Latest Updates
-
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ
12 രാശിക്കാരില്‍ 3 രാശിക്ക് ഏഴരശനി ദോഷം കടുക്കും: ദോഷദൃഷ്ടിയുമായി ശനി പുറകേ, രക്ഷയില്ല ഇവര്‍ക്ക്
ജ്യോതിഷത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഭയക്കുന്ന ഒരു ദോഷമാണ് ശനിദോഷം. പലപ്പോഴും അതില്‍ ഏഴരശനിയും കണ്ടകശനിയും ദോഷകരമായ പല ഫലങ്ങളും നല്കുന്നു. നമ്മുടെ ജീവിതത്തേയും ജീവനേയും വരെ പ്രതിസന്ധിയിലാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോവും. ശനിയുടെ ഏറ്റവും വലിയ മാറ്റം സംഭവിക്കാന്‍ പോവുന്ന സമയമാണ്. മാര്‍ച്ച് 29-ന് ശനി അതിന്റെ രാശി കുംഭം രാശിയില്‍ നിന്ന് മീനത്തിലേക്ക് മാറുന്നു. ഇത് ചില രാശിക്കാരില്‍ ഏഴര ശനി അവസാനിക്കുന്നതിനും ചിലര്‍ക്ക് ഏഴര ശനി ആരംഭിക്കുന്നതിനും കാരണമാകും. മാര്‍ച്ച് 29 രാവിലെ 11-നാണ് ശനി മീനം രാശിയിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് 2027 ജൂണ്‍ 3-ന് മേടം രാശിയിലേക്ക് മാറുന്നു.
ശനിയുടെ ഈ രാശിമാറ്റം 2025-ല്‍ ചില രാശിക്കാര്‍ക്ക് ഏഴരശനിയുടെ അതികഠിനമായ ദോഷങ്ങളെ നല്കുന്നു. കുംഭം, മീനം, മേടം എന്നീ മൂന്ന് രാശിക്കാര്‍ക്കാണ് ഏഴര ശനി കടുക്കുന്നത്. മേടം രാശിയില്‍ ഏഴര ശനി അതിന്റെ ആദ്യ ഘട്ടത്തിലേക്കാണ് കടക്കുന്നത്. എന്നാല്‍ കുംഭം രാശിക്കാര്‍ക്ക് അതിന്റെ അവസാന ഘട്ടത്തിലേക്കും മീനം രാശിക്കാര്‍ക്ക് രണ്ടാം ഘട്ടത്തിലേക്കും ഏഴരശനി മാറുന്നു. ഇത് ഏതൊക്കെ തരത്തില്‍ നിങ്ങളുടെ ജീവിതത്തേയും സ്വാധീനിക്കുന്നു എന്നത് ചോദ്യമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അടുത്ത വര്‍ഷം ആരംഭിക്കുന്ന ശനിയുടെ രാശിമാറ്റത്തില്‍ ഏഴര ശനി അതികഠിനമായി തന്നെ പിടി കൂടുന്നു. മാര്‍ച്ച് മുതല്‍ ആരംഭിക്കുന്ന ദോഷഫലങ്ങളില്‍ നിങ്ങള്‍ ഉഴലും എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ അലസതയോടെയാണ് ഈ ദിനങ്ങളെല്ലാം തന്നെ നിങ്ങള്‍ കടന്ന് പോവുന്നതും. അപ്രതീക്ഷിതമായ പല പ്രതിസന്ധികളും ഇവര്‍ നേരിടേണ്ടി വരുന്നു. സാമ്പത്തിക തിരിച്ചടികള്‍ വിടാതെ പിന്തുടരും. കൂടാതെ കുടുംബത്തില്‍ വളരെയധികം സമ്മര്‍ദ്ദം അനുഭവിക്കേണ്ട ഘട്ടവും ഉണ്ടാവാം. ഇതെല്ലാം തന്നേ ഒരോ ദിവസം കഴിയുന്തോറും ദോഷങ്ങളെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നതും. എന്നാല്‍ ഇതില്‍ വ്യത്യസ്തമായി വരുന്നത് ശനിയുടെ സ്ഥാനം നിങ്ങളുടെ ജാതകത്തില്ശക്തമാണ് എന്ന ഘട്ടത്തില്‍ ചെറിയ അനുകൂല മാറ്റങ്ങളും ശനി നല്കുന്നു. എങ്കിലും പൊതുവേ ഏഴരശനിയുമായി ബന്ധപ്പെട്ട് അനുഭവിക്കേണ്ടി വരുന്ന ദോഷങ്ങള്‍ നിസ്സാരമല്ല എന്ന് മനസ്സിലാക്കുന്നതിന് ഈ ഘട്ടം നിങ്ങളെ സഹായിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഏഴരശനിയുടെ സ്വാധീനം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. പലപ്പോഴും ഈ സമയം നിരവധി വെല്ലുവിളികള്‍ അനുഭവിക്കേണ്ടി വരും. എങ്കിലും അത് എത്രത്തോളം ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് പോലും പലര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുകയില്ല. നിങ്ങള്‍ ആഗ്രഹിക്കുന്ന പോലെയൊന്നും ജീവിതത്തില്‍ സംഭവിക്കുകയില്ല. മാത്രമല്ല അവരുടെ കഠിനാധ്വാനത്തിന്റെ ഫലം കാണാന്‍ സാധിക്കുകയില്ല. നിരാശയോടെ ജീവിതത്തെ സമീപിക്കേണ്ട ഘട്ടങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. എന്നാല്‍ ഏഴരശനി അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതിനാല്‍ കൂടുതല്‍ ദോഷഫലങ്ങള്‍ ഇവരെ പിടികൂടുകയില്ല. എങ്കിലും കരുതലോടെ വേണം ഓരോ ചുവടും മുന്നോട്ട് വെയ്ക്കുന്നതിന് എന്ന കാര്യം ഓര്‍ക്കേണ്ടതാണ്. അല്ലാത്ത പക്ഷം അബദ്ധങ്ങള്‍ ധാരാളം സംഭവിക്കാം.
മീനം രാശി
മീനം രാശിയില്‍ ശനി ദീര്‍ഘകാലം തുടരുന്നതിനാല്‍ അതിന്റേതായ എല്ലാ ഫലവും നിങ്ങള്‍ അനുഭവിക്കേണ്ടി വരും. അത് മാത്രമല്ല മീനം രാശിക്കാര്‍ ഏഴര ശനിയുടെ രണ്ടാം ഘട്ടത്തിലൂടെയാണ് കടന്ന് പോവുന്നത്. ഈ സമയം സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നു. കൂടാതെ ജോലിയിലും ബിസിനസിലും ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നഷ്ടങ്ങള്‍ സംഭവിക്കാം. എന്നാല്‍ ഇവിടെ അല്പം ആശ്വാസമാവുന്നത് ശനിയുടെ സ്ഥാനം ജാതകപ്രകാരം ശക്തമാണെങ്കില്‍ അവരുടെ ജീവിതത്തില്‍ പലപ്പോഴും അതികഠിനമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നില്ല. പക്ഷേ ശനി ദോശസ്ഥാനത്തോ അല്ലെങ്കില്‍ ദുര്‍ബലനോ ആണെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് വീണ്ടും വീണ്ടും നിങ്ങളെ എത്തിക്കുന്നു.
കണ്ടകശനി
ഏഴരശനി പോലെ തന്നെ ഭയക്കേണ്ട ഒന്നാണ് കണ്ടകശനി. ചന്ദ്രരാശിയില്‍ നിന്ന് നാലാമത്തേയോ അല്ലെങ്കില്‍ എട്ടാമത്തേയോ ഭവനത്തിലേക്ക് ശനി മാറുമ്പോഴാണ് കണ്ടകശനി രൂപപ്പെടുന്നത്. ഇത് ഏകദേശം രണ്ടര വര്‍ഷത്തോളം നമുക്ക് ദുരിതങ്ങള്‍ നല്കുന്നു. പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകളും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആരോഗ്യ പ്രതിസന്ധികളും എല്ലാം വിടാതെ പിന്തുടരുന്നു. 2025-ല്‍ കര്‍ക്കിടകം, വൃശ്ചികം രാശിക്കാര്‍ക്ക് നിലനിന്നിരുന്ന കണ്ടകശനി സ്വാധീനം ഇല്ലാതാവുന്നു. എന്നാല്‍ ചിങ്ങം , ധനു രാശിക്കാര്‍ക്ക് കണ്ടകശനി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഫലങ്ങള്‍ നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications