Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം
19 വര്‍ഷം നീണ്ട് നില്ക്കും ശനിമഹാദശ: തിരിഞ്ഞ് നോക്കേണ്ടി വരില്ല ഇവര്‍ക്ക്,കണ്ണടച്ച് തുറക്കും മുന്‍പ് ഉയര്‍ച്ച
ജ്യോതിഷ പ്രകാരം ശനിയുടെ മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും എന്നതില്‍ സംശയം വേണ്ട. ശനിയുടെ സ്ഥാനം ശക്തിയുള്ളതാണെങ്കില്‍ അതനുസരിച്ച് ദുര്‍ബല സ്ഥാനത്താണ് ശനിയെങ്കില്‍ അതനുസരിച്ചുമാണ് ഫലങ്ങള്‍ ലഭിക്കുന്നത്. കര്മ്മദാതാവായതിനാല് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ശനി കൊണ്ട് വരുന്നു. പലപ്പോഴും ശനി ദേവന് ആയുസ്സ്, ദുഃഖം, രോഗം, വേദന, ശാസ്ത്രം, സാങ്കേതികവിദ്യ, ഇരുമ്പ്, ധാതു എണ്ണ, ജീവനക്കാരന്, ദാസന്, ജയില്‍ മുതലായവയെ സ്വാധീനിക്കുന്നു.
എന്നാല്‍ 19 വര്‍ഷം നീണ്ട് നില്ക്കുന്ന ശനിമഹാദശയില് ജീവിതം രക്ഷപ്പെടുന്ന ചില രാശിക്കാരുണ്ട്. മാത്രമല്ല ജീവിതത്തില്‍ ഇത് ഗുണാനുഭവങ്ങള്‍ ധാരാളം പ്രദാനം ചെയ്യുകയും ചെയ്യുന്നു. പലപ്പോഴും ചില രാശിക്കാരില്‍ മാത്രമാണ് ശനി അതിന്റെ ഗുണഫലങ്ങള്‍ നല്‍കുന്നത്. 12 രാശിക്കാരില്‍ നിങ്ങള്‍ക്ക് പോസിറ്റീവ് മാറ്റങ്ങള്‍ നല്കുന്ന രാശിക്കാര്‍ ആരൊക്കെയെന്നും എന്താണ് ശനി മഹാദശ ഇത് എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നും നമുക്ക് നോക്കാം.

ശനിമഹാദശ ഈ രാശിക്കാരില്‍
ശനിമഹാദശ പ്രധാനമായും മകരം, കുംഭം എന്നീ രാശിക്കാരെയാണ് കൂടുതല്‍ സ്വാധീനിക്കുന്നത്. തുലാം രാശിയിലും ഇതിന്റെ ഫലങ്ങളുണ്ടാവുന്നു. മകരവും, കുംഭവും ശനിയുടെ കീഴില്‍ വരുന്ന രാശിക്കാരാണ്. അതുകൊണ്ട് തന്നെ ഈ രണ്ട് രാശിക്കാരിലും ശനി ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. എന്നാല്‍ മേടത്തിനെ ദുര്‍ബല രാശിയായി കണക്കാക്കുന്നതിനാല്‍ ചെറിയ ഫലങ്ങള്‍ മേടത്തിനും ലഭ്യമാവുന്നു. ശനിമഹാദശ ഏതൊക്കെ രാശിക്കാരില്‍ ആണ് സ്വാധീനിക്കുന്നത് എന്ന് മനസ്സിലായി, ഇനി അത് എപ്രകാരം ഗുണാനഭവങ്ങള് നല്കുന്നു എന്നതാണ് മനസ്സിലാക്കേണ്ടത്.
ജാതകത്തിലെ ശനി
നിങ്ങളുടെ ജാതകത്തിലെ ശനിയുടെ സ്ഥാനം അനുസരിച്ചാണ് നിങ്ങള്‍ക്കുണ്ടാവുന്ന ഫലങ്ങളും. പലപ്പോഴും ശുഭസ്ഥാനത്താണെങ്കില്‍ ഫലങ്ങളും അതനുസരിച്ച് തന്നെയായിരിക്കും സംഭവിക്കുന്നത്. നീചസ്ഥാനത്താണെങ്കില് അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കും. 19 വര്‍ഷത്തോളമാണ് ശനി മഹാദശ നീണ്ട് നില്‍ക്കുന്നത്. പലപ്പോഴും ഈ 19 വര്‍ഷവും ശനിയുടെ മോശം ഫലങ്ങള്‍ നിങ്ങളില്‍ പ്രതിസന്ധികളുണ്ടാക്കിക്കൊണ്ടിരിക്കും. ആരോഗ്യവും, അപകടവും എല്ലാം പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ശനിയും സൂര്യനും ചൊവ്വയും ചേരുന്ന അവസ്ഥയിലാണെങ്കില്‍ അത് പലപ്പോഴും മോശം ഫലങ്ങളെ പ്രദാനം ചെയ്യുന്നു. ശത്രുതാപരമായ മനോഭാവമായിരിക്കും ശനി എല്ലാവരിലും വെച്ചു പുലര്‍ത്തുന്നത്.
ശനി ശുഭ സ്ഥാനത്താണെങ്കില്‍
ഇനി നിങ്ങളുടെ ജാതകത്തില്ശനി ശുഭസ്ഥാനത്താണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഇതിലും മികച്ച ഫലം നിങ്ങള്‍ക്ക് ലഭിക്കാനില്ല എന്നതാണ്. അത് മാത്രമല്ല ഇവര്‍ക്ക് പെട്ടെന്ന് ധനനേട്ടങ്ങളുണ്ടാവുന്നു. കൂടാതെ ഏത് ജനപ്രിയ കാര്യത്തിലും നിങ്ങള്‍ തന്നെയായിരിക്കും മുന്‍പന്തിയില്‍. സ്വത്ത് ധാരാളം സമ്പാദിക്കുന്നതിന് യോഗം കാണുന്നു. കൂടാതെ ബിസിനസിന്റെ കാര്യത്തിലും അനുകൂലമായ ഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ഭാഗ്യം നിങ്ങളുടെ കൂടെ തന്നെ സ്ഥിതി ചെയ്യുന്നു. പലപ്പോഴും കാര്യങ്ങള്‍ മാറി മറിയുന്നതിന് അനുസരിച്ച് സര്‍വ്വസൗഭാഗ്യങ്ങളും നിങ്ങളെ തേടി എത്തുന്നു. പണം ധാരാളം സമ്പാദിക്കാന്‍ സാധിക്കും എന്നത് തന്നെയാണ് ഏറ്റവും മികച്ച കാര്യവും.
അവസാനിക്കാത്ത ഗുണഫലങ്ങള്‍
പലപ്പോഴും ശനിയുടെ സ്ഥാനത്തിന് അനുസരിച്ച് രൂപം കൊള്ളുന്ന ശനിമഹാദശയില് നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് വന്നു ചേരുന്നു. കൂടാതെ അവയെല്ലാം തന്നെ വിജയത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും അര്‍ഹമായ എല്ലാ മാറ്റങ്ങളും ശനി നിങ്ങളില്‍ പ്രദാനം ചെയ്യുന്നു. അറിവിലൂടെ എല്ലാം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ശക്തമായ ഈശ്വരവിശ്വാസവും നിങ്ങളില്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ സന്തോഷവും പ്രശസ്തിയും നിങ്ങളെ തേടി എത്തുകയും ചെയ്യുന്നു. കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ നിങ്ങളെ തേടി എത്തും. മുജ്ജന്മ പാപങ്ങള്‍ പോലും ഇല്ലാതാക്കുന്നതിന് ശനിയുടെ അനുഗ്രഹം നിങ്ങള്‍ക്ക് ഫലം നല്‍കും. നിങ്ങളുടെ സ്വഭാവത്തെ കൃത്യമായി രൂപപ്പെടുത്തുന്നതിന് ഇതി വഴി സാധിക്കുന്നു. കൂടാതെ സമ്പത്തി, വിജയം, മറ്റ് സാമ്പത്തിക സര്‍വ്വൈശ്വര്യ നേട്ടങ്ങള്‍ എന്നിവ ജീവിതത്തില്‍ മാറ്റം വരുത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications