Latest Updates
-
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും!
ശനി ഉത്രട്ടാതിയില്‍ എത്തുമ്പോള്‍ വരുന്ന ആറ് മാസവും രാജാവായി വാഴുന്നവര്‍: ശനി പ്രസാദിക്കുന്ന 6 രാശിക്കാര്‍
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പലരും ആദ്യം ചിന്തിക്കുന്നത് ശനിയുടെ മാറ്റത്തെക്കുറിച്ചാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ശനി നല്കുന്ന മാറ്റങ്ങള്‍ ഒട്ടും നിസ്സാരമല്ല എന്നതാണ് ആദ്യത്തെ കാര്യം. മേയ് 17 വരെ ഉത്രട്ടാതി നക്ഷത്രത്തിലേക്കാണ് മാറുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു. വ്യാഴത്തിന്റെ രാശിയായ മീനത്തിലാണ് ശനിയുടെ സഞ്ചാരം നടക്കുന്നത്. ഇത് നിങ്ങളില്‍ ആറ് മാസത്തേക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങളേയും നല്കുന്നു. കര്മ്മത്തിന് ഫലം നല്കുന്ന ഗ്രഹമായതിനാല്‍ ജീവിതത്തില്‍ പലവിധത്തിലുള്ള മാറ്റങ്ങളും ഓരോ സമയവും സംഭവിക്കുന്നു. സാമ്പത്തികവും തൊഴില്‍പരവുമായ മാറ്റങ്ങള്‍ നിങ്ങളെ എത്രത്തോളം ബാധിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
നീതിദേവനായ ശനി ജ്യോതിഷപ്രകാരം ഏറ്റവും ശക്തമായ ഗ്രഹങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് ശനിയുടെ സഞ്ചാരം സാവധാനത്തിലാണ് സംഭവിക്കുന്നത്. അതിന്റെ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചാല്‍ അത് ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് വരുന്ന ആറ് മാസത്തില്‍ ഗുണാനുഭവങ്ങള്‍ ശനി നല്‍കുന്നതെന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഉത്രട്ടാതി നക്ഷത്രത്തിലേക്കുള്ള ശനിയുടെ പ്രവേശനം വളരെ മാറ്റങ്ങള്‍ നല്കുന്നു. ഇത് അനുകൂലമായ പല കാര്യങ്ങളിലേക്കും നിങ്ങളെ എത്തിക്കും. അത് മാത്രമല്ല സാമ്പത്തിക ലാഭം പല കാര്യത്തിലും നിങ്ങളെ കാത്തിരിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തികസ്ഥിതി അനുസരിച്ച് എല്ലാ കാര്യങ്ങളും മികച്ച് നില്ക്കുന്നു. സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തിക നിക്ഷേപങ്ങള്‍ അനുകൂലമായി വരുന്നു. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കി നേട്ടം കൊയ്യാന്‍ സാധിക്കുന്ന സമയമാണ്. അത് കൂടാതെ നിങ്ങള്‍ക്ക് തൊഴില്‍ രംഗത്ത് പുരോഗതിയും പുതിയ അവസരങ്ങളും ഉറപ്പാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ശനിയുടെ സംക്രമണം ഐശ്വര്യവും വിജയവും കൊണ്ട് വരുന്നു. അത് കൂടാതെ ചെയ്യുന്ന ഓരോ കാര്യത്തിലും നിങ്ങള തേടി വിജയം എത്തുന്നു. ജോലിയില്‍ വിജയവും നേട്ടങ്ങളും വരി നില്ക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തിക നേട്ടങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളുണ്ടാവും. അത് കൂടാതെ ജീവിതത്തില്‍ ശുഭകരമായ പല മാറ്റങ്ങളും ഈ സമയം എത്തുന്നു. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. എല്ലാ പ്രശ്നങ്ങളില്‍ നിന്നും പെട്ടെന്ന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കും. ജോലി സ്ഥലത്ത് പല വിധത്തിലുള്ള വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിനും ഈ സമയം സാധിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശനിയുടെ നക്ഷത്രമാറ്റം വളരെ വലിയ ആശ്വാസം നല്കുന്നു. നിങ്ങളെ അലട്ടിയിരുന്ന പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. മനസ്സിന് സമാധാനവും സന്തോഷവും തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും . ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക കാര്യങ്ങള്‍ മികച്ച് നില്ക്കും. സാമ്പത്തികമായി വലിയ നേട്ടങ്ങളും വരുമാന വര്‍ദ്ധനവും ഈ സമയം സംഭവിക്കുന്നു. നിങ്ങള്‍ക്ക് ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന് കരുതിയ കടം തിരികെ ലഭിക്കാനും സാധ്യതയുണ്ട്. ആഗ്രഹിച്ച കാര്യങ്ങള്‍ സാധിക്കുകയും ജോലികളിലെ തടസ്സങ്ങള്‍ നീങ്ങുകയും ചെയ്യുന്ന സമയമാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ശനിയുടെ സംക്രമണം പലപ്പോഴും ശുഭകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു. അത് കൂടാതെ ഏഴാം ഭാവത്തിലൂടെ സഞ്ചരിക്കുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യും. ഉത്രട്ടാതിയിലെ നക്ഷത്രമാറ്റത്തില് പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഏത് പ്രശ്നങ്ങള്‍ക്കും വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഒന്നൊഴിയാതെ നിങ്ങളെ കാത്തിരിക്കുന്നു. ബിസിനസ് നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും, തൊഴില്‍ രംഗത്ത് ശുഭവാര്‍ത്തകള്‍ തേടി എത്തും. മാനസികാരോഗ്യം മികച്ചതായിരിക്കും. സന്തോഷവും സമാധാനവും തേടി എത്തും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ കര്‍ക്കടക രാശിക്കാര്‍ക്ക് വൈകാരിക വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും, തൊഴില്‍ ജീവിതം പുതിയ മാറ്റങ്ങളിലേക്ക് എത്തുന്നു. അത് കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാവുകയും ചെയ്യുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് കൂടാതെ നിങ്ങള്‍ ആരംഭിക്കുന്ന പല മാറ്റങ്ങളും ഗുണകരമായി മാറും. ആത്മവിശ്വാസത്തോടെ ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പല കാര്യങ്ങളിലും അസ്വസ്ഥതകള്‍ ഉണ്ടാവുമെങ്കിലും ആത്മവിശ്വാസത്തോടെ അതിനെ തരണം ചെയ്യുന്നതിന് സാധിക്കും. ക്ഷമയോടെയുള്ള സമീപനം നിങ്ങളെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. ഉത്തരവാദിത്വങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അംഗീകാരം പല കാര്യത്തിലും നിങ്ങളെ തേടി എത്തും. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. അത് കൂടാതെ സമൂഹത്തില്‍ ആദരവും ബഹുമാനവും തേടി എത്തും. ജോലിയുടെ ഉത്തരവാദിത്വങ്ങള്‍ വര്ദ്ധിക്കുന്നിനും അത് ഭംഗിയായി കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടുകയും ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നതിനും യോഗം കാണുന്നു. എല്ലാ വിധത്തിലുള്ള വെല്ലുവിളികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.



Click it and Unblock the Notifications