Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഏഴരശനി ബാധിച്ച 3 രാശിക്കാര്‍: ജീവിതം ദുരിതത്തില്‍: ഈ സമയം സ്വര്‍ണം ധരിക്കുന്നവരെ ശനി പിന്തുടരും
ശനിദോഷം എന്നത് ജീവിതത്തില്‍ വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണെന്ന് നമുക്കറിയാം. കര്മ്മകാരകനായത് കൊണ്ട് തന്നെ നാം ചെയ്യുന്ന കര്മ്മങ്ങള്ക്കനുസരിച്ചാണ് ശനി ഫലം നല്‍കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ശനിയുടെ ദോഷം അതികഠിനമായി മാറുന്നു. കണ്ടകശനിയും, ജന്മശനിയും, ഏഴരശനിയും എല്ലാം ഇതില്‍ പെടുന്നതാണ്. ശനിദോഷകരമായ സ്ഥാനത്താണ് നിങ്ങളുടെ ജാതകത്തില്‍ ഉള്ളത് എങ്കില്‍ നിര്‍ബന്ധമായും നാം പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ കൃത്യമായി മനസ്സിലാക്കി പാലിച്ചാല്‍ ഒരു പരിധി വരെ ദോഷങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.
ഏഴരശനി അനുഭവിക്കുന്നവര്‍ക്ക് ജീവിതത്തില്‍ നേരിടേണ്ട പ്രതിസന്ധികള്‍ വളരെ വലുതാണ്. പലപ്പോഴും ഏഴരശനി ഏഴര ദിവസം പിന്നിടുമ്പോഴാണ് ദുരിതങ്ങള്‍ ആരംഭിക്കുന്നത്. ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. പലപ്പോഴും ശനിയുടെ ശിക്ഷയില്‍ പലരും ഉഴലുന്ന സമയമാണ്. അതുകൊണ്ട് തന്നെയാണ് ശനിയെ ക്രൂരഗ്രഹം എന്ന് പറയുന്നതും. ശനിയുടെ ഏഴരദശാകാലം ഏകദേശം ഏഴര വര്‍ഷത്തോളം നിലനില്ക്കുന്നു. ഈ സമയത്ത് പല വിധത്തിലുള്ള ദുരിതങ്ങള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരും.

ശനിയുടെ ഏഴര ദിവസം
നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. അതുകൊണ്ട് തന്നെ ശനിയുടെ ദോഷഫലങ്ങള്‍ നിങ്ങളെ വളരെയധികം സ്വാധീനിക്കുന്നു. അനുഭവിക്കുന്ന കാലയളവും വര്‍ദ്ധിക്കുന്നു. ശനി ഒരു രാശിയില്‍ രണ്ടര വര്‍ഷത്തോളമാണ് സ്ഥിതി ചെയ്യുന്നത്. ഏഴര വര്‍ഷത്തോളം ഏഴരശനിയുടെ ദോഷങ്ങള്‍ നിലനില്ക്കുന്നു. നിലവില്‍ ശനിയുടെ സ്ഥാനം കുംഭം രാശിയിലാണ്. അതുകൊണ്ട് തന്നെ മകരം, കുംഭം, മീനം എന്നീ രാശിക്കാര്‍ക്ക് ഏഴരശനിയുടെ സമയമാണ്.
സ്വര്ണപ്രഭാവം
ഏഴരശനിയുള്ള വ്യക്തികള്‍ സ്വര്‍ണം ധരിക്കുന്ന കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഏഴരശനിയുടെ ദശാകാലത്ത് സ്വര്‍ണം ധരിക്കുന്നത് പലപ്പോഴും ഇവരുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കും എന്നാണ് പറയുന്നത്. കാരണം സ്വര്‍ണം എന്നത് സൂര്യനുമായി ബന്ധപ്പെട്ട ലോഹമായാണ് കണക്കാക്കുന്നത്. സൂര്യന്റെ പുത്രനാണ് ശനി. അതുകൊണ്ട് തന്നെ ഇവര്‍ തമ്മിലുള്ള ശത്രുതയും പ്രസിദ്ധമാണ്. ഇത്തരം അവസ്ഥയില്‍ സൂര്യന്റെ പ്രിയലോഹമായ സ്വര്‍ണം ധരിക്കുന്നത് ശനിയെ പ്രകോപിതനാക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ ശനിയുടെ കഠിന ദോഷങ്ങളെ കുറക്കാന്‍ സാധിക്കും.
ശുഭകരമായ ലോഹം
ശനിയുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശുഭകരമായ ലോഹമായി കണക്കാക്കുന്നത് ഇരുമ്പാണ്. നിങ്ങളുടെ കൈയ്യില്‍ ഒരു ചെറിയ കഷ്ണം ഇരുമ്പ് സൂക്ഷിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു. ശനിയുടെ ലോഹമാണ് ഇരുമ്പ്. അതുകൊണ്ട് തന്നെ ശനിദോഷത്തെ അകറ്റുന്നതിനും ദോഷഫലങ്ങളെ ചെറുക്കുന്നതിനും വേണ്ടി ഇരുമ്പ് സൂക്ഷിക്കാവുന്നതാണ്. രാഹു കേതു പ്രതിസന്ധികള്‍ക്കും അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും ഇരുമ്പ് ധരിക്കുന്നതോ അല്ലെങ്കില്‍ കൈയ്യില്‍ സൂക്ഷിക്കുന്നതോ നല്ലതാണ്. ഇത് വഴി പല ദോഷങ്ങളേയും നമുക്ക് ഇല്ലാതാക്കാം.
ഇപ്പോള്‍ ഏഴരശനിയുള്ള രാശിക്കാര്‍
മകരം, കുംഭം, മീനം എന്നീ രാശിക്കാരാണ് ഇപ്പോള്‍ ഏഴരശനിയുടെ ദുരിതങ്ങള്‍ അനുഭവിക്കുന്നത്. ഇത് എല്ലാ തരത്തിലുള്ള ദോഷഫലങ്ങള്‍ക്കും ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. രോഗങ്ങളും പ്രതിസന്ധികളും നിങ്ങളെ വിടാതെ പിന്തുടരുന്നു. സാമ്പത്തിക പ്രതിസന്ധികളും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങളും ഏഴരശനിയുടെ രൂപത്തില്‍ ഇവരെ ബാധിക്കുന്നു. ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ പ്രശ്നത്തിലാവും. കൂടാതെ മരണഭയം പോലും ഇവരെ വിടാതെ പിന്തുടരുന്നു. ജീവിതപ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കാതെ വരുകയും കഠിനമായ സാമ്പത്തിക പ്രതിസന്ധികള്‍ അനുഭവിക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
