Latest Updates
-
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം!
ശനിയുടെ വക്രഗതി സഞ്ചാരം, നവംബര്‍ 15 വരെ ദോഷകാലം പുറകേവരുന്ന 5 രാശി
Shani Retrograde: ജ്യോതിഷപ്രകാരം ശനി ഇപ്പോള്‍ കുംഭ രാശിയിലാണ് സഞ്ചരിക്കുന്നത്. ജൂണ്‍ 29 ന് കുംഭത്തില്‍ ശനി വക്രഗതിയില്‍ നീങ്ങിത്തുടങ്ങുന്നു. കുംഭം രാശിയില്‍ ഇത്തരമൊരു സംഭവം 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഭവിക്കുന്നത്. അടുത്ത വര്‍ഷം ശനി മീനരാശിയില്‍ പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തില്‍, ഈ വര്‍ഷം കുംഭ രാശിയില്‍ ശനിയുടെ വക്രഗതി സഞ്ചാരം ജ്യോതിഷപരമായി വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. ശനി ഗ്രഹം വക്രഗതിയില്‍ ആയിരിക്കുമ്പോള്‍ അതിന്റെ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുമെന്ന് ജ്യോതിഷത്തില്‍ പറയുന്നു.
ശനിയുടെ പ്രതിലോമ ചലനം നവംബര്‍ 15 വരെ നീണ്ടുനില്‍ക്കും. അടുത്ത 5 മാസക്കാലം ശനിദേവന് എതിര്‍ദിശയില്‍ സഞ്ചരിക്കും. ശനിയുടെ ഈ പിന്തിരിപ്പന് ചലനത്തിലൂടെ 5 രാശിക്കാരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നിഴലിച്ച് നില്ക്കും. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ശനിയുടെ വക്രഗതി സഞ്ചാരം ഏതൊക്കെ രാശിക്കാര്‍ക്കാണ് അശുഭഫലങ്ങള്‍ നല്‍കുന്നതെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുനരാശിയില്‍ നിന്ന് ഒന്‍പതാം ഭാവത്തില്‍ ശനി പിന്നോക്കം നില്ക്കാന് പോകുന്നു. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം കുറയും. മറ്റുള്ളവരില്‍ നിന്ന് ലഭിക്കുന്ന ബഹുമാനവും കുറയാന്‍ സാധ്യതയുണ്ട്. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് ജോലിസ്ഥലത്ത് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ക്ക് ചില സുവര്‍ണ്ണാവസരങ്ങള്‍ നഷ്ടമായേക്കാം. ബിസിനസുകാര്‍ക്ക് ലാഭം ലഭിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ചില വിഷയങ്ങളില്‍ നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ട്. അതുമൂലം നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദവും നേരിടേണ്ടി വന്നേക്കാം.
ചിങ്ങം
ചിങ്ങം രാശിയില്‍ നിന്ന് ഏഴാം ഭാവത്തില്‍ ശനി വക്രഗതിയില്‍ നീങ്ങാന്‍ പോകുന്നു. ഈ കാലയളവില്‍ ആര്‍ക്കും പണം കടം കൊടുക്കരുത്. ആരുമായും കുടുംബ രഹസ്യങ്ങള്‍ പങ്കുവയ്ക്കരുത്. അല്ലാത്തപക്ഷം നിങ്ങളുടെ പ്രശസ്തി കളങ്കപ്പെടാന്‍ സാധ്യതയുണ്ട്. ഈ സമയം ചിങ്ങം രാശിക്കാരായ ബിസിനസുകാര്‍ ശ്രദ്ധാപൂര്‍വം പ്രവര്‍ത്തിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ബിസിനസ്സില്‍ ചില പരാജയങ്ങള്‍ നേരിടേണ്ടിവരും. ഈ സമയത്ത്, ജോലിയില്‍ നിങ്ങള്‍ക്ക് ധാരാളം അധ്വാനിക്കേണ്ടി വന്നേക്കാം. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം തീരുമാനങ്ങളെടുക്കുക.
വൃശ്ചികം
വൃശ്ചികം രാശിയില്‍ നിന്ന് നാലാം ഭാവത്തില്‍ ശനി വക്രഗതിയില്‍ നീങ്ങാന്‍ പോകുന്നു. ഈ സമയത്ത് നിങ്ങളുടെ ചിലവുകള്‍ ഉയര്‍ന്നേക്കാം. നിങ്ങള്‍ക്ക് വായ്പ എടുക്കേണ്ടതായി വരാം. നിങ്ങളുടെ ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ രാശിയിലുള്ള ചിലര്‍ക്ക് ഈ സമയം ജോലി വരെ നഷ്ടപ്പെട്ടേക്കാം. നിങ്ങള്‍ ജോലി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഇപ്പോള്‍ അല്പം കാത്തിരിക്കേണ്ടിവരും. വൃശ്ചിക രാശിയിലുള്ളവര്‍ ഈ സമയം നിക്ഷേപങ്ങള്‍ ഒഴിവാക്കുക. പ്രണയ ജീവിതത്തില്‍ ചില വിള്ളലുകളുണ്ടാകും. ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം വഷളായേക്കാം.
കുംഭം
നിങ്ങളുടെ രാശിയുടെ ലഗ്നഭാവത്തില്‍, അതായത് ഒന്നാം ഭാവത്തില്‍ ശനി വക്രഗതിയില്‍ നീങ്ങാന്‍ പോകുന്നു. ഈ സമയത്ത്, നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ശ്രദ്ധ നല്‍കേണ്ടതായുണ്ട്. അല്ലാത്തപക്ഷം നിങ്ങളെ രോഗങ്ങള്‍ എളുപ്പത്തില്‍ വലയം ചെയ്തേക്കാം. നിയമപരമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. കരിയര്‍ മേഖലയില്‍ ഈ സമയം നിങ്ങള്‍ക്ക് ചില അനാവശ്യ സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം. ഈ കാലയളവില്‍ ബിസിനസുകാര്‍ അവരുടെ ഇടപാടുകളുടെ കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ എതിരാളികളില്‍ നിന്ന് നിങ്ങള്‍ക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. കുടുംബജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ മൂലം മാനസിക പിരിമുറുക്കം നേരിടേണ്ടി വന്നേക്കാം.
മീനം
മീനം രാശിയില്‍ നിന്ന് 12-ാം ഭാവത്തില്‍ ശനി വക്രഗതിയില്‍ നീങ്ങാന്‍ പോകുന്നു. ഈ കാലയളവില്‍ നിങ്ങള്‍ക്ക് അനാവശ്യ ചിലവുകളുണ്ടാകും. അനാവശ്യമായ ചില യാത്രകളും ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം മെച്ചപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളില്‍ പരാജയം നേരിടേണ്ടി വന്നേക്കാം. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ബന്ധത്തില്‍ ചില പ്രശ്നങ്ങള്‍ നിലനില്ക്കും. അത് പരിഹരിക്കുന്നതിനായി ധാരാളം പരിശ്രമിക്കേണ്ടിവന്നേക്കാം. പിതാവുമായി തര്‍ക്കത്തിന് സാധ്യതയുണ്ട്, അത് വീട്ടിലെ അന്തരീക്ഷം നശിപ്പിക്കും. നിങ്ങളുടെ ബന്ധങ്ങളില്‍ വിള്ളലുണ്ടാകുകയും ചെയ്തേക്കാം. ഈ കാലയളവില്‍, സുഹൃത്തുക്കളോട് നിങ്ങളുടെ രഹസ്യ കാര്യങ്ങള്‍ പറയുന്നത് ഒഴിവാക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
