Latest Updates
-
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും
ഏഴരശനിയെ പേടിക്കണോ, ശനിദേവന്‍ കോപിക്കുന്ന കാലമോ അതോ വളരാനുള്ള അവസരങ്ങള്‍ നല്‍കുന്നതോ?
ഏഴരശനി! ആ പേര് കേള്‍ക്കുന്നത് പോലും പലര്‍ക്കും ഭയമാണ്. ജാതകത്തില്‍ ഏഴരശനി ഉണ്ടെന്ന് കേട്ടാല്‍ വലിയ എന്തോ ആപത്ത് വരുന്ന ചിന്തയാണ് നമ്മളില്‍ പലര്‍ക്കും. ഒരു വ്യക്തിയുടെ ജാതകത്തിലെ മൂന്ന് പ്രധാനപ്പെട്ട രാശികളിലൂടെ ശനി കടന്നുപോകുന്ന ഏഴരവര്‍ഷക്കാലമാണ് യഥാര്‍ത്ഥത്തില്‍ ഏഴരശനി എന്നറിയപ്പെടുന്നത്. പൊതുവേ ഈ കാലയളവില്‍ ആ വ്യക്തി ദുരിതങ്ങളിലൂടെയും മനപ്രയാസങ്ങളിലൂടെയും ഭാഗ്യക്കേടിലൂടെയും കടന്നുപോകുന്നു. അതാണ് ഏഴരശനിയെ ആളുകള്‍ ഭയക്കാനുള്ള കാരണം. എന്നാല്‍ പേടിക്കുന്നത് പോലെ ആപത്തിന്റെ കാലമാണോ ഏഴരശനി, അതോ ഏഴരശനിയെ നമ്മള്‍ തെറ്റിദ്ധരിക്കുന്നതാണോ. കേട്ടുകേള്‍വിക്കപ്പുറം ഏഴരശനിയെ ഭയക്കുന്നതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ? പരിശോധിക്കാം.

എന്താണ് ഏഴരശനി?
ഒരു വ്യക്തിയുടെ ജാതകത്തിലെ ചന്ദ്രരാശി, അതായത് അയാള്‍ ജനിക്കുമ്പോള്‍ ചന്ദ്രന്‍ ഏത് രാശിയില്‍ ആയിരുന്നോ അതിലും അതിന് മുമ്പിലും പിന്നിലും ഉള്ള രാശികളിലൂടെയും ശനി കടന്നുപോകുന്ന കാലയളവാണ് ഏഴരശനി. ജ്യോതിഷത്തില്‍ അച്ചടക്കത്തിന്റെയും കര്‍മ്മത്തിന്റെയും സമയത്തിന്റെയും ഗ്രഹമായാണ് ശനിയെ കണക്കാക്കുന്നത്. ഏതാണ്ട് രണ്ടരവര്‍ഷമാണ് ശനി ഒരു രാശിയില്‍ നിലകൊള്ളുന്നത്. അതിനാല്‍ ഒരാളുടെ ചന്ദ്രരാശിയിലും അതിന് മുമ്പും പിമ്പുമുള്ള രാശികളിലും കൂടി കടന്നുപോകാന്‍ ശനി ഏഴരവര്‍ഷമെടുക്കുന്നു. അപ്പോള്‍ അയാള്‍ക്ക് ഏഴരശനിക്കാലം ആയിരിക്കും.
പണ്ടുകാലം മുതല്‍ക്കേ ഏഴരശനിയെ പരീക്ഷണങ്ങളുടെ കാലമായാണ് കണക്കാക്കുന്നത്. പക്ഷേ അതില്‍ കൂടുതലായി ഏഴരശനിയുടെ ഫലങ്ങളെ കുറിച്ച് ആഴത്തില്‍ നമ്മള്‍ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ശനിയുടെ പ്രഭാവത്തില്‍ വളരെ പരിശ്രമവും കഠിനധ്വാനവും അലച്ചിലുകളും ഒക്കെ അനുഭവപ്പെടുന്ന സമയം തന്നെയാണ് ഏഴരശനി. എന്നാല്‍ അനാവശ്യമായ ദുരിതങ്ങള്‍ തന്ന് ആളുകളെ കഷ്ടപ്പെടുത്തുകയല്ല ശനി ചെയ്യുന്നത്. പകരം ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും കൂടുതല്‍ ശക്തരായും വിവേകമതികളായും എല്ലാ ദുര്‍ഘടങ്ങളില്‍ നിന്നും ഉയര്‍ന്നപറക്കാനും ശക്തിയുള്ളവരായും നമ്മെ മാറ്റുകയാണ് ഏഴരശനിക്കാലത്തിന്റെ ഉദ്ദേശ്യം.
ഏഴരശനിയെ കുറിച്ച് പൊതുവില്‍ ആളുകള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ എന്തെല്ലാമാണെന്ന് നോക്കാം.
എപ്പോഴും ദൗര്‍ഭാഗ്യം കൊണ്ടുവരുന്നു
ദൗര്‍ഭാഗ്യവും കഷ്ടതകളും കൊണ്ടുവരുന്ന ദശ എന്നതാണ് ഏഴരശനിയെ കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണകളില്‍ ഒന്ന്. ഈ കാലയളവില്‍ ചില വെല്ലുവിളികള്‍ ഉണ്ടാകാറുണ്ട് എന്നുള്ളത് ശരിയാണ്. എന്നാല്‍ അത് ദുരന്തങ്ങളില്‍ കലാശിക്കണമെന്നില്ല. ഈ സമയത്തെ ഓരോ അനുഭവത്തിന്റെയും തീവ്രത അത് അനുഭവിക്കുന്നയാളുടെ ഗ്രഹനിലയെയും കര്‍മ്മങ്ങളെയും അനുസരിച്ചിരിക്കും. ചിലയാളുകള്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകും എന്നാല്‍ നേരെമറിച്ച് മറ്റുചിലയാളുകള്‍ക്ക് വ്യക്തിപരമായ വളര്‍ച്ചയും വൈകാരികമായ നേട്ടങ്ങളും ആഴത്തിലുള്ള ആത്മീയ വളര്‍ച്ചയും ഏഴരശനി നല്‍കാറുണ്ട്.
എല്ലാവരെയും ഒരുപോലെയാണ് ബാധിക്കുക
ഏഴരശനി എല്ലാ ആളുകളെയും ഒരേപോലെയാണ് ബാധിക്കുക എന്നതാണ് മറ്റൊരു തെറ്റിദ്ധാരണ. എന്നാല്‍ മറ്റ് ഗ്രഹങ്ങളുടെ സ്ഥാനങ്ങളും ദശകളുമെല്ലാം അനുസരിച്ചാണ് ഏഴരശനിയുടെ ഫലങ്ങള്‍ ലഭിക്കുക. ചിലയാളുകള്‍ക്ക് വളരെ മന്ദഗതിയിലുള്ള, സ്ഥിരതയുള്ള വളര്‍ച്ചയും വിജയവും ഏഴരശനി മൂലം ഉണ്ടാകാറുണ്ട്. എന്നാല്‍ മറ്റുചിലര്‍ക്ക് ക്ഷമയും നിശ്ചയദാര്‍ഢ്യവും കൈവരിക്കുന്നതിനുള്ള പാഠങ്ങളാകും ഏഴരശനി നല്‍കുക.
പരിഹാരങ്ങളിലൂടെ ഏഴരശനി ഫലങ്ങള്‍ ഇല്ലാതാക്കാം
ചില പ്രത്യേകതരം കല്ലുകള്‍ ധരിച്ചത് കൊണ്ടോ, പരിഹാരക്രിയകള്‍ ചെയ്തത് കൊണ്ടോ ഏഴരശനിക്കാലത്തെ ശനിയുടെ സ്വാധീനം ഇല്ലാതാക്കാം എന്ന് പലരും പറയാറുണ്ട്. പരിഹാരകര്‍മ്മങ്ങളിലൂടെ ചില ദുരിതങ്ങളില്‍ നിന്ന് തെല്ലൊരു ആശ്വാസം ലഭിക്കുകയും കഷ്ടകാലത്തിന്റെ തീവ്രത കുറയുകയും ചെയ്യാമെങ്കിലും വലിയ ജീവിതപാഠങ്ങള്‍ ഒരു വ്യക്തിയെ പഠിപ്പിക്കുക എന്ന ഏഴരശനിയുടെ ഉദ്ദേശ്യം ഇല്ലാതാകില്ല. ശനിയുടെ മുമ്പില്‍ കുറുക്കുവഴികളും എളുപ്പവഴികളും വിലപ്പോകില്ല. വ്യക്തിപരമായ വളര്‍ച്ചയ്ക്ക് വേണ്ടി ഉത്തരവാദിത്തത്തോടെ ആധികാരികതയോടെ നിലകൊള്ളുന്നവരിലാണ് ശനി പ്രസാദിക്കുക.
കഷ്ടകാലമല്ല, വളര്‍ച്ചയ്ക്കും പരിണാമത്തിനുമുള്ള അവസരം
യഥാര്‍ത്ഥത്തില്‍ ശനി ഒരു വില്ലനല്ല. ഗ്രഹങ്ങളില്‍ വെച്ച് നീതിമാനും ഏതൊരു വെല്ലുവിളികളെയും നേരിടാന്‍ കഴിയുന്ന തരത്തില്‍ ഒരു വ്യക്തിയെ പാകപ്പെടുത്തുന്നതുമായ ഗ്രഹമാണ് ശനി. ഉത്തരവാദിത്തങ്ങളെ അഭിമുഖീകരിക്കുക, അലസതയെ മറികടക്കുക, ദുരിതസമയത്തെ പോലും സമചിത്തതയോടെ നേരിടുക എന്നിവയ്‌ക്കെല്ലാം ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് ശനിയാണ്. അതുകൊണ്ട് ഭയക്കുന്നതിന് പകരം വലിയൊരു മാറ്റത്തിനുള്ള അവസരമായി വേണം ഏഴരശനിയെ കാണാന്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











