Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ശനി ചതയം നക്ഷത്രത്തിലെത്താന്‍ മൂന്നുനാള്‍, നല്ല കാലത്തിന്റെ കാത്തിരിപ്പ് മൂന്നുരാശികള്ക്ക്
നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. രണ്ടര വര്‍ഷമാണ് ശനി ഒരു രാശിയില്‍ സംക്രമണം നടത്തുന്നത്. അതുകൊണ്ടുതന്നെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ശനിയുടെ സ്വാധീനം ഏറെക്കാലം നീണ്ടുനില്‍ക്കും. രാശിമാറ്റത്തെ കൂടാതെ ശനിയുടെ നക്ഷത്രമാറ്റവും വളരെ പ്രധാനപ്പെട്ടതാണ്.

ശനിയുടെ നക്ഷത്രമാറ്റം അടുത്തിരിക്കുകയാണ്. ഒക്ടോബര്‍ മൂന്നിന് ശനി ചതയം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. രാഹുവിന്റെ നക്ഷത്രമാണ് ചതയം. രാഹുവും ശനിയും മിത്രഭാവത്തിലുള്ള ഗ്രഹങ്ങളാണ്. അതുകൊണ്ട് ഒക്ടോബര്‍ മൂന്നിലെ രാശിമാറ്റം പൊതുവേ അനുകൂലമായിരിക്കും. എല്ലാ രാശികളിലും ഈ നക്ഷത്രമാറ്റത്തിന്റെ ഫലങ്ങള്‍ അനുഭവപ്പെടും.മൂന്ന് രാശികളെ സംബന്ധിച്ചെടുത്തോളം ഈ രാശിമാറ്റം വളരെ അനുകൂലമായിരിക്കും. ഇവര്‍ക്ക് ജീവിതത്തില്‍ ധനലാഭവും ഉന്നതിയുമുണ്ടാകും. ഒക്ടോബര്‍ തുടക്കം തന്നെ ഭാഗ്യം നേടാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശനീശ്വരന്റെ നക്ഷത്രമാറ്റം നേട്ടമേകും. കാരണം ശനി ഈ രാശിയുടെ ധനം, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് നക്ഷത്രമാറ്റം നടത്തുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവര്‍ക്ക് ആകസ്മികമായ ധനനേട്ടം ഉണ്ടാകും. മാത്രമല്ല, ഇവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പണം തടഞ്ഞുവെക്കപ്പെട്ടവര്‍ക്ക് അത് തിരിച്ചുകിട്ടാനുള്ള വഴിയൊരുങ്ങും. കുടുംബത്തില്‍ സുഖവും സമൃദ്ധിയും ഉണ്ടാകും. എല്ലാ കാര്യങ്ങളിലും വിജയം, പ്രത്യേകിച്ച് സാമ്പത്തികനേട്ടം അനുഭവയോഗ്യമാകും. മാത്രമല്ല, ഈ കാലയളവില്‍ ഇവരുടെ സംസാരം കൂടുതല്‍ ആകര്‍ഷകമായിത്തീരുകയും അതില്‍ ആളുകള്‍ ആകൃഷ്ടരാകുകയും ചെയ്യും.
തുലാം
ശനീശ്വരന്റെ നക്ഷത്രമാറ്റത്തിലൂടെ തുലാംരാശിക്കാര്ക്കും നല്ലകാലം തുടങ്ങും. ഇവരുടെ അഞ്ചാമത്തെ ഭാവത്തിലാണ് ശനിയുടെ നക്ഷത്രമാറ്റം നടക്കുക. മാത്രമല്ല, ശനി ഈ രാശിയുടെ നാലാമത്തെ ഭാവത്തിന്റെ സ്വാമിയാണ്. അതുകൊണ്ട് ശനി നക്ഷത്രമാറ്റം നടത്തുന്ന കാലയളവില്‍ മക്കളെ കുറിച്ച് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനുള്ള യോഗം ഉണ്ടാകും. മാത്രമല്ല, ഈ കാലയളവില്‍ ഇവരുടെ ജീവിതത്തില്‍ സുഖവും സമൃദ്ധിയും കൂടുതലായി അനുഭവപ്പെടും. ഭൗതികസുഖങ്ങളാല് ജീവിതം സന്തോഷകരമാകും. വാഹനമോ വസ്തുവകകളോ വാങ്ങാനുള്ള യോഗമുണ്ടാകും. കൂടാതെ ഈ സമയം മാതാവുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. കുടുംബ ജീവിതത്തിലും സന്തോഷവും സമാധാനവും വര്‍ധിക്കും.
ഇടവം
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ശനിയുടെ നക്ഷത്രമാറ്റം ലാഭപ്രദമായിരിക്കും. കാരണം ശനീശ്വരന് ഈ രാശിയുടെ പത്താമത്തെ ഭാവത്തിലാണ് സംക്രമണം ചെയ്യുന്നത്. അതുകൊണ്ട് ജോലി, ബിസിനസ് തുടങ്ങി കര്‍മ്മ രംഗങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും. കരിയറില്‍ പ്രമോഷനും ശമ്പളവര്‍ധനയും മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകും. ബിസിനസുകാര്‍ക്ക് സാമ്പത്തികലാഭം ഉണ്ടാകും. ബിസിനസ് വിപുലപ്പെടുത്താനുള്ള യോഗമുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
