Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ!
ശനിമാറ്റം 2026-ല്‍ ആദ്യമായി ഉയരങ്ങളിലേക്ക് കൈപിടിച്ച് കയറ്റും രാശി: മണല്‍ത്തരിപോലെ ഭാഗ്യം കുമിയും
ശനിമാറ്റം എപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കാരണം പൊതുവേ ശനിയെ പൊതുവേ മോശം ഫലങ്ങളുമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശനിയുടെ ാേരോ മാറ്റവും പല വിധത്തിലുള്ള ദോഷഫലങ്ങള്‍ നല്കുന്നു എന്നാണ് പറയുന്നതും. എന്നാല്‍ പൊതുവേ നല്കുന്ന ദോഷങ്ങളില്‍ നിന്ന് അല്പം മാറി ശനി ചിന്തിച്ചാല്‍ അത് നിങ്ങളില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ഓരോ മാറ്റവും ഓരോ തരത്തിലുള്ള വെല്ലുവിളികളാണ് സൃഷ്ടിക്കാറുള്ളത്.
എന്നാല്‍ പുതുവര്‍ഷത്തില്‍ ശനി നല്കുന്ന മാറ്റം അല്പം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ശനിയുടെ മാറ്റം തുലാം രാശിക്കാരില്‍ എന്തൊക്കെയാണ് മാറ്റി മറിയ്ക്കുന്നത് എന്ന് നമുക്ക് നോക്കാം. ദീര്‍ഘകാല ഗുണങ്ങളാണോ അതോ മോശം ഫലങ്ങളെയാണോ ഇത് നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. തുലാം രാശിക്കാരില്‍ ശനി സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ എപ്രകാരം എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

ശനിയുടെ മാറ്റം തുലാം രാശിയില്‍
ശനി പുതുവര്‍ഷത്തിലും മീനം രാശിയില്‍ തന്നെയാണ് തുടരുന്നത്. എന്നാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധിക്കണം. അതില്‍ തന്നെ ശനി തുലാം രാശിക്കാര്‍ക്ക് ആശ്വാസം നല്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ശനി മീനം രാശിയില്‍ സഞ്ചരിക്കുന്നതിനാല്‍ അത് തുലാം രാശിയില്‍ ചില മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. ഈ വര്‍ഷം ശനിയുടെ സ്വാധീനം കാരണം ഇവര്‍ക്ക് വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നില്ല. അത് മാത്രമല്ല മുടങ്ങിക്കിടക്കുന്ന കാര്യങ്ങളെല്ലാം തന്നെ വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും സാധിക്കുന്നു.
സാമ്പത്തിക കാര്യങ്ങള്‍
പലപ്പോഴും കടം കൊടുത്ത പണം തിരികെ ലഭിക്കുന്നതിനും പ്രണയിക്കുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കും. അത് മാത്രമല്ല വിദേശത്ത് നിന്ന് വരുമാനം തേടി എത്തുകയും അതെല്ലാം തന്നെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുകയും ചെയ്യുന്നു. ശനിദേവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് പുതിയ വീടും വാഹനവും സ്വന്തമാക്കുന്നതിനുള്ള യോഗവും കാണുന്നു. അത് മാത്രമല്ല പൊതുവേ ശനി അനുഗ്രഹ ഭാവത്തില്‍ നില്ക്കുന്നതിനാല് ശുഭകരമായ യോഗമാണ് ഈ വര്‍ഷം തുലാം രാശിക്കാര്‍ക്ക് കാത്തിരിക്കുന്നത്.

സമ്പാദ്യം വര്‍ദ്ധിക്കുകയും സാമ്പത്തിക സ്ഥിതി ഉയരുകയും അത് വഴി ബാങ്ക് നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. കുടുംബത്തിലെ വരുമാനം ഇരട്ടിയാവുന്നതിന്റെ ഫലമായി നിങ്ങളുടെ ജീവിതം മികച്ചതായി മാറുന്നു. സന്തോഷവും സമാധാനവും തേടി എത്തുന്നതിന് യോഗം കാണുന്നു. ഈ വര്‍ഷം വളരെ അനുകൂലമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. എന്നാല്‍ ചില നെഗറ്റീവ് ഫലങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അവ എപ്രകാരം എന്ന് നമുക്ക് നോക്കാം. ഏകദേശം 138 ദിവസത്തോളം ശനി വക്രഗതിയില്‍ തുടരുന്നു. ഈ സമയം ചെറിയ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു.
ശ്രദ്ധിക്കേണ്ടത്
ശനിയുടെ വക്രഗതി സഞ്ചാരം കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും തുലാം രാശിക്കാര്‍ക്ക് ശത്രുക്കള്‍ കൂടുതല്‍ സജീവമാകുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ ജൂലൈ മാസത്തിന് ശേഷം അല്പം ശ്രദ്ധിക്കണം. കാര്യങ്ങളെല്ലാം വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം രേഖകളില്‍ ഒപ്പിടാന്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രത്യാഘാതങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ശനിയുടെ ദോഷഫലങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില പ്രതിവിധികള്‍ അനുഷ്ഠിക്കേണ്ടതാണ്.



Click it and Unblock the Notifications