Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
2025-ലെ നേട്ടങ്ങളുടെ ദിനം, മേയ് 31 ശനി പുഷ്യയോഗം: അണുവിട മാറാതെ ഫലം നല്കുന്നു ശനി
ഇന്നത്തെ രാശിഫലത്തില്‍ ഏറ്റവും പ്രത്യേകതയുള്ള ഒരുദിനമാണ് മേയ് 31 . കാരണം ശനിയുടെ മാറ്റങ്ങള്‍ പല വിധത്തില്‍ നിങ്ങളില്‍ സ്വാധീനം ചെലുത്തുന്ന ദിവസമാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്ന ഒരു ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ശനി പുഷ്യ യോഗത്തോടൊപ്പം തന്നെ ഗൗരിയോഗവും ഇന്നത്തെ ദിവസം രൂപം കൊള്ളുന്നുണ്ട്. അത് കൂടാതെ നിരവധി ശുഭയോഗങ്ങളും ഇന്ന് പലര്‍ക്കും ജാതകത്തില്‍ ഉണ്ടാവുന്നു.
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. പലപ്പോഴും ചില രാശിക്കാര്‍ക്ക് ശനി പുഷ്യ യോഗം പ്രത്യേകം ഫലം നല്‍കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവും നിസ്സാരമല്ല. കൂടാതെ ഗുണപരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു എന്നതാണ് സത്യം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനിപുഷ്യ യോഗഫലം ലഭിക്കുന്നതെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ശുഭകരമായ മാറ്റങ്ങള്‍ ഈ സമയം സംഭവിക്കുന്നു. മനസ്സിന്റെ ആരോഗ്യം മികച്ചതായിരിക്കും. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ഭക്തിയോടെ നിങ്ങളുടെ ജീവിതം മുന്നോട്ട് പോവുന്ന ദിവസമാണ് എന്നതിനാല്‍ ഭയക്കേണ്ടതില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമായിരിക്കും. ബന്ധുക്കളുടെ സഹായം നിങ്ങളുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. ആരോഗ്യവും മികച്ചതായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ശനി പുഷ്യ യോഗം നല്കുന്ന ഫലം നിസ്സാരമല്ല. പലപ്പോഴും നിങ്ങളുടെ ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്ന സമയമാണ്. ഏത് പ്രയാസകരമായ സാഹചര്യത്തേയും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ബഹുമാനവും സ്ഥാനവും നിങ്ങള്‍ക്കുണ്ടാവുന്നു. പല കാര്യത്തിലും വിജയം തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങളുണ്ടാവും. ശനി അതിന്റെ ഏറ്റവും മികച്ച പ്രസന്നഭാവത്തില്‍ നിങ്ങളെ അനുഗ്രഹിക്കുന്ന ദിവസമാണ് ഇന്ന് എന്നതാണ് സത്യം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശനിപുഷ്യയോഗം നല്കുന്ന ഫലങ്ങള്‍ പല കാര്യങ്ങളിലും അര്‍ത്ഥവത്തായിരിക്കും. അതനുസരിച്ച് തന്നെ മുന്നോട്ട് പോവുന്നതിനാല്‍ ലോട്ടറി സാധ്യത വരെ നിങ്ങളെ തേടി എത്തുന്നു. ആരോഗ്യ പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നതിനും സാധിക്കുന്നു. സാമ്പത്തിക പരാധീനതകള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു. മാറ്റങ്ങൡലേക്ക് കുതിയ്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭാഗ്യം തലക്ക് മുകളില്‍ നില്ക്കുന്നു. സന്തോഷവും സമൃദ്ധിയും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. പല കാരണങ്ങളാല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ശനി നല്കുന്ന ഫലം അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി അത്രയധികം വ്യത്യസ്തമായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നതിനാല്‍ അത് കൂടുതല്‍ മാറ്റങ്ങള്‍ നല്കുന്നു. സന്തോഷകരമായ നേട്ടങ്ങളില്‍ നിങ്ങള്‍ അര്‍മാദിക്കും. ആരോഗ്യത്തിന് മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിയില്‍ ഉയര്‍ച്ചയും നേട്ടങ്ങളും കൈപ്പിടിയില്‍ ഒതുക്കും. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളില്‍ പോലും അത്ഭുതം സൃഷ്ടിക്കും. നിലനില്‍ക്കുന്ന എല്ലാ ശനിദോഷത്തേയും പ്രതിരോധിക്കുന്നതിനും സാധിക്കും.



Click it and Unblock the Notifications
