Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ശനി നേര്‍രേഖയില്‍: ഏഴരശനിയും കണ്ടകശനിയും ഇനി തൊടില്ല ഇവരെ, മഹാത്ഭുതത്തിന് സാക്ഷിയാവും
വേദജ്യോതിഷ പ്രകാരം പലപ്പോഴും ശനിയുടെ ചലനത്തില്‍ ഉണ്ടാവുന്ന ചെറിയ മാറ്റം പോലും ജീവിതത്തെ സ്വാധീനിക്കുന്നു. പലപ്പോഴും അത് കണ്ടകശനിയും ഏഴരശനിയും ജന്മശനിയും ആയി മാറുന്നതിലേക്കും കാര്യങ്ങളെത്തുന്നു. ജ്യോതിഷപ്രകാരം പറയുകയാണെങ്കില്‍ ശനിയുടേയും അശുഭഫലങ്ങള്‍ അത്രയധികം ഭയപ്പെടുത്തുന്നതാണ് എന്നതാണ് സത്യം. ജൂണ്‍ 2024-നാണ് ശനി വക്രഗതി സഞ്ചാരം ആരംഭിച്ചത്. എന്നാല്‍ അടുത്ത മാസം മുതല്‍ ശനി നേര്‍രേഖയില്‍ വരുന്നു.
ഇത്തരത്തില്‍ ഉണ്ടാവുന്ന ജ്യോതിഷ മാറ്റം ചില രാശിക്കാരില്‍ അവര്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നത്. പലരിലും കണ്ടകശനിയും ജന്മശനിയും ഏഴരശനിയും മാറുന്നു. നിങ്ങള്‍ ഇത് വരെ അനുഭവിച്ചിരുന്ന എല്ലാ കഷ്ടപ്പാടുകളും ഇല്ലാതാവുകയും ജീവിതത്തില്‍ നേട്ടങ്ങളിലേക്ക് ചുവട് വെക്കുകയും ചെയ്യുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ സമയം നേട്ടങ്ങളും ഭാഗ്യവും ശനി നല്‍കുന്നത് എന്ന് നോക്കാം.

കണ്ടകശനി അവസാനിക്കുന്നവര്‍
ശനി അതിന്റെ നേര്‍രേഖയില്‍ സഞ്ചരിക്കുന്നത് വഴി പലപ്പോഴും കണ്ടകശനി അവസാനിക്കുന്ന ചില രാശിക്കാരുണ്ട്. ശനിദേവന് കുംഭം രാശിയിലേക്കാണ് നേര്‍രേഖ സഞ്ചാരം നടത്തുന്നത്. ഇത് കര്‍ക്കടകം, വൃശ്ചികം രാശിക്കാരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുകയും കണ്ടകശനി ദോഷങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യുന്നു. കര്‍ക്കടകം രാശിക്കാരുടെ ജാതകം അനുസരിച്ച് എട്ടാം ഭാവത്തിലും വൃശ്ചികം രാശിക്കാരില്‍ നാലാം ഭാവത്തിലും ആണ് ശനി നേര്‍രേഖയില്‍ സഞ്ചരിക്കുന്നത്. ഇതിന്റെ ഫലമായി എന്തൊക്കെ മാറ്റങ്ങളാണ് ഇവരിലുണ്ടാവുന്നതെന്ന് നോക്കാം.
ഗുണഫലങ്ങള്‍ ഇപ്രകാരം
ശനിയുടെ നേര്‍രേഖ സഞ്ചാരം മുകളില്‍ പറഞ്ഞ രണ്ട് രാശിക്കാരിലും ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും പൂര്‍ത്തിയാകാതെ കുടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നു. കൂടാതെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് എന്നന്നേക്കുമായി ആശ്വാസം ലഭിക്കുകയും ചെയ്യുന്നു. അത് കൂടാതെ ഭാഗ്യം എപ്പോഴും ഇവരുടെ കൂടെ തന്നെ ഉണ്ടാവും. അതോടൊപ്പം തന്നെ ബിസിനസുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്. ജോലി അന്വേഷിക്കുന്നവര്‍ക്ക് അവരുടെ ദോഷഫലം മാറി ജോലി ലഭിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. ഇതെല്ലാം കണ്ടകശനി മാറിയതിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്.
ഏഴരശനിക്ക് അവസാനം
അതുപോലെ തന്നെ ഏഴരശനിക്കും അവസാനം കുറിക്കുന്നതിന് ശനിയുടെ നേര്‍രേഖ സഞ്ചാരം സഹായിക്കുന്നു. ഇതിന്റെ ഫലമായി മീനം രാശിക്കാരിലാണ് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നത്. എങ്കിലും ഏഴരശനി കുംഭം രാശിയിലും മകരത്തിലും രണ്ടും മൂന്നും ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ദോഷഫലങ്ങളെ കുറക്കുന്നതിനും സഹായിക്കുന്നു. മകരം, കുംഭം, മീനം എന്നീ രാശിക്കാരില്‍ പലപ്പോഴും ഏഴരശനി ്അതിന്റെ കഠിന ദോഷങ്ങളെ ഇല്ലാതാക്കുന്നു.
ഫലങ്ങള്‍ ഇപ്രകാരം
ഏഴരശനിയുടെ ഫലങ്ങള്‍ എപ്രകാരമാണ് ഈ മൂന്ന് രാശികളിലും അവസാനിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാന്‍ ചില ലക്ഷണങ്ങള്‍ ശനി കാണിക്കുന്നു. ഇവര്‍ക്ക് ജീവിതത്തില്‍ പല ഘട്ടങ്ങളിലും സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. കൂടായതെ മാനസിക പിരിമുറുക്കത്തിന് അയവ് വരുന്നു. അത് മാത്രമല്ല ഇടക്കിടക്ക് ധനനേട്ടങ്ങള്‍ ഇങ്ങോട്ട് തേടി വരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. മത്സരങ്ങളിലെല്ലാം തന്നെ വിജയം കണ്ടെത്തുന്നതിനും സാധിക്കുന്നു.
ഏഴരശനി മാറുമ്പോള്‍
കൂടാതെ ബിസിനസ് ചെയ്യുന്നവര്‍ക്ക് അവരുടെ ബിസിനസ് നേട്ടങ്ങളിലേക്ക് കുതിക്കുന്നു. അതോടൊപ്പം തന്നെ പുതിയ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അതില്‍ പച്ച പിടിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ എല്ലാം തന്നെ ഇല്ലാതാവുകയും പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നതിന് സാധിക്കുകയും ചെയ്യും. അത് കൂടാതെ കഠിനമായി നിന്നിരുന്ന പല രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും സാധിക്കുന്നു. ശനിയുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ശനി വിഗ്രഹത്തിന് മുന്നില്‍ കടുകെണ്ണ വിളക്ക് കത്തിക്കാവുന്നതാണ്. ഇത് കൂടാതെ ശനിയാഴ്ച ദിനത്തില്‍ ശനി ചാലിസ പാരായണം ചെയ്യുന്നതും ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
