Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്! -
പ്രസവശേഷം 15 കിലോ കുറച്ചു! മസാബ ഗുപ്തയുടെ ആ രഹസ്യം ഇതാണ്; പട്ടിണി കിടക്കാതെ ഫിറ്റ് ആകാം -
വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരുവാളിക്കുന്നുണ്ടോ? കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ മുൻകരുതലുകളും മികച്ച സൺസ്ക്രീനുകളും പരീക്ഷിക്കൂ -
കഠിനമായ ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ വേനൽച്ചൂടിനെ പേടിക്കാതെ നേരിടാം! -
കടുത്ത ചൂടിൽ ജിമ്മിൽ പോകുന്നത് അപകടമാണോ? വർക്കൗട്ട് ചെയ്യുമ്പോൾ അറിയാതെ പോകുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കടുത്ത വേനൽക്കാലം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; സൂക്ഷിക്കണം, ഈ തെറ്റുകൾ വരുത്തരുത്! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താനും മുടി കൊഴിച്ചിൽ തടയാനും ഈ മാറ്റങ്ങൾ വരുത്തൂ -
പ്ലാസ്റ്റിക് സർജറിയോ അതോ കഠിനാധ്വാനമോ? കീർത്തി സുരേഷിന്റെ വെയ്റ്റ് ലോസ് രഹസ്യം വെളിപ്പെടുത്തി താരം തന്നെ!
മഹാശനിമാറ്റത്തോടെ ശനിദോഷ ആരംഭം; മാര്‍ച്ച് 29-ന് ശേഷം ഈ നാളുകാര്‍ ഏഴരശനിയുടെ പിടിയില്‍
Shani Sade Sati: ജീവിതത്തില്‍ ആളുകള്‍ ഏറ്റവും ഭയക്കുന്ന കാലഘട്ടങ്ങളാണ് ഏഴരശനി, കണ്ടകശനി, ശനി മഹാദശ, അന്തര്‍ദശ എന്നിവ. ശനി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും നെഗറ്റീവ് ഫലങ്ങള്‍ ഓര്‍മ്മ വരുന്നത് മേല്‍പ്പറഞ്ഞ ശനിദോഷങ്ങള് കൊണ്ടാണ്. പക്ഷേ വ്യക്തിപരമായും മാനസികമായും ആത്മീയമായുമുള്ള വളര്‍ച്ചയിലേക്ക് ഒരു വ്യക്തിയെ കൈപിടിച്ചുയര്‍ത്തുന്ന ശനിയുടെ പരീക്ഷണകാലയളവുകള് ആണിത്. ഏഴരശനി, കണ്ടകശനി, ശനി മഹാദശ, അന്തര്‍ദശ എന്നിവയുടെ വ്യത്യാസങ്ങളും സങ്കീര്‍ണ്ണതകളും മനസ്സിലാക്കി, അനുയോജ്യമായ നടപടികളും മുന്‍കരുതലുകളും സ്വീകരിച്ചാല്‍ ജീവിതം അവയൊന്നും കരുതുന്നത് പോലെ ദുഷ്കരമാകില്ല. 2025 മാര്‍ച്ച് 29-ാം തീയതി ശനി കുംഭത്തില്‍ നിന്ന് മീനത്തിലേക്ക് മാറുകയാണ്. രണ്ടരവര്‍ഷത്തിന് ശേഷമുള്ള മാറ്റമാണിത്. ഈ മാറ്റത്തോടെ നിരവധിയാളുകള്‍ ഏഴരശനി, കണ്ടകശനി, ശനി മഹാദശ, ശനി അന്തര്‍ദശ എന്നിവയിലേക്ക് കടക്കുകയാണ്.

ഏതെല്ലാം രാശികളാണ് ശനിയുടെ പരീക്ഷണങ്ങള്‍ക്ക് സാക്ഷിയാകാന്‍ പോകുന്നതെന്നും എന്തെല്ലാം ഫലങ്ങളാണ് പ്രതീക്ഷിക്കേണ്ടതെന്നും ഇവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാമാണെന്നും മനസ്സിലാക്കാം.
നിങ്ങളുണ്ടോ ഇക്കൂട്ടത്തില്‍?
മീനം, കുംഭം, മേടം രാശികളുള്ളവര്‍ക്ക് മാര്‍ച്ച് 29ന് ശേഷം ഏഴരശനി ഫലങ്ങള്‍ അനുഭവപ്പെടും. ചിങ്ങം, ധനു രാശികളിലുള്ളവര്‍ കണ്ടകശനി ഘട്ടത്തിലേക്ക് പ്രവേശിക്കും. മാര്‍ച്ച് 29ന് ശേഷം ശനിയുടെ സ്വാധീനം ഓരോ രാശിയിലും വ്യത്യസ്തമായിരിക്കും. ചിലര്‍ ശനിദോഷങ്ങളില്‍ നിന്ന് മുക്തരാകുകയും ചെയ്യും. ശനിയുടെ സ്വാധീന ഘട്ടങ്ങള്‍ മനസ്സിലാക്കുന്നത് മുന്‍കരുതലുകള്‍ സ്വീകരിക്കാനും അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും വളരെ പ്രധാനമാണ്. ചിലര്‍ക്ക് ഏഴരശനി ഉച്ചസ്ഥായിയിലാണെങ്കില്‍ മറ്റുചിലര്‍ക്ക് ഏഴരശനിയുടെ കഠിനമല്ലാത്ത കാലഘട്ടമായിരിക്കും. ചിലര്‍് മധ്യഘട്ടത്തിലായിരിക്കാം. ഈ ഘട്ടങ്ങളിലുള്ള ഫലങ്ങള്‍ വളരെ വ്യത്യസ്തമായിരിക്കും.
ഏഴരശനി ഘട്ടങ്ങള്‍
ഏഴരശനി കഠിനമാകുന്നവര്
2025 മാര്‍ച്ച് 29 മുതല്‍ മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഏഴരശനി കഠിനമാകും. ഈ കാലയളവില്‍, മേടം രാശിയില്‍ ജനിച്ച ആളുകള്‍ വിവിധ വിഷയങ്ങളില്‍ എടുത്ത തീരുമാനങ്ങള്‍ തെറ്റായിത്തീരും. കഷ്ടപ്പാടുകളും മനോവിഷമവും സമ്മര്‍ദ്ദവും വര്‍ധിക്കും. ശനിയുടെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ അവര്് ഉചിതമായ ശനി ദോഷ നിവാരണ പരിഹാരങ്ങള്‍ ചെയ്യുക.
ഏഴരശനിയുടെ മധ്യഘട്ടം
മാര്‍ച്ച് 29 മുതല്‍ മീനം രാശിയിലുള്ള വ്യക്തികള്‍ക്ക് ഏഴരശനിയുടെ മധ്യഘട്ടം അഥവാ രണ്ടാംഘട്ടം ആരംഭിക്കും. ഇക്കാലയളവില്‍ ആരോഗ്യസ്ഥിതി വഷളാകാനും ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാനും സാധ്യതയുണ്ട്. അതിനാല്‍, ഈ രാശിയിലുള്ള മുതിര്‍ന്നവരായ ആളുകള്‍ ഈ കാലയളവില്‍ അവരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കണം. എന്തെങ്കിലും വിഷമതകളോ അസാധാരണ ലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക.
ഏഴരശനിദോഷം കുറയുന്നവര്‍
2025 മാര്‍ച്ച് 29-ന് ശനി മീനംരാശിയിലേക്ക് മാറുമ്പോള്‍, ശനിയുടെ മൂലത്രികോണ രാശിയായ കുംഭം രാശിക്ക് ഏഴരശനി കാലയളവില്‍ ഇനി രണ്ടര വര്‍ഷം മാത്രമേ ബാക്കി ഉണ്ടാകൂ. ശനിയുടെ അടുത്ത രാശിമാറ്റത്തോടെ കുംഭം രാശിക്കാര്‍ക്ക് ഏഴരശനി അവസാനിക്കും അവസാനിക്കും. അതുകൊണ്ട് അവര്‍ക്ക് ഇതുവരെ അനുഭവിച്ച ദുരിതങ്ങള്‍ക്കും കഷ്ടപ്പാടിനും ശമനമുണ്ടാകാന്‍ പോകുകയാണ്. മാ്ത്രമല്ല രണ്ടരവര്‍ഷം കൂടി കാത്തിരുന്നാല്‍ ഇവര്‍ക്ക് നല്ലകാലം വന്നെത്തുകയും ചെയ്യും.
മാര്‍ച്ച് 29ലെ മഹാശനിമാറ്റത്തിന് ശേഷം മേടം, മീനം, കുംഭം രാശികളിലാണ് ഏഴരശനിയുടെ പ്രഭാവം പ്രവചിക്കപ്പെടുന്നത്. എന്നാല്‍, കൂടുതല്‍ കൃത്യമായ പ്രവചനം ലഭിക്കാന്‍ ഈ രാശിക്കാരുടെ വ്യക്തിപരമായ ജാതകം പരിശോധിക്കുന്നത് അനിവാര്യമാണ്. ജാതകത്തില്‍ ശനി ഉച്ചസ്ഥിതിയിലോ നിഷ്ക്രിയമോ ആണെങ്കില്‍ ഫലങ്ങള്‍ വ്യത്യാസപ്പെടാം. കൂടാതെ, ജാതകത്തില്‍ ശനിയെ അനുകൂല ഗ്രഹമായി കണക്കാക്കുകയും നല്ല ഭാവങ്ങളില്‍ സ്ഥിതി ചെയ്യുകയുമാണെങ്കില്‍, ഏഴരശനിയുടെ നെഗറ്റീവ് ഫലങ്ങള്‍ കുറയ്ക്കാന്‍ കഴിയും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications