Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
വരുന്ന 12 മണിക്കൂറിന് ശേഷം ശനിയുടെ നക്ഷത്രമാറ്റം: കിതയ്ക്കാതെ കുതിക്കും 3 രാശിക്കാര്‍, ധനം ഉള്ളംകൈയ്യില്‍ വരും
Saturn Nakshatra Transit 2025 : വേദജ്യോതിഷ പ്രകാരം ശനിയുടെ മാറ്റങ്ങള്‍ പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. പലപ്പോഴും അത് അനുകൂലമായി മാറാം, ചിലരില്‍ അത് പ്രതികൂല ഫലങ്ങളും ഉണ്ടാക്കാം. എന്നാല്‍ ശനിയുടെ ഓരോ മാറ്റവും വീക്ഷിക്കുന്നതിലൂടെ അത് കര്മ്മത്തിന് അനുസരിച്ചാണ് ഫലം നല്‍കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഒരു വ്യക്തിയുടെ പ്രവൃത്തി നല്ലതാണെങ്കില്‍ ശനി അവര്‍ക്ക് ഗുണാനുഭവങ്ങള്‍ നല്കുന്നു, എന്നാല്‍ പ്രവൃത്തി ദോഷങ്ങളുണ്ടാക്കുന്നതെങ്കില് അത് അവരില്‍ മോശം ഫലങ്ങളും പ്രദാനം ചെയ്യുന്നു. രണ്ടര വര്‍ഷത്തിന്ശേഷമാണ് മാര്‍ച്ച് 29-ന് ശനി അതിന്റെ രാശിമാറിയത്. മീനം രാശിയിലേക്ക് എത്തിയ ശനി ഇപ്പോള്‍ ഉത്രട്ടാതി നക്ഷത്രത്തിലേക്ക് മാറുന്നു.
പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നുണ്ട്. അത് അനുകൂലവും പ്രതികുലവുമായി മാറുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. എന്നാല്‍ വരുന്ന 12 മണിക്കൂറിന് ശേഷം ഭാഗ്യഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും ഏതൊക്കെ തരത്തിലാണ് ഇവരുടെ ജീവിതത്തില്‍ ശനി സ്വാധീനം ചെലുത്തുന്നതെന്നും നമുക്ക് നോക്കാം. കരിയറിലും, ബിസിനസിലും ഇവര്‍ക്ക് പുരോഗതിയുണ്ടാവുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ലേഖനം വായിക്കാം.

ഇടവം രാശി
ശനിയുടെ ഉത്രട്ടാതി നക്ഷത്രത്തിലേക്കുള്ള മാറ്റം വളരെയധികം ഗുണകരമായ മാറ്റങ്ങളാണ് ശനിക്കുണ്ടാക്കുന്നത്. അത് മാത്രമല്ല ഇത് പല വിധത്തില്‍ നേട്ടങ്ങളിലേക്ക ്എത്തിക്കുകയും ചെയ്യുന്നു. വരുമാനത്തിന്റെ ഇരട്ടിയാണ് കൈകളിലെത്തുന്നത്. ബിസിനസില്‍ നേട്ടങ്ങളും സന്തോഷവും തേടി എത്തുന്നു. പലപ്പോഴും വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ സാധിക്കും. പഴയ നിക്ഷേപങ്ങളെല്ലാം തന്നെ ലാഭത്തിലേക്ക് മാറും. ജോലിയില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും തേടി എത്തും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. കരാറുകള്‍ പലതും പുതുക്കപ്പെടും. പുതിയ ജോലിയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണകരമായ പല മാറ്റങ്ങളും സംഭവിക്കാം. സന്താനങ്ങളുമായു ബന്ധപ്പെട്ട് ഗുണാനുഭവങ്ങള്‍ തേടി എത്തും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശനിയുടെ നക്ഷത്രമാറ്റം നല്ല കാലത്തിലേക്കുള്ള ചുവട് വെപ്പാണ് എന്നതാണ് സത്യം. അത് മാത്രമല്ല ജീവിതത്തില്‍ വെച്ചടി വെച്ചടി ഉയരത്തിലേക്ക് ഇവരെത്തുന്നു. ഭാഗ്യം നിങ്ങളുടെ കൂടെ തന്നെ നിലനില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല ജോലികളും കൃത്യമായി പൂര്‍ത്തീകരിക്കപ്പെടുന്നു. സമ്പത്തില്‍ ഇരട്ടി വര്‍ദ്ധനവുണ്ടാവും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈകളില്‍ എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും എന്നന്നേക്കുമായി നിലനില്ക്കും. വിദേശത്ത് നിന്നും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. യാത്രകള്‍ ധാരാളം നടത്തുന്നതിനുള്ള യോഗം കാണുന്നു. പഠനത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്കും ശനിയുടെ മാറ്റങ്ങള്‍ വളരെയധികം അനുകൂലമായ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ശുഭകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. ശത്രുദോഷം എന്നന്നേക്കുമായി അവസാനിക്കും. മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കുന്നു. മറഞ്ഞിരിക്കുന്ന പല ഭാഗ്യവും മറ നീക്കി പുറത്ത് വരുന്ന സമയമാണ്. മത്സരപ്പരീക്ഷകള്‍ക്ക് നിങ്ങള്‍ വിജയം കുറിയ്ക്കുന്നു. തുലാം രാശിയില്‍ നാലാമത്തേയും അഞ്ചാമത്തേയും ഭാവങ്ങളുടെ അധിപന് ശനിയാണ്. അതുകൊണ്ട് തന്നെ ഗുണകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. വാഹന ഉപയോഗത്തിന്റെ മാറ്റങ്ങള്‍ നിങ്ങളെ സന്തോഷിപ്പിക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കും. ഭൂമിയും വീടും സ്വന്തമാക്കുന്നതിന് നിങ്ങള്‍ക്ക് യോഗം കാണുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
