ശനി ഉഗ്രകോപത്തില്‍: 2025- മാര്‍ച്ച് വരെ കണ്ടകശനിയില്‍ ഉഴലുന്നവര്‍, മരണഭീതി, മാനഹാനി, ധനനഷ്ടം

വേദ ജ്യോതിഷ പ്രകാരം ശനി എല്ലാ രാശിക്കാരിലും ദോഷം നല്‍കുന്ന ഒരു ഗ്രഹമായാണ് പലരും കരുതുന്നത്. എന്നാല്‍ ശനിയുടെ സ്ഥാനവും ബലവും അടിസ്ഥാനപ്പെടുത്തിയാണ് ശനി ഗുണമാണോ ദോഷമാണോ പ്രദാനം ചെയ്യുന്നത് എന്ന് മനസ്സിലാക്കുന്നത്. പലപ്പോഴും നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹവും ശനി തന്നെയാണ്. ഒരു രാശിയില്‍ രണ്ടര വര്‍ഷത്തോളം ശനി സ്ഥിതി ചെയ്യുന്നു. കര്‍മ്മത്തിന് അനുസരിച്ച് ഫലം നല്‍കുന്ന ഗ്രഹമായതിനാല്‍ നമ്മുടെ കര്‍മ്മഫലമാണ് ശനി തിരിച്ച് നല്‍കുന്നത്.

ഒരു വ്യക്തിക്ക് അയാളുടെ ജീവിതത്തില്‍ ഏഴരശനി, കണ്ടകശനി, ശനിമഹാദശ എന്നിങ്ങനെയാണ് ഉള്ളത്. ഇതെല്ലാം തന്നെ ആ വ്യക്തിയെ പല അനിശ്ചിതത്വത്തിലൂടേയും കടന്ന് പോവുന്നതിന് പ്രേരിപ്പിക്കുന്നു. ഇപ്പോള്‍ കുംഭം രാശിയിലാണ് ശനി സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ 2023- ജനുവരി 17-നാണ് ശനി കുംഭം രാശിയില്‍ സംക്രമിച്ചത്. അടുത്ത സംക്രമണം മാര്‍ച്ച് 29നാണ് സംഭവിക്കുന്നത്. അതും 2025-ല്‍ . ഈ സമയം മീനം രാശിയില്‍ രണ്ടര വര്‍ഷക്കാലം ശനി ചിലവഴിക്കുന്നു.

Shani Sade Sati

ഇപ്പോള്‍ കണ്ടകശനിയും ഏഴരശനിയും
ഇപ്പോള്‍ കണ്ടകശനിയും ഏഴര ശനിയും നിലനില്‍ക്കുന്ന ചില രാശിക്കാരുണ്ട്. മകരം, കുംഭം, മീനം എന്നീ രാശിക്കാര്‍ക്ക് ശനിയുടെ കണ്ടകശനി അപഹാരം നടന്ന് കൊണ്ടിരിക്കുകയാണ്. കര്‍ക്കടകത്തിലും വൃശ്ചികത്തിലും ഏഴര ശനിയും സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ വേദ ജ്യോതിഷ പ്രകാരം മകരം രാശിക്കാര്‍ക്ക് അവരുടെ കണ്ടകശനി 2025- മാര്‍ച്ച് 29-ന് അവസാനിക്കുന്നു. കുംഭം രാശിക്കാര്‍ കണ്ടക ശിയില്‍ നിന്ന് 2028-ലാണ് മോചിതരാവുന്നത്. ഓരോ രാശിക്കാര്‍ക്കും എപ്രകാരം 2025-ല്‍ ശനി കണ്ടകശനിയായി മാറുന്നു എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് അവരുടെ കണ്ടകശനി 2025 മാര്‍ച്ച് 29-ന് ആരംഭിക്കുകയും 2032 മെയ്31 വരെ തുടരുകയും ചെയ്യുന്നു. ഓരോ ഘട്ടത്തിലും ഓരോ തരത്തിലുള്ള ദോഷങ്ങളും ഗുണങ്ങളും വേദജ്യോതിഷ പ്രകാരം സംഭവിക്കുന്നു. ശനിദോഷ പരിഹാരത്തിനായി ഭഗവാനെ പ്രാര്‍ത്ഥിക്കുന്നതിന് ശ്രദ്ധിക്കണം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ശനിയുടെ ദോഷങ്ങള്‍ 2027- ജൂണ്‍ 3-നാണ് ആരംഭിക്കുന്നത്. ഇവര്‍ക്ക് 2034 ജൂലൈ 13 വരെ ഇത് തുടരുന്നു. ഈ സമയം അനുകൂലമല്ലാത്ത ഫലങ്ങള്‍ പ്രാര്‍ത്ഥനയിലൂടേയും ഉപവാസത്തിലൂടേയും പ്രതിരോധിക്കാന്‍ നിങ്ങള്‍ക്കാവുന്നു.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് കണ്ടകശനിയുടെ ആരംഭം 2029 ഓഗസ്റ്റ് 8 ന് ആയിരിക്കും . അതാകട്ടെ ഇവരില്‍ 2036 ഓഗസ്റ്റ് 27 ന് അവസാനിക്കുന്ന തരത്തിലായിരിക്കും. ശനിദോഷ നിവാരണത്തിനായി നവഗ്രഹ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ശനിഭഗവാനെ ആരാധിക്കുകയും ചെയ്യുക.

കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് അവരുടെ കണ്ടകശനി ആരംഭം 2032 മെയ് 31-ന് ആണ്. അവസാനിക്കുന്നതാകട്ടെ 2038 ഒക്ടോബര്‍ 22-നും. ഈ സമയം എല്ലാ ദോഷങ്ങളേയും ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും ശനിദോഷങ്ങള്‍ കുറച്ച് കൊണ്ട് വരുന്നതിനും വേണ്ടി ശനിയാഴ്ച ദിനം വ്രതം അനുഷ്ഠിക്കുകയും ഹനുമാന്‍സ്വാമിയെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് കണ്ടക ശനി ആരംഭിക്കുന്നത് 2034 ജൂലൈ 13-ന് ആണ്. ഇത അവസാനിക്കുന്നതാകട്ടെ 2041 ജനുവരി 29-നും ഈ സമയം പല ദോഷങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ജീവിതത്തില്‍ ശനിയാഴ്ച വ്രതം മുടങ്ങാതെ ആരംഭിക്കുക.

കന്നി
കന്നി രാശിക്കാര്‍ക്ക് അവരുടെ കണ്ടകശനി ആരംഭം 2036 ഓഗസ്റ്റ് 27 ന് ആയിരിക്കും, അത് 2043 ഡിസംബര്‍ 12 ന് അവസാനിക്കും. ഈ സമയം അതികഠിനമായ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശാസ്താവിനെ പ്രാര്‍ത്ഥിക്കുകയും ശനിയാഴ്ച വ്രതം അനുഷ്ഠിക്കുകയും ചെയ്യുക.

തുലാം
തുലാം രാശിക്കാര്‍ക്ക് ഒക്ടോബര്‍ 22 മുതല്‍ ഏഴരശനിയാണ് ഫലത്തില്‍ വരുന്നത്. ഇത് അവസാനിക്കുന്നതാകട്ടെ 2046 ഡിസംബര്‍ 8 നും. ഈ സമയം അതികഠിനമായ ദോഷങ്ങളിലൂടെ നിങ്ങള്‍ മുന്നോട്ട് പോവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കുന്നതിന് ശനിദോഷ പരിഹാരങ്ങള്‍ വിധിപ്രകാരം ചെയ്യുക.

വൃശ്ചികം
വൃശ്ചിക രാശിക്കാരുടെ ശനി ദോഷം 2041 ജനുവരി 28-ന് ആരംഭിച്ച് 2049 ഡിസംബര്‍ 3-ന് അവസാനിക്കും. ഈ സമയം ഇവരുടെ ജീവിതത്തില്‍ പല ഏറ്റക്കുറച്ചിലുകളും സംഭവിക്കുന്നു. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നവഗ്രഹ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ഹനുമാന്‍ സ്വാമിയെ ആരാധിക്കുകയും ചെയ്യുക.

ധനു:
ധനു രാശിക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കാന്‍ ശനിഭഗവാനെ ആരാധിക്കാം. ഇവര്‍ക്ക് കണ്ടക ശനി ദോഷം ആരംഭിക്കുന്നത് 2043 ഡിസംബര്‍ 12-ന് ആണ്. അവസാനമാകട്ടെ 2049 ഡിസംബര്‍ 3-നും. ഇത് നിങ്ങളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Monday, October 21, 2024, 19:33 [IST]
X
Desktop Bottom Promotion