Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
ജാഗ്രത വേണം ഏഴരശനി മുന്നിലുണ്ട്: ഓരോ രാശിക്കാര്‍ക്കും ഏഴരശനി വരുന്ന കാലം
ഏഴരശനി, കണ്ടകശനി തുടങ്ങിയ ദോഷങ്ങള്‍ കാരണം ശനിയെ പൊതുവേ പേടിക്കേണ്ട ഒരു ഗ്രഹമായാണ് ആളുകള്‍ കാണുന്നത്. അതില്‍ വാസ്തവമില്ലാതില്ല. പക്ഷേ, കര്‍മ്മഫലങ്ങളാണ് ശനി നല്‍കുന്നത്, അതായത് നമ്മുടെ കര്‍മ്മങ്ങള്‍ നല്ലതാണോ ചീത്തതാണോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ശനി ശുഭാശുഭഫലങ്ങള്‍ നല്‍കുക. നീതിയുടെയും കര്‍മ്മഫലത്തിന്റെയും ദേവനാണ് ശനി. അതിനാല്‍ തന്നെ നീതിപൂര്‍വ്വമായ ഫലങ്ങളാണ് ശനി നല്‍കുക.

വേദ ജ്യോതിഷത്തില്‍ വളരെ ശക്തിയുള്ള ഗ്രഹമാണ് ശനി. സൂര്യന്റെ പുത്രനായാണ് ശനി അറിയപ്പെടുന്നത്. നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ് ശനി. രണ്ടരവര്‍ഷം കൊണ്ടേ ശനി ഒരു രാശിയില്‍ നിന്നും അടുത്തതിലേക്ക് സഞ്ചരിക്കുകയുള്ളൂ. അതിനാല്‍ ശനിയുടെ രാശിമാറ്റവും ദിശാമാറ്റവും സ്വഭാവമാറ്റവുമെല്ലാം എല്ലാ ആളുകളിലും വലിയ മാറ്റങ്ങളുണ്ടാക്കും.
ഏഴരശനി
ഏഴരശനി അല്ലെങ്കില്‍ കണ്ടകശനി പോലുള്ള മഹാദശകള്‍ ജീവിതത്തില്‍ ദുരിതങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും സമയമാണ്. മൂന്ന് ഘട്ടങ്ങളാണ് ഏഴരശനിക്കുള്ളത്. ആദ്യഘട്ടത്തില്‍ ഒരു വ്യക്തി ജീവിതത്തില്‍ ഉദാസീനനാകുകയും അര്‍ത്ഥവത്തായ കാര്യങ്ങള്‍ ചെയ്യാന്‍ മടി കാണിക്കുകയും ചെയ്യും. എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ തന്നെ അത് മുഴുമിപ്പിക്കാതെ വിടുകയും ചെയ്യും. രണ്ടാമത്തെ ഘട്ടത്തില്‍ കഠിനാധ്വാനം ചെയ്താലും അതിന്റെ ഫലങ്ങള്‍ കാണുകയില്ല. ആദ്യ രണ്ട് ഘട്ടങ്ങളെയും പോലെ കഠിനമല്ല മൂന്നാംഘട്ടം. ഈ ഘട്ടത്തില്‍ സാമ്പത്തികവും ആരോഗ്യപരവുമായ ്അലട്ടലുകള് ജീവിതത്തില്‍ ഉണ്ടാകാം.
ഇപ്പോള്‍ ഏഴരശനി ആര്‍ക്ക്?
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ (2023, ജനുവരി 17ന്) ശനി കുംഭം രാശിയില്‍ സംക്രമിച്ചിരിക്കുകയാണ്. ഇനി 2025 മാര്‍ച്ച് 29നാണ് ശനി അടുത്ത രാശിയായ മീനത്തിലേക്ക് പ്രവേശിക്കുക. കുംഭത്തില്‍ ശനി സ്ഥിതി ചെയ്യുന്നത് കൊണ്ട് മകരം, കുംഭം, മീനം രാശികള്‍ നിലവില്‍ ഏഴരശനിയുടെ നിഴലിലാണ്. മകരം രാശിക്കാര്‍ക്ക് 2017 ജനുവരിയില്‍ ആരംഭിച്ച ഏഴരശനി അടുത്ത വര്‍ഷം മാര്‍ച്ചോടെ അവസാനിക്കും. കുംഭം രാശിക്കാര്‍ക്ക് 2028 ഫെബ്രുവരിയിലേ ഏഴരശനി അവസാനിക്കൂ. മീനം രാശിക്കാര്‍ക്ക് ഏഴരശനി അവസാനിക്കാന്‍ 2030 ഏപ്രില്‍ വരെ കാത്തിരിക്കണം.
ബാക്കി രാശികളുടെ ഏഴരശനിക്കാലം
മേടം - 2025 മാര്‍ച്ച് 29ന് ആരംഭിച്ച് 2032 മെയ് 31ന് അവസാനിക്കും.
ഇടവം - 2027 ജൂണ്‍ 3ന് ആരംഭിച്ച് 2034 ജൂലെ 13ന് അവസാനിക്കും.
മിഥുനം - 2029 ആഗസ്റ്റ് 8ന ആരംഭിച്ച് 2036 ആഗസ്റ്റില്‍ അവസാനിക്കും.
കര്‍ക്കിടകം - 2032 മെയില്‍ ആരംഭിച്ച് 2038 ഒക്ടോബറില്‍ അവസാനിക്കും.
ചിങ്ങം - 2034 ജൂലൈയില്‍ ആരംഭിച്ച് 2041 ജനുവരിയില്‍ അവസാനിക്കും.
കന്നി - 2036 ആഗസ്റ്റില്‍ ആരംഭിച്ച് 2043 ഡിസംബറില്‍ അവസാനിക്കും.
തുലാം - 2038 ഒക്ടോബറില്‍ ആരംഭിച്ച് 2046 ഡിസംബറില്‍ അവസാനിക്കും.
വൃശ്ചികം - 2041 ജനുവരിയില്‍ ആരംഭിച്ച് 2049 ഡിസംബറില്‍ അവസാനിക്കും.
ധനു - 2043 ഡിസംബറില്‍ ആരംഭിച്ച് 2049 ഡിസംബറില്‍ അവസാനിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications