Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
7.5 വര്‍ഷത്തിനൊടുവില്‍ യാതനകള്‍ക്ക് അവസാനം; ഈ മൂന്ന് നാളുകാര്‍ക്ക് 2025 ജീവിതത്തിലെ ഏറ്റവും നല്ല സമയം
2025-ല്‍ ചില നാളുകാര്‍ക്ക് ആശ്വാസത്തിന്റെ വര്‍ഷമാണ്. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും ജീവിതത്തില്‍ സാരമായ മാറ്റങ്ങള്‍ കൊണ്ടുവരും. നിരവധി പ്രധാന ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശികളിലും പ്രതിഫലനമുണ്ടാക്കും. ശുഭഗ്രഹങ്ങള്ക്കൊപ്പം പാപഗ്രഹങ്ങളും വരുംവര്‍ഷം രാശിയോ സ്ഥിതിയോ മാറുന്നുണ്ട്. ഇത് ഗുണവും ദോഷവും ജീവിതത്തിലുണ്ടാക്കും.

വരുംവര്‍ഷം കഴിഞ്ഞ ഏഴരവര്‍ഷമായി അനുഭവിച്ചിരുന്ന കഷ്ടതകളില്‍ മുക്തമായി നേട്ടങ്ങളിലേക്ക് കാലെടുത്ത് വെക്കുന്ന ഒരു രാശിയുണ്ട്. ഇവര്‍ക്ക് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ശനിമാറ്റത്തിലൂടെ ഏഴരശനി അവസാനിക്കാന്‍ പോകുകയാണ്. കൂടാതെ മറ്റ് രണ്ട് രാശികള്‍ക്ക് കണ്ടകശനിയും അടുത്ത വര്‍ഷം അവസാനിക്കും.
2025-ലെ ഏഴരശനിയും കണ്ടകശനിയും
സ്വക്ഷേത്രമായ കുംഭം വിട്ട് ശനി മീനം രാശിയിലേക്ക് പ്രവേശിക്കുന്ന വര്‍ഷമാണ് 2025. ശനി മീനത്തിലേക്ക് എത്തുന്നതോടൊപ്പം മകരം രാശിക്കാരുടെ ഏഴരശനി അവസാനിക്കും. മാത്രമല്ല, കര്‍ക്കിടകം, വൃശ്ചികം രാശിക്കാര്‍ക്ക് കണ്ടകശനിയും അവസാനിക്കും. ശനിയുടെ ദോഷദൃഷ്ടി അവസാനിക്കുന്നതോടെ ഈ രാശികള്‍ക്ക് അവരുടെ പൂര്‍ത്തിയാകാതിരുന്ന ദൗത്യങ്ങളും കര്‍മ്മങ്ങളും പൂര്‍ത്തിയാക്കാനും സാമ്പത്തികനേട്ടങ്ങള്‍ കൈവരിക്കാനും സാധിക്കും.
നേട്ടം ആര്‍ക്കെല്ലാം
2025-ല്‍ ശനിയെ കൊണ്ട് ഏറ്റവുമധികം നേട്ടം മകരം രാസിക്കാണ്. മീനത്തിലെ ശനി മകരത്തിന് എല്ലാവിധ കഷ്ടതകളില്‍ നിന്നും മോചനം നല്‍കും. എല്ലാവിധ സന്തോഷവും സൗഭാഗ്യങ്ങളും നേട്ടങ്ങളും ഒരു തടസ്സവുമില്ലാതെ മകരം രാശിയില്‍ ഉള്‍പ്പെട്ട ഉത്രാടം, തിരുവോണം, അവിട്ടം നാളുകാര്‍ക്ക് ലഭിക്കും. കഴിഞ്ഞ ഏഴരവര്‍ഷമായി നടക്കാതിരുന്ന പല ജോലികളും വരംവര്ഷം ചെയ്യാനാകും. ലക്ഷ്യത്തിലേക്ക് കൃത്യമായ ചുവടുവെപ്പുകള്‍ വെക്കാന്‍ സാധിക്കും. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. പല വഴികളിലൂടെ സമ്പത്ത് വന്നുചേരും. പണം ഉചിതമായ വഴികളില്‍ ചിലവഴിക്കും. സമ്പാദ്യം വളരും.
വിവാഹിതരെ സംബന്ധിച്ചെടുത്തോളം പങ്കാളികള്‍ക്കൊപ്പം ഏറെനേരം ചിലവഴിക്കാന്‍ കഴിയുന്ന വര്‍ഷമായിരിക്കും 2025. മ്ത്സരപ്പരീക്ഷകള്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന നിലയിലുള്ള വിജയം കൈവരും. ജോലി അന്വേഷിക്കുന്ന മകരം രാശിക്കാര്‍ക്ക് യോജിച്ച തൊഴിലവസരങ്ങള്‍ വന്നുചേരും. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടത്താന്‍ ഏറ്റവും മികച്ച അവസരമാണ് 2025. നല്ല ആരോഗ്യവും മാനസിക ക്ഷേമവും അനുഭവിക്കാന്‍ കഴിയും. ശാരീരിക ക്ഷമത വേണ്ടുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം ചെയ്യനാകും.
ഏഴരശനി എങ്ങനെയറിയാം
ശനയുടെ രാശിമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഏഴരശനി കണക്കുകൂട്ടുന്നത്. ശനി പുതിയൊരു രാശിയിലേക്ക് കടക്കുമ്പോള്‍ ചില രാശികള്‍ക്ക് ഏഴരശനി തുടങ്ങും. മറ്റുചില രാശികള്‍ക്ക് ഏഴരശനി അവസാനിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ ഏഴര വര്‍ഷമാണ് ഏഴരശനിക്കാലയളവ്.
ഏഴരശനിക്കാലത്ത് ജീവിതത്തില്‍ പലവിധ പരീക്ഷണങ്ങള്‍ നേരിടേണ്ടതായി വരും. സാമ്പത്തികമായ പ്രതിസന്ധികള്‍, ആരോഗ്യപ്രശ്നങ്ങള്‍, ദാമ്പത്യത്തിലും മറ്റ് ബന്ധങ്ങളിലും വെല്ലുവിളികളും വിള്ളലുകളും, വൈകാരികമായ പ്രശ്നങ്ങള്‍ എന്നിവയാണ് പൊതുവെ ഏഴരശനിക്കാലത്ത് ആളുകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍. എന്നാല്‍ മറ്റ് ഗ്രഹങ്ങളുടെ സ്വാധീനവും ശനിയുടെ രാശിയും അനുസരിച്ച് ഏഴരശനിയുടെ കാഠിന്യം കൂടിയും കുറഞ്ഞുമിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications