Latest Updates
-
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്
പലമടങ്ങ് ഭാഗ്യം ഒറ്റയടിക്ക് കണ്മുന്നില്, ശനിയുടെ നക്ഷത്രമാറ്റം; ഈ 4 രാശിക്ക് വന്നെത്തി രാജയോഗം
ശനി എന്ന പേരു പറഞ്ഞാല്‍ തന്നെ മിക്കവര്‍ക്കും പേടി തോന്നിത്തുടങ്ങുന്നു, എന്നാല്‍ ശനി ഭയത്തിന്റെ പേരല്ല, നീതിയുടെ പേരാണ്. ശനി ആളുകള്‍ക്ക് മോശം ഫലങ്ങള്‍ മാത്രമല്ല, പലര്‍ക്കും നല്ല ഫലങ്ങളും നല്കുന്നു. ചില രാശിചിഹ്നങ്ങളില്‍ ശനിയുടെ സ്ഥാനം ശുഭകരമായ സ്വാധീനം ചെലുത്തുന്നു. 2024 ഏപ്രില്‍ 6ന് ശനി പൂരുരുട്ടാതി നക്ഷത്രത്തില്‍ സഞ്ചരിച്ചുതുടങ്ങും. ഒക്ടോബര്‍ 3 വ്യാഴാഴ്ച വരെ ശനി പൂരുരുട്ടാതി നക്ഷത്രത്തില്‍ തുടരും. അതിനുശേഷം ചതയം നക്ഷത്രത്തില്‍ സംക്രമിക്കും.
പൂരുരുട്ടാതി നക്ഷത്രത്തില്‍ ശനിയുടെ സംക്രമണം 12 രാശികളെയും ബാധിക്കും. എന്നാല്‍ ശനിയുടെ ഈ സംക്രമണം ചില രാശിക്കാര്‍ക്ക് വളരെ നല്ലതായിരിക്കും. പൂരുരുട്ടാതി നക്ഷത്രത്തില്‍ ശനിയുടെ ഈ സംക്രമം ഗുണം ചെയ്യുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
പൂരുരുട്ടാതി നക്ഷത്രത്തില്‍ ശനിയുടെ സംക്രമണം മേടം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. മേടം രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. മുന്‍കാലങ്ങളില്‍ നിങ്ങള്‍ക്കുണ്ടായ സാമ്പത്തിക പ്രശ്നങ്ങളെല്ലാം അവസാനിക്കും. ഈ കാലയളവില്‍, നിങ്ങള്‍ക്ക് ഒരു പുതിയ വീടോ സ്ഥലമോ ഒരു ഫ്ളാറ്റോ വാങ്ങാന്‍ സാധിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ലാഭം ലഭിക്കും. ജോലിയില്‍ നിങ്ങളുടെ കരിയര്‍ തിളങ്ങും. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് കഠിനാധ്വാനത്തിലൂടെ സര്‍ക്കാര്‍ ജോലി നേടാനാകും. ഈ സമയത്ത്, നിങ്ങളുടെ തീര്‍പ്പാക്കാത്ത പല ജോലികളും പൂര്‍ത്തിയാകും. നിങ്ങളുടെ കഠിനാധ്വാനത്തിന് പൂര്‍ണ ഫലം ലഭിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്കും ഈ സമയം നല്ലകാലം ആരംഭിക്കും. ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്തിട്ടും നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍, ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത ലഭിക്കും. നിങ്ങളുടെ സ്ഥാനവും വരുമാനവും അതിവേഗം വര്‍ദ്ധിക്കും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. നിങ്ങളുടെ കരിയറില്‍ പുരോഗതിയുണ്ടാകും. നിങ്ങളുടെ പ്രണയ ജീവിതവും വളരെ മികച്ചതായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ പരിഹരിക്കപ്പെടും. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കാനാകും. വിവാഹ സംബന്ധമായ തടസ്സങ്ങള്‍ നീങ്ങും.
കന്നി
ശനിയുടെ രാശിമാറ്റവും കന്നി രാശിക്കാര്‍ക്ക് വളരെയേറെ ഗുണകരമായ ഫലങ്ങള്‍ നല്‍കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളുടെ മനസ്സില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതെല്ലാം പരിഹരിക്കപ്പെടും. നിങ്ങള്‍ കടത്തിലായിരുന്നെങ്കില്, ഈ സമയം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ കടവും കുറയും. നിങ്ങളുടെ സുഖസൗകര്യങ്ങളും വര്‍ദ്ധിക്കും. അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. നിങ്ങളുടെ കരിയറില്‍ പുരോഗതിക്കായി നിങ്ങള്‍ക്ക് ധാരാളം പുതിയ അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് പുരോഗതി ലഭിക്കും. നിങ്ങളുടെ ഇണയുമായുള്ള ബന്ധം ശക്തിപ്പെടും.
ധനു
ധനു രാശിക്കാര്‍ക്ക് ഈ സമയം ശനിദേവന്റെ അനുഗ്രഹം ലഭിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി നിങ്ങള്‍ക്ക് ലഭിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് നിങ്ങളുടെ കാത്തിരിപ്പ് അവസാനിക്കാന്‍ പോകുകയാണ്. ശനി സംക്രമത്തിന്റെ ഗുണം നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയം നേട്ടമുണ്ടാകും. നിരവധി പുതിയ തൊഴിലവസരങ്ങളും ലഭ്യമാകും. നിങ്ങളുടെ പങ്കാളിയുമായി മികച്ച ഏകോപനം ഉണ്ടാകും. സന്തോഷകരമായ ദാമ്പത്യജീവിതത്തിലൂടെ നിങ്ങളുടെ മനസ്സ് സന്തുഷ്ടമായിരിക്കും. നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകളും ലഭിച്ചേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications