Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സമസപ്തകയോഗം: ചൊവ്വയും ശനിയും വിധി തിരുത്തിക്കുറിക്കും, 3 രാശിക്ക് ആവോളം നേട്ടങ്ങള്‍
ജ്യോതിഷ പ്രകാരം ഓരോ സമയത്തും ഓരോ തരത്തിലുള്ള ഗ്രഹ- രാശി മാറ്റങ്ങള്‍ സംഭവിക്കുന്നു. അതില്‍ അനുകൂലവും പ്രതികൂലവുമായ പല കാര്യങ്ങളും ഉണ്ടാവാം. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങളും ജ്യോതിഷത്തില്‍ സംഭവിക്കുന്ന ഇത്തരം കാര്യങ്ങളുടെ സ്വാധീനമാവാം. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശനിയും ചൊവ്വയും കൂടിച്ചേര്‍ന്ന് സമസപ്തക യോഗം രൂപീകരിക്കാന്‍ പോവുന്നത്. ഇത് ഗുണാനുഭവങ്ങളും ദോഷഫലങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ ഗുണാനുഭവങ്ങളാണ് അല്പം കൂടുതല്‍ മികച്ച് നില്‍ക്കുന്നത് എന്നത് കൊണ്ട് തന്നെ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ദോഷകരമായ മാറ്റങ്ങള്‍ക്ക് സ്ഥാനമില്ലാതെ പോവുന്നു.
ചൊവ്വ കന്നി രാശിയിലേക്കും ശനി മീനം രാശിയിലുമാണ് സ്ഥിതി ചെയ്യുന്ന്. ഈ സമയമാണ് സമസപ്തക യോഗം രൂപം കൊള്ളുന്നത്. അതിന്റെ ഫലമായി വരുമാനം വര്‍ദ്ധിക്കുകയും, ജോലിയില്‍ നേട്ടങ്ങളുണ്ടാവുകയും സാമ്പത്തികം ഇരട്ടിയാവുകയും ചെയ്യുന്നു. 12 രാശിക്കാരിലും സമസപ്തക യോഗം സ്വാധീനം ചെലുത്തുമെങ്കിലും ചില രാശിക്കാരില്‍ അല്പം കൂടുതല്‍ ഗുണാനുഭവങ്ങള്‍ ശനിയും ചൊവ്വയും പ്രദാനം ചെയ്യുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് രാജയോഗം രൂപം കൊള്ളുന്നത് എന്ന് നമുക്ക് നോക്കാം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വളരെ പെട്ടെന്നാണ് സംഭവിക്കുന്നത്. ധനനേട്ടങ്ങള്‍ വളരെ എളുപ്പത്തില്‍ കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. കൂടാതെ തടസ്സങ്ങളില്‍ പെട്ട് നഷ്ടപ്പെട്ട് എന്നുറപ്പിച്ച പണം വരെ നിങ്ങളെ തേടി എത്തും. അത് മാത്രമല്ല നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതിലും സംശയം വേണ്ട. അതോടൊപ്പം ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും അവരുടെ സന്തോഷത്തിന്റെ ഭാഗമാവുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. എപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ മാത്രമാണ് സമസപ്തക യോഗം നിങ്ങള്‍ക്ക് നല്‍കുന്നത്. സാമ്പത്തിക കാര്യങ്ങള്‍ തന്നെയാണ് ഇവരില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതും. ജോലിയില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും തേടി എത്തും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സമസപ്തകയോഗം 2025-ലെ ഏറ്റവും നല്ല സമയത്തെയാണ് പ്രദാനം ചെയ്യുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. ഇത് നിങ്ങളുടെ വരുമാനം ഇരട്ടിയാക്കുകയും ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം കൊണ്ട് വരുന്നതിനും സഹായിക്കും. സമ്പാദിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്. അത് മാത്രമല്ല ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും അവസരങ്ങള്‍ ധാരാളം തേടി എത്തുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തിലെ സന്തോഷം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും. ഏത് കാര്യത്തിനും നിങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നു. വിദേശ വാസത്തിനുള്ള യോഗവും നിങ്ങള്‍ക്കുണ്ടാവും. പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കും, അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സമസപ്തക യോഗം പല വിധത്തിലാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത്. അത് മാത്രമല്ല പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സ്വാധീനിക്കുകയും ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുകയും ചെയ്യും. കലാകായിക രംഗത്ത് നിങ്ങള്‍ക്ക് അംഗീകാരവും ആദരവും ലഭിക്കും. സമൂഹത്തിന് മുന്നില്‍ നിങ്ങള്‍ക്ക് ധാരാളം നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. നെഗറ്റീവിറ്റിയെല്ലാം തന്നെ ഇല്ലാതാക്കുകയും പോസിറ്റീവ് ഊര്‍ജ്ജം ജീവിതത്തില്‍ നിറയ്ക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവരുടെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ഒരു ബിസിനസിനോടൊപ്പം തന്നെ നിങ്ങള്‍ക്ക് രണ്ടാമതൊന്ന് ആരംഭിക്കുന്നതിനും സാധിക്കുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് കാത്തിരിക്കുന്നത് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
