Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ശനി-രാഹു ദോഷദൃഷ്ടി: ഒരേ ഒരു രാത്രിയിലെ ഗ്രഹമാറ്റത്തില്‍ ഒരു വര്‍ഷം മുഴുവന്‍ ദോഷങ്ങള്‍ 3 രാശിക്ക്
ശനിയും രാഹുവും പൊതുവേ ദോഷഫലങ്ങള്‍ നിറയുന്ന ഗ്രഹങ്ങളായാണ് കണക്കാക്കുന്നത്. പലപ്പോഴും അനുഗ്രഹഭാവത്തിലെങ്കില് ഒറ്റരാത്രിയിലാണ് കാര്യങ്ങള്‍ മാറി മറിയുന്നത്. എന്നാല്‍ ഒരു വ്യക്തിയുടെ മോശം സമയത്താണ് ഈ ഗ്രഹങ്ങള്‍ കൂടിച്ചേരുന്നത് എന്നുണ്ടെങ്കില്‍ പലപ്പോഴും അത് ആ വ്യക്തിക്ക് ഇനിയൊരു ദുരിതവും നല്കാനില്ല എന്നതാണ് സത്യം. പലപ്പോഴും ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും ശനി- രാഹുവിന്റെ സംയോജനം വഴി സൃഷ്ടിക്കപ്പെട്ടേക്കാം.
ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളുണ്ടാവാം. കൂടാതെ ജോലിയിലും പ്രതിസന്ധികളും ജോലി നഷ്ടവും സാമ്പത്തിക പ്രയാസങ്ങളും എല്ലാം നേരിടുന്നതിനുള്ള സാധ്യതയുണ്ട്.. രാഹുവിന്റെ കോപം പലപ്പോഴും വയര്‍ സംബന്ധമായ രോഗാവസ്ഥകളും ഉണ്ടാക്കാം. അത്രയധികം ദോഷഫലങ്ങളാണ് ശനിയും രാഹുവും ചേരുന്നത് വഴി ഉണ്ടാവുന്നത്. 2025-ല്‍ ഇത്തരത്തില്‍ സംഭവിക്കാന്‍ പോവുകയാണ്. അത് 12 രാശിക്കാരില്‍ 3 രാശിക്കാരെ വളരെ ദോഷകരമായി ബാധിക്കുന്നു.

ശനി സംക്രമണം
2025-ല്‍, കര്‍മ്മകാരകനായ ശനി അതിന്റെ രാശിയില്‍ മാറ്റം വരുത്തുന്നു. ഇത് വരെ കുംഭം രാശിയില്‍ സ്ഥിതി ചെയ്തിരുന്ന ശനി 2025-ല്‍ മാര്‍ച്ച് 29-ന് മീനം രാശിയിലേക്ക് മാറുന്നു, ഈ സമയം രാഹുവും മീനം രാശിയിലുണ്ടാവും. ഇതിന്റെ ഫലമായി രണ്ട് ഗ്രഹങ്ങളും തമ്മില്‍ കൂടിച്ചേരുന്നു. അത് വഴി പലപ്പോഴും വളരെയധികം മോശം യോഗങ്ങള്‍ രൂപികരിക്കപ്പെടും. ഇത് അത്യന്തം വിനാശകരമായ പ്രശ്നങ്ങളെയാണ് ഉണ്ടാക്കുന്നത്. 12 രാശിക്കാരില്‍ 3 രാശിക്കാരില്‍ ഇത് സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ നിസ്സാരമല്ല. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.
കന്നി
കന്നി രാശിക്കാര്‍ക്ക് ശനിയും രാഹുവും ചേരുന്നതിന്റെ ഫലമായി ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും ധനനഷ്ടവും മാനഹാനിയും വരെ നിങ്ങളെ തേടി എത്താം. അതോടൊപ്പം തന്നെ ആരോഗ്യത്തിന്റെ കാര്യത്തിലും പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവാം. ബഹുമാനം കുറയുകയും പ്രയാസങ്ങള്‍ വിട്ടൊഴിയാതെ നില്ക്കുകുയം ചെയ്യുന്നു. ഏത് കാര്യത്തിനും നിങ്ങള്‍ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വരും. കൂടാതെ പണച്ചിലവും പ്രതിസന്ധികളും വിടാതെ പിന്തുടരുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് വളരെയധികം വിനാശകരമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്. അത് മാത്രമല്ല ഇവരുടെ ജീവിതം വളരെയധികം പ്രതിസന്ധികള്‍ നിറഞ്ഞതുമായിരിക്കും. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ പരസ്പരം വഴക്കുകള്‍ ഉണ്ടാവും. ബിസിനസില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തില്‍ പ്രശ്നങ്ങളും നഷ്ടങ്ങളും പിന്തുടരും. കൂടാതെ നിങ്ങള്‍ക്ക് ഒരിക്കലും പുരോഗതിയുണ്ടാവുകയില്ല. മാത്രമല്ല പല ജോലികളും തുടങ്ങുമ്പോള്‍ തന്നെ നിര്‍ത്തുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകും. അത് ആരോഗ്യപരമായും മാനസികപരമായും അലട്ടുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ശനിയും രാഹുവും ചേരുന്നത് ഒട്ടും ഗുണകരമല്ലാത്ത മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എല്ലാ ഘട്ടത്തിലും ഇവര്‍ക്ക് വെല്ലുവിളികള്‍ വര്‍ദ്ധിക്കാം. ദാമ്പത്യ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. വീട്ടില്‍ അസ്വസ്ഥതയും പ്രശ്നങ്ങളും നിലനില്ക്കും. ആരോഗ്യ പ്രതിസന്ധികള്‍ നിങ്ങളെ കൂടുതല്‍ അലട്ടുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് ഒരിക്കലും വിജയം കണ്ടെത്താന്‍ സാധിക്കുകയില്ല എന്ന് മാത്രമല്ല കടുത്ത സാമ്പത്തിക നഷ്ടവും ഉണ്ടാവും. ആത്മവിശ്വാസം ദുര്‍ബലമായേക്കാം. ആരോഗ്യ പ്രശ്നങ്ങളെ തുടക്കത്തിലേ ചെറുക്കേണ്ടതുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
