Latest Updates
-
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം -
മെയ് 25 മുതൽ രോഹിണി കാർത്തി: കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ! -
ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: മകം നക്ഷത്രത്തിന്റെ അപൂർവ്വ മാറ്റം, ഈ രാശിക്കാർക്ക് ഇനി ഭാഗ്യകാലം? -
2026 മെയ് 23-ലെ രവി യോഗം: ഈ 3 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, നിക്ഷേപത്തിന് സ്വർണ്ണ സമയം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ മാറ്റങ്ങൾ; ഭാഗ്യം കൂടെയുണ്ടാകുമോ? -
ശനിയാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഈ നക്ഷത്രക്കാർക്ക് ഇന്ന് വൻ ധനയോഗം! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: 22 മെയ് 2026-ലെ രാശിഫലം നിങ്ങളുടെ ജീവിതം മാറ്റുമോ? -
ചൂടുകാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ നെട്ടോട്ടമോ? സോഷ്യൽ മീഡിയയിലെ ഈ അപകടങ്ങൾ അറിഞ്ഞിരിക്കൂ! -
ഗുരുപുഷ്യ യോഗം കഴിഞ്ഞു; ഇനി വരുന്നത് ഭാഗ്യകാലമോ? സാമ്പത്തിക നേട്ടത്തിനായി ഈ കാര്യങ്ങൾ ഉടൻ ശ്രദ്ധിക്കൂ! -
കീർത്തി സുരേഷിന്റെ ആ മാറ്റം വെറും വ്യായാമമല്ല! ആരാധകർ ചോദിക്കുന്ന ആ ചോദ്യത്തിന് പിന്നിലെ സത്യം ഇതാണ്
12- രാശിക്കാരില്‍ 2 രാശിക്കാര്‍ക്ക് കണ്ടകശനി കടുക്കും, ആയുസ്സും ധനവും തുലാസ്സില്‍: മേയ് 27 നിര്‍ണായകം
Shani jayanti 2025: ഈ വര്‍ഷത്തെ ശനിജയന്തി ആചരിക്കപ്പെടുന്നത് മേയ് 27-നാണ്. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. ശനിയെ കര്മ്മകാരകനായാണ് കണക്കാക്കുന്നത്. നമ്മുടെ കര്‍മ്മങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും അനുസരിച്ചാണ് ശനി ഫലം നല്‍കുന്നത്. ആയുസ്സിന് വരെ ദോഷം നല്കുന്ന തരത്തിലേക്ക് ശനി എത്തുന്നു. ശനിദോഷങ്ങളാകട്ടെ അതി കഠിനവുമായിരിക്കും. വളരെയധികം ദോഷഫലങ്ങളെയാണ് ശനി നല്‍കുന്നത് പലപ്പോഴും. എന്നാല്‍ ജാതകത്തില്‍ ശനി ശക്തനാണെങ്കില്‍ അതിഗംഭീര ഫലങ്ങളും പ്രദാനം ചെയ്യുന്നു. പലപ്പോഴും ആരോഗ്യത്തിനും ആയുസ്സിനും ധനത്തിനും എല്ലാം പോസിറ്റീവ് മാറ്റങ്ങളാണ് ശനി നല്‍കുന്നത്.
മേയ് 27-ന് ശനിജയന്തി വരുമ്പോള്‍ കണ്ടകശനി ദോഷം കൊണ്ട് കഷ്ടപ്പെടുന്ന രണ്ട് രാശിക്കാരുണ്ട്. അതികഠിനമായ ദോഷഫലങ്ങളാല്‍ കഷ്ടപ്പെടുന്ന ഇവര്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. ദോഷകാലം അനുഭവിക്കുന്ന വ്യക്തികള്‍ക്ക് അവരുടെ ജീവിതത്തിലെ ദോഷഫലങ്ങളെ പാടേ ഇല്ലാതാക്കുന്നതിനും ഈ ശുഭദിനത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഏതൊക്കെ രാശിക്കാരിലാണ് കണ്ടകശനി ദോഷം ബാധിക്കുന്നതെന്ന് നമുക്ക് നോക്കാം. അതിലുപരി അത് എത്രത്തോളം പരിഹരിക്കപ്പെടേണ്ടതാണെന്നും അറിയാം.

കണ്ടക ശനി ബാധിക്കുന്നത്
ഒരു വ്യക്തിയുടെ ചന്ദ്രരാശിയില്‍ 4, 7, അല്ലെങ്കില്‍ 10-ാം ഭാവത്തിലൂടെ ശനി സഞ്ചരിക്കുന്നതിനെയാണ് കണ്ടകശനിയായി സൂചിപ്പിക്കുന്നത്. ഇതുണ്ടാക്കുന്ന വെല്ലുവിളികള്‍ ജീവിതത്തില്‍ നിസ്സാരമല്ല എന്നതാണ് സത്യം. തൊഴില്‍പരമായ വെല്ലുവിളികള്‍, സാമ്പത്തിക പ്രതിസന്ധികള്‍, ആരോഗ്യ പ്രശ്നങ്ങള്‍, കര്‍മ്മരംഗത്തെ തടസ്സങ്ങള്‍ എന്നിവയെല്ലാം കണ്ടകശനിയുടെ ഭാഗമായി ഉണ്ടാവുന്നു. എന്നാല്‍ മാര്‍ച്ച് 29-ന് ശനി മീനം രാശിയിലേക്ക് സഞ്ചരിച്ച് കഴിഞ്ഞു. അതിന് ശേഷം രണഅട് രാശിക്കാരില്‍ കണ്ടകശനിയുടെ ഫലങ്ങളും കണ്ടുതുടങ്ങി. ഏതൊക്കെ രാശിക്കാരിലാണ് കണ്ടകശനി ദോഷം വരുന്നത് എന്തൊക്കെയാണ് പരിഹാരം എന്ന് നോക്കാം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ എട്ടാമത്തെ ഭാവത്തിലാണ് ശനി സഞ്ചരിക്കുന്നത്. ഇത് കണ്ടകശനിയോടൊപ്പം തന്നെ അഷ്ടമശനി ദോഷവും നല്കുന്നു. പലപ്പോഴും സാമ്പത്തിക പ്രതിസന്ധികള്‍ ആരോഗ്യപരമായ വെല്ലുവിളികള്‍ എന്നിവയെല്ലാം ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും പരിഹരിക്കാന്‍ പറ്റാത്ത തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ഒന്നിന് പുറകേ ഒന്നായി പ്രശ്നങ്ങള്‍ വന്നുകൊണ്ടേ ഇരിക്കുന്നു. ഇതെല്ലാം ശനിദോഷത്തിന്റെ ഫലമായി സംഭവിക്കുന്നു. നിരവധി വെല്ലുവിളികള്‍ നിങ്ങള്‍ അനുഭവിച്ച് കൊണ്ടേ ഇരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ നാലാം ഭാവത്തിലൂടെയാണ് ശനി സഞ്ചരിക്കുന്നത്. ഇതിന്റെ ഫലമായി കണ്ടകശനിയാണ് ബാധിക്കുന്നത്. പലപ്പോഴും വീട്ടിലുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കുന്നു. പലപ്പോഴും സാമ്പത്തിക അസ്ഥിരതയും ബുദ്ധിമുട്ടുകളും നിങ്ങളെ ബാധിക്കുന്നു. കൂടാതെ കുടുംബത്തില്‍ സമാധാനക്കേടുകളും ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു. ജീവിതത്തിലെ ഏറ്റവും കഠിനമായ സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത്. കുടുംബത്തിന്റെ സമാധാനത്തേയും സന്തോഷത്തേയും ശനി ബാധിക്കുന്നു.
ദോഷപരിഹാരത്തിന്
ശനിജയന്തിയോട് അനുബന്ധിച്ച് കണ്ടകശനി, ജന്മശനി ദോഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചില പരിഹാരങ്ങള്‍ ചെയ്യാവുന്നതാണ്. അതിനായി എള്ളെണ്ണ ശനിഭഗവാന് അഭിഷേകം നടക്കുന്നതിന് ശ്രദ്ധിക്കുക. ഇത് ശനിയെ പ്രീതിപ്പെടുത്തുകയും ദോഷഫലങ്ങളെ ചെറുക്കുകയും ചെയ്യുന്നു. കൂടാതെ ശനി മന്ത്രങ്ങള്‍ ജപിക്കുന്നതും നല്ലതാണ്. 'ഓം ശം ശനീശ്ചരായ നമഃ' പോലുള്ള മന്ത്രങ്ങള്‍ ജപിക്കുന്നത് ശനിയുടെ ദോഷഫലങ്ങള്‍ അകറ്റുന്നതിനും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
കറുത്ത വസ്ത്രങ്ങള്‍ ദാനം ചെയ്യുകയും എള്ള് അല്ലെങ്കില്‍ ഇരുമ്പ് എന്നിവ ദാനം ചെയ്യുകയും ചെയ്യാവുന്നതാണ്. ഇത് കൂടാതെ ശനിജയന്തി ദിനത്തിലും എല്ലാ ശനിയാഴ്ചകളിലും ഉപവാസം അനുഷ്ഠിക്കുന്നതും ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നതും നല്ലതാണ്. ഇത് കൂടാതെ ശനിക്ഷേത്രങ്ങള് സന്ദര്‍ശിക്കുന്നതും നല്ലതാണ്. ഇതെല്ലാം തന്നെ നിങ്ങളുടെ ശനിദോഷത്തെ പാടേ അകറ്റുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications