Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
2026-ല്‍ ശനി വട്ടം കറക്കും 3 രാശിക്കാര്‍, ക്ഷമയുടെ നെല്ലിപ്പലക കാണും, ഒന്നൊഴിയാതെ ദോഷങ്ങള്‍
ശനി എന്ന ഗ്രഹം പൊതുവേ ദോഷഫലങ്ങള്‍ നല്‍കുന്നതായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും അതുപോലെ തന്നെ പ്രതിസന്ധികളും ഒരുപോലെ പ്രദാനം ചെയ്യുന്നതാണ് ശനി. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ശനിയുടെ മാറ്റങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നത് പോലെ തന്നെ പ്രതിസന്ധികളും വര്‍ദ്ധിപ്പിക്കും. ജ്യോതിഷപ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തില്‍ ശനിയുടെ സ്ഥാനം നിര്‍ണായക സ്വാധീനം ചെലുത്തുന്നതാണ്. പലപ്പോഴും വ്യക്തിജീവിതം, ബിസിനസ്, കരിയര്‍, ധനം എന്നിങ്ങനെ എല്ലാ മാറ്റങ്ങളും നിങ്ങളെ സ്വാധീനിക്കുന്നു.
ശനി ഒരു രാശിയില്‍ നിന്ന് അടുത്ത രാശിയിലേക്ക് രണ്ടരവര്‍ഷം സമയമെടുത്താണ് മാറുന്നത്. എന്നാല്‍ ഓരോ തവണയും രാശി മാറുന്നതിന്റെ അടിസ്ഥാനത്തില്‍ ശനിദശകളും മാറി വരുന്നു. അതില്‍ ഏഴരശനി, കണ്ടകശനി, ശനിദശ എന്നിവയെല്ലാം തന്നെ വളരെയധികം പ്രധാനമാറ്റങ്ങളിലേക്ക് എത്തിക്കും. 2025 മാര്‍ച്ച് 29 മുതല്‍ ശനി മീനം രാശിയിലാണ് സഞ്ചരിക്കുന്നത്. എന്നാല്‍ അത് പുതുവര്‍ഷത്തില്‍ ചില രാശിക്കാര്‍ക്ക് ഏഴരശനി സ്വാധീനം ചെലുത്തുന്നു. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ശനിദോഷം ഇപ്രകാരം
ജ്യോതിഷപ്രകാരം ശനിദോഷം ഓരോരുത്തര്‍ക്കും ഇപ്രകാരമാണ്. മീനം രാശിക്കാര്‍ക്ക് ശനിയുടെ ആദ്യഘട്ടം ആരംഭിച്ചിരിക്കുന്നു. അത് കൂടാതെ ശനിദശയുടെ രണ്ടാം ഘട്ടം കുംഭം രാശിക്കാര്‍ക്ക് ആരംഭിക്കുന്നു. രണ്ടാംഘട്ടം മാത്രമല്ല മൂന്നാം ഘട്ടവും ഇവരില്‍ ആരംഭിച്ചു കഴിഞ്ഞു. ശനിദശയെങ്കില് പോലും പലര്‍ക്കും ഈ ഘട്ടത്തില്‍ ശനിദേവന്റെ അനുഗ്രഹം ലഭിക്കുന്നു. എന്നാല്‍ നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ അനുസരിച്ചാണ് ഇതില്‍ മാറ്റം വരുന്നത്. ഈ സമയം കഠിനാധ്വാനത്തിലൂടെ മാത്രമേ ജീവിതത്തില്‍ വിജയം തേടി എത്തുകയുള്ളൂ.
കുംഭം രാശിക്കാര്‍ക്ക് ദോഷങ്ങള്‍
കുംഭം രാശിക്കാര്‍ക്ക് ശനിദശയുടെ രണ്ടും മൂന്നും ഘട്ടങ്ങളാണ് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. അതിന്റെ സ്വാധീനം നിങ്ങളുടെ ആരോഗ്യത്തെ പലപ്പോഴും മോശമായി ബാധിക്കും. കൂടാതെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. ശത്രുഭയം, ആത്മവിശ്വാസക്കുറവ്, യാത്ര ചെയ്യുമ്പോള്‍ അപകടം എന്നിവ നിങ്ങളെ കാത്തിരിക്കുന്നു. പലപ്പോഴും വാദപ്രതിവാദങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും പല വിധത്തിലുള്ള രോഗാവസ്ഥകള്‍ ഈ സമയം നിങ്ങളെ ബാധിക്കും. ഏഴരശനിയുടെ തുടക്കവും നിങ്ങള്‍ക്ക് ഈ സമയം ചെറിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നു.

മീനം രാശിയില്‍ ശനി ഇപ്രകാരം
നിലവില്‍ മീനം രാശിയിലാണ് ശനി സഞ്ചരിക്കുന്നത്. ഇതിന്റെ ഫലമായി ശനിദശ അതിന്റെ രണ്ടാം ഘട്ടത്തിലാണ് സഞ്ചരിക്കുന്നത്. പലപ്പോഴും ഈ സമയം കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. അത് മാത്രമല്ല ഏഴരശനിയുടെ സഞ്ചാരത്തിന് കൂടി തുടക്കമിടുന്ന സമയമാണ്. കൂടാതെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുകയും ഭയവും ബുദ്ധിമുട്ടും ഇരട്ടിയാവുകയും ചെയ്യുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരും. അത് മാത്രമല്ല വിശ്വസ്തരായ ആളുകള്‍ എങ്കില്‍ പോലും പലപ്പോഴും ഇവരുടെ ജീവിതത്തില്‍ അവിശ്വസ്തത ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
ശനിദോഷം തടയുന്നതിന്
ശനിദോഷം തടയുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതില്‍ 2026-ല്‍ 43 ദിവസം തുടര്‍ച്ചയായി ശനിയെ മനസ്സില്‍ ധ്യാനിച്ച് എണ്ണ സമര്‍പ്പിക്കേണ്ടതാണ്. ഇത് വഴി എല്ലാ വിധത്തിലുള്ള തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അത് കൂടാതെ ആല്മരച്ചുവട്ടില് എണ്ണ വിളക്ക് കത്തിച്ച് വെക്കണം. കൂടാതെ ശനിചാലിസ ചൊല്ലുന്നതിന് ശ്രദ്ധിക്കാം. കറുത്ത വസ്തുക്കള്‍ ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു.



Click it and Unblock the Notifications
