Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഇനി മുതല്‍ ശനി നേര്‍രേഖയില്‍: ദുര്‍ദൃഷ്ടിയോടെ മാറ്റങ്ങളുടെ തുടക്കം, 12 രാശിക്കും സമ്പൂര്‍ണഫലം
കര്‍മ്മത്തിന് അനുസരിച്ച് ഫലം നല്‍കുന്ന ദേവനായാണ് ശനിയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ നീതിയുടെ ദൈവം എന്നൊരു പേരും ശനിക്കുണ്ട്. ശനിയുടെ ഓരോ മാറ്റവും അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ ജ്യോതിഷത്തില്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും വക്രഗതിയിലും നേരിട്ടും എല്ലാം ശനി സഞ്ചരിക്കുന്നു. എന്നാല്‍ ഇത്തരം സാഹചര്യത്തില്‍ അത് 12 രാശിക്കാരിലും എങ്ങനെയെല്ലാം മാറ്റങ്ങള്‍ വരുത്തുന്നു എന്നതാണ് അറിഞ്ഞിരിക്കേണ്ടത്.
ചിലരില്‍ അനുകൂലവും മറ്റ് ചിലരില്‍ പ്രതികൂലവുമായ ഫലങ്ങളെ ശനി പ്രദാനം ചെയ്യുന്നു. ഈ അവസ്ഥയില്‍ പലര്‍ക്കും പല തരത്തിലുള്ള ബുദ്ധിമുട്ടുകളിലൂടേയും കടന്ന് പോവേണ്ടി വരുന്നു. നിലവില്‍ ശനി കുംഭം രാശിയില്‍ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. എന്നാല്‍ നവംബര്‍ 15-ഓടെ ശനി സഞ്ചാരം നേര്‍രേഖയിലേക്ക് ആക്കുന്നു. ഇത് 12 രാശിക്കും ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കുന്നു എന്ന് നമുക്ക് നോക്കാം.

മേടം
2023 നവംബര്‍ 15-ന് ശനി നേര്‍രേഖയില്‍ വരുന്നത് വഴി മേടം രാശിക്കാരില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നതാണ് സത്യം. കൂടാതെ ഇവര്‍ക്ക് ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും നല്‍കുന്നു. ശനിയുടെ നേരിട്ടുള്ള സഞ്ചാരം ബിസിനസ് ചെയ്യുന്നവരില്‍ പലപ്പോഴും നേട്ടങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവും ഉണ്ടാവുന്നു. പലപ്പോഴും ബിസിനസില്‍ ലാഭം നേടുന്ന അവസ്ഥയിലേക്കും നിങ്ങള്‍ എത്തുന്നു.
ഇടവം
ശനി നേര്‍രേഖയില്‍ വരുന്നത് ഇടവം രാശിക്കാര്‍ക്ക് ഗുണപ്രദമായ പല മാറ്റങ്ങള്‍ക്കും തുടക്കമാണ്. പലപ്പോഴും ജോലിക്കാരില്‍ അനുകൂലമായ രീതിയില്‍ സ്ഥലം മാറ്റം ഉണ്ടാവുന്നു. ശമ്പള വര്‍ദ്ധനവും ജീവിതത്തില്‍ സാമ്പത്തിക നേട്ടവും ഉണ്ടാവുന്നു എന്നതാണ് സത്യം. പുരോഗതിയുടെ ഒരു മാറ്റം നിങ്ങള്‍ക്ക് ജീവിതത്തില്‍ അനുഭവിക്കാന്‍ സാധിക്കുന്നു.
മിഥുനം
നവംബര്‍ 15 മുതല്‍ ശനിയുടെ നേരിട്ടുള്ള ചലനം മിഥുനം രാശിയില്‍ ഗുണപ്രദമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അത് കൂടാതെ ഭാഗ്യ ഫലങ്ങള്‍ ധാരാളം തേടി വരുകയും ചെയ്യുന്നു. ശക്തമായ രീതിയില്‍ ശനി നില്‍ക്കുന്നതിനാല്‍ അവര്‍ക്ക് നേട്ടങ്ങളും വളരെയധികം കൂടുതലായിരിക്കും. ബിസിനസിലെ നേട്ടങ്ങള്‍ എല്ലാം തന്നെ ലാഭകരമായി മാറുകയും ചെയ്യുന്നു.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ശനി മൂലം സംഭവിക്കുന്നു. ജീവിതപങ്കാളിയുമായുള്ള ബന്ധത്തില്‍ വരെ പ്രശ്‌നങ്ങള്‍ ഇല്ലാതാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായി പലപ്പോഴും പ്രതിസന്ധികള്‍ വിടാതെ പിന്തുടരുന്നു. അതിന്റെ ഫലമായി നിങ്ങളുടെ സാമ്പത്തിക നിലയില്‍ മാറ്റം വരുന്നു. അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ശനിയുടെ നേരിട്ടുള്ള ചലനം പല വിധത്തിലാണ് ഗുണം ചെയ്യുന്നത്. പലപ്പോഴും അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. ജോലിയില്‍ എല്ലാ വിധത്തിലുള്ള പിന്തുണയും തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക പുരോഗതിക്കുള്ള സാധ്യതകളുണ്ട്. കുടുംബജീവിതം സന്തോഷത്തിന്റേതായിരിക്കും. അതുകൊണ്ട് തന്നെ ദാമ്പത്യ ജീവിതത്തിലും ഈ സന്തോഷം നിലനില്‍ക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് വരുന്ന ദിവസം അനുകൂലമായ പല മാറ്റങ്ങളും ശനിയുടെ ശനിയുടെ നേര്‍രേഖയിലുള്ള സഞ്ചാരം പ്രതികൂലമായി ബാധിക്കാന്‍ പോകുന്നു. ശനിദേവന്‍ അതിന്റെ എല്ലാ ദോഷങ്ങളും തീര്‍ക്കുന്നവരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. വിദ്യാര്‍ത്ഥികളുടെ പഠനത്തേയും ഇത് പലപ്പോഴും ബാധിക്കുന്നു, കൂടാതെ നിങ്ങളുടെ ജോലിയിലും പ്രതികൂലമായ പല സാഹചര്യങ്ങളും ഉണ്ടാവുന്നു.
തുലാം
ശനി നേര്‍രേഖയില്‍ വരുന്നത് തുലാം രാശിക്കാര്‍ക്ക് ഗുണപ്രദമായ മാറ്റങ്ങള്‍ നല്‍കുന്നു. പലപ്പോഴും ജോലിയില്‍ പുരോഗതി നല്‍കുന്നു. അതോടൊപ്പം തന്നെ സാമ്പത്തിക നേട്ടങ്ങളുടെ കാര്യത്തിലും മികച്ച് നില്‍ക്കുന്നത് തന്നെയായിരിക്കും ശനിയുടെ നേര്‍രേഖ സഞ്ചാരം. കാലങ്ങളായി മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. അതൊടൊപ്പം തന്നെ ബിസിനസില്‍ നേട്ടങ്ങളും നിങ്ങളെ തേടി എത്തും.
വൃശ്ചികം
കുംഭ രാശിയില്‍ ശനി നേര്‍രേഖയില്‍ സഞ്ചരിക്കുന്നതിനാല്‍ പലപ്പോഴും ദോഷഫലങ്ങള്‍ കൂടുതലായി അനുഭവിക്കേണ്ടി വരുന്ന രാശിക്കാരാണ് ഇവര്‍. കൂടാതെ ഇത് പലപ്പോഴും നിങ്ങളെ പല വിധത്തിലുള്ള ആശങ്കകളിലേക്ക് നയിച്ചേക്കാം. കുടുംബത്തില്‍ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും നേരിടേണ്ടി വരാം. പഠന കാര്യങ്ങളില്‍ താല്‍പ്പര്യം കുറയുന്നു.
ധനു
ഈ രാശിക്കാര്‍ക്ക് ശനി നേര്‍രേഖയില്‍ നീങ്ങുന്നത് ഇവരുടെ ജീവിതത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തിലും ഗുരുതര പ്രത്യാഘാതമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മോശം ഫലങ്ങള്‍ക്ക് സാധ്യത. സാമ്പത്തികമായും നിങ്ങള്‍ വളരെയധികം പ്രശ്‌നങ്ങളിലേക്ക് എത്തുന്നു. ദാരിദ്ര്യവും കഷ്ടപ്പാടും കൂടെ തന്നെ നിലനില്‍ക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ശനിയുടെ നേര്‍ രേഖയിലുള്ള സഞ്ചാരം ഗുണപ്രദമായ പല മാറ്റങ്ങളും നല്‍കുന്നു. കൂടാതെ ജോലിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. കാലങ്ങളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക നേട്ടവും പല കോണില്‍ നിന്ന് നിങ്ങളെ തേടി എത്തുന്നു. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നതിന് ശനി നേര്‍രേഖയില്‍ സഞ്ചരിക്കുന്നത് കാരണമാകുന്നു. പലപ്പോഴും നിങ്ങളില്‍ ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കും. ബിസിനസ് ചെയ്യുന്നവരെങ്കില്‍ അവര്‍ക്ക് സാമ്പത്തികമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. ജോലിയില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. കൂടാതെ അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.
മീനം
മീനം രാശിക്കാര്‍ക്ക് ദോഷകരമായ പല മാറ്റങ്ങളും ശനി നല്‍കുന്നു. കൂടാതെ വാഹന ഉപയോഗത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് അപകടകരമായ അവസ്ഥ വരെ ഉണ്ടാക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. പണം കടം വാങ്ങുന്നത് വഴി പ്രശ്‌നങ്ങള്‍ക്ക് സാധ്യത. ജോലിയില്‍ പല വിധത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള ബന്ധം പ്രതിസന്ധിയിലായേക്കാം. പലപ്പോഴും ആരോഗ്യത്തിനായി ധാരാളം പണം ചിലവാക്കേണ്ടി വരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications










