Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
പാപഗ്രഹങ്ങള്‍ ഒരുമിച്ചു: അവസരം കാത്തിരുന്ന ശനി-രാഹു സംയോഗം, ഒന്നര വര്‍ഷം നിര്‍ണായകം 5 രാശിക്ക്
ശനിയുടേയും രാഹുവിന്റേയും സംയോജനം സംഭവിച്ച് കഴിഞ്ഞു. എന്നാല്‍ ഇത് എപ്രകാരം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് ചോദ്യമാണ്. പലപ്പോഴും ശനിയും രാഹുവും പാപഗ്രഹങ്ങളായതിനാല് അത് അത്ര നല്ല ഫലമല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. ജീവിതത്തില്‍ എത്രത്തോളം കഷ്ടപ്പെടുത്താമോ അത്രയും കഷ്ടപ്പെടുന്നതിനുള്ള യോഗം ചിലരില്‍ കാണുന്നു. പലപ്പോഴും ഒരു രാശിയില്‍ രാഹു ഒന്നര വര്‍ഷം സഞ്ചരിക്കുന്നു. ശനിയാകട്ടെ രണ്ടര വര്‍ഷത്തോളം ഒരു രാശിയില്‍ തന്നെ നില്ക്കുന്നു. ശനി മീനം രാശിയില്‍ മാര്‍ച്ച് 29-ന് പ്രവേശിച്ചു എന്ന് നമുക്കറിയാം. രാഹുവാകട്ടെ മീനം രാശിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.
ശനിയുടെ കഠിന ശിക്ഷകള്‍ക്ക് ആക്കം കൂട്ടുകയാണ് രാഹുവിന്റെ കൂടിച്ചേരലിലൂടെ സംഭവിക്കുന്നത്. കാരണം ഇരുഗ്രഹങ്ങളും അതിന്റെ എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും ഈ സമയം പുറത്ത് വിടുന്നു. ശനി രാഹു സംയോഗത്തില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ല എന്നതാണ് സത്യം. അത് മാത്രമല്ല 12 രാശിക്കാരേയും ബാധിക്കുമെങ്കിലും അല്പം കൂടുതല്‍ ഗുരുതരമായി ബാധിക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. അത് മാത്രമല്ല ഇവര്‍ക്ക് പല കാര്യത്തിലും പിഴവുകള്‍ സംഭവിക്കാവുന്നതാണ്. ധനം വന്നു ചേരുമെങ്കിലും അനുഭവയോഗം കുറവായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് അത്ര നല്ല ഫലമല്ല നല്‍കുന്നത്. ജീവിതത്തെ പ്രതിസന്ധിയിലേക്കാവുന്ന പല അവസ്ഥകളും വരുന്ന ഒന്നര വര്‍ഷത്തില്‍ ഉണ്ടാവാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഗുണങ്ങളൊന്നും ശനി-രാഹു സംയോഗം നല്‍കുന്നില്ല എന്ന് മാത്രമല്ല ദോഷഫലങ്ങളാകട്ടെ കൂടുതല്‍ നല്‍കുകയും ചെയ്യുന്നു. പലപ്പോഴും കുഴപ്പങ്ങളില്‍ ചെന്ന് ചാടാനിടയുണ്ട്. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും ഒന്നിന് പുറകേ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. പല കാര്യങ്ങളിലും നിയന്ത്രണം നഷ്ടമാവുന്ന ഘട്ടം വരെയുണ്ടാവുന്നു. വിദേശത്ത് നിന്ന് പോലും പ്രതിസന്ധികള്‍ക്ക് സാധ്യത കാണുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ തൊഴില്‍ ഭാവത്തെ വളരെ മോശമായി ഈ സംയോജനം ബാധിക്കുന്നു. അത് മാത്രമല്ല കണ്ടകശനി ദോഷം പോലും നിങ്ങളെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഭാസുരമായ ഒരു കാലയളവായിരിക്കുകയില്ല ഇവര്‍ക്ക് ലഭിക്കുന്നത്. പല മത്സരങ്ങളിലും നിങ്ങള്‍ തോറ്റ് പോവാം. ജോലി അന്വേഷിക്കുന്നവര്‍ക്ക് പ്രതികൂലമായ അവസ്ഥകള്‍ ഉണ്ടാവും. കൂടാതെ ആഗ്രഹങ്ങള്‍ക്ക് വിപരീതമായി കാര്യങ്ങള്‍ സംഭവിക്കുന്നതിനാല്‍ പ്രതിസന്ധികള്‍ കൂടുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തിലാണ് ശനി-രാഹു സംയോഗം നടക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ മോശം ഫലങ്ങള്‍ കൊണ്ട് വരുന്നു. അതുകൊണ്ട് തന്നെ മോശം ഫലങ്ങള്‍ ജീവിതത്തില്‍ കാത്തിരിക്കുകയും മനസ്സില്‍ അപ്രകാരം കാര്യങ്ങള്‍ തോന്നുകയും ചെയ്യുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഈ സമയം പല വിധത്തിലുള്ള വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതായി വരുന്നു. ആരോഗ്യ കാര്യങ്ങളില്‍ പ്രതിസന്ധികളുണ്ടാവാം.
കന്നി
കന്നി രാശിക്കാര്‍ക്ക് അനിഷ്ടഭാവത്തിലാണ് ശനി രാഹു സംയോഗം സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും മായാവലയത്തില്‍ പെട്ടത് പോലെ ഒരു പ്രതിസന്ധി നിങ്ങള്‍ക്കുണ്ടാവുന്നു. അറിഞ്ഞോ അറിയാതേയോ നിങ്ങള്‍ പല വിധത്തിലുള്ള കാര്യങ്ങള്‍ക്കായി ഉത്തരം പറയേണ്ട അവസ്ഥയുണ്ടാവുന്നു. കൂടാതെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താവുകയും ചെയ്യും. ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള ഗുണാനുഭവങ്ങളും നിങ്ങള്‍ക്കുണ്ടാവണം എന്നില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications