Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശനിയുടെ നക്ഷത്രമാറ്റത്തില് കൈനിറയെ പണം വന്ന് ചേരും, ഒക്ടോബര്‍ 3 മുതല്‍ തലവര തെളിയും
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള ഗ്രഹ-രാശി മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ സംഭവിക്കുന്നു. എന്നാല്‍ അത് എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. പലപ്പോഴും മനുഷ്യ ജീവിതത്തെയും നമ്മുടെ ഭൂമിയേയും എല്ലാം ഇത്തരം ഗ്രഹമാറ്റങ്ങളും നക്ഷത്രമാറ്റങ്ങളും സ്വാധീനിക്കുന്നു. ജ്യോതിഷ പ്രകാരം ഒക്ടോബര്‍ 3-ന് ശനി ചതയം നക്ഷത്രത്തിലേക്ക് മാറുന്നു. രാഹുവാണ് ചതയത്തിന്റെ രാശ്യാധിപന്‍. അതുകൊണ്ട് തന്നെ ശനിയും രാഹുവും ചേരുന്നത് വഴി അത് എന്തൊക്കെ ദോഷങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കും എന്നതാണ് പലരും ആദ്യം ചിന്തിക്കുന്നത്.
എന്നാല്‍ ജ്യോതിഷ പ്രകാരം ശനിയും രാഹുവും തമ്മില്‍ സൗഹൃദത്തിലുള്ള ഗ്രഹങ്ങളാണ്. അതുകൊണ്ട് തന്നെ ശനിയുടേയും രാഹുവിന്റേയും ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുകയാണ് ഈ സമയം ചെയ്യുക. ശനിദേവന് ചതയം നക്ഷത്രത്തിലേക്ക് എത്തുമ്പോള്‍ അത് ചില നക്ഷത്രക്കാരില്‍ അനുകൂലമായ അമ്പരപ്പിക്കുന്ന നേട്ടങ്ങള്‍ ഉണ്ടാക്കാം. ഓരോ കൂറില്‍ വരുന്ന നക്ഷത്രങ്ങളേയും ഇത് സ്വാധീനിക്കുമെങ്കിലും ചില നക്ഷത്രക്കാരില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. ഏതൊക്കെ നക്ഷത്രക്കാരിലാണ് ശനിയുടെ നക്ഷത്രമാറ്റം ഗുണങ്ങള്‍ നല്‍കുന്നതെന്ന് നോക്കാം.

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിയുടെ നക്ഷത്രമാറ്റം ശുഭകരമാണെന്ന് തെളിയിക്കും. ഇവരെ തേടി കൈനിറയെ പണം വരുന്നു. കൂടാതെ ശനി ദേവന് നിങ്ങളുടെ രാശിയില്‍ നിന്ന് കര്‍മ്മ ഭാവത്തിലേക്ക് നീങ്ങുന്നതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതിയും ഉണ്ടാവുന്നു. അതോടൊപ്പം തന്നെ ബിസിനസിലെ അനുകൂല മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പലപ്പോഴും വലിയ നിക്ഷേപകര്‍ക്ക് അതില്‍ നിന്ന് ലഭിക്കുന്ന നേട്ടങ്ങളും നിസ്സാരമല്ല. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കും. അതേസമയം, ജോലിയുള്ള ആളുകള്‍ക്ക് ഈ സമയത്ത് പ്രമോഷന് ലഭിക്കുന്നതിനും അത് വഴി കരിയര്‍ മികച്ചതാക്കുന്നതിനും ഉള്ള സാധ്യതയുണ്ട്.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിയുടെ നക്ഷത്ര മാറ്റം ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ഒന്‍പതാം ഭാവത്തിലാണ് ശനി ദേവന് സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയത്ത് ഭാഗ്യം വളരെ കൂടുതലായിരിക്കും. ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പലപ്പോഴും ബിസിനസില്‍ പുതിയ ഓര്‍ഡറുകള്‍ ലഭിക്കുന്നു. കൂടാതെ ബിസിനസ് പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയരത്തിലെത്തും. രാജ്യത്തിനകത്തും പുറത്തും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ഭൗതിക സുഖങ്ങളില്‍ വര്‍ദ്ധനവുണ്ടാകും. ജീവിതം അടിമുടി മാറുന്നു.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ശനിയുടെ നക്ഷത്രമാറ്റം ഗുണഫലങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. അതിന്റെ ഫലമായി പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. കൂടാതെ ജോലിയില്‍ നിങ്ങള്‍ക്ക് മികച്ചൊരു സ്ഥാനവും ബഹുമാനവും ലഭിക്കുന്നു. ബിസിനസില്‍ വിജയം കൈവരിക്കുന്നത് വഴി സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ ദാമ്പത്യവും വിജയകരമാവും. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കുന്നതിനും അത് വഴി ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും സാധിക്കുന്നു. തൊഴിലവസരങ്ങള്‍ നിരവധി നിങ്ങളെ തേടി എത്തുന്നു. ജോലിയിലെ നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ സമ്മാനിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
