Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
Shani Jayanti 2025: മേയ് 27 ശനി ഈ ദിനത്തില്‍ ചൊരിയുന്ന സൗഭാഗ്യം നിസ്സാരമല്ല: 12 രാശിക്കും സമ്പൂര്‍ണഫലം
Shani Jayanti 2025: ഈ വര്‍ഷത്തെ ശനിജയന്തി മെയി 27-നാണ് വരുന്നത്. ശനിദേവന്‍ തന്റെ എല്ലാ മാറ്റങ്ങളേയും കൊണ്ട് വരുന്ന ദിവസമാണ് ഈ ദിനം. ജ്യേഷ്ഠ അമാവാസി നാളിലായതിനാല്‍ സൂര്യന്റെ പുത്രനായ ശനിദേവന്റെ ജന്മദിനമായി ഈ ദിനത്തെ കണക്കാക്കുന്നു. സൂര്യനും ശനിയും ശത്രുക്കളാണെങ്കിലും ശനി ജയന്തി ദിനത്തില്‍ ശനി ധാരാളം ഗുണാനുഭവങ്ങള്‍ ചൊരിയുന്നുണ്ട്. എല്ലാവരുടേയും ജീവിതത്തില്‍ ശനി സ്വാധീനം ചെലുത്തുന്നുണ്ട്. ഒരു വ്യക്തിക്ക് കര്‍മ്മങ്ങള്‍ക്കനുസരിച്ചാണ് ശനി ഫലം നല്‍കുന്നത്.
ശനിജയന്തി ദിനത്തിലും ഗുണപരമായ പല മാറ്റങ്ങളും ശനി 12 രാശിക്കാര്‍ക്കും നല്‍കുന്നു. പലപ്പോഴും ജീവിതത്തിലെ എല്ലാ തരത്തിലുള്ള ദോഷങ്ങളേയും പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് ശനിജയന്തി ദിനത്തില്‍ സാധിക്കുന്നു. കൂടാതെ എല്ലാ ശനിദോഷങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ശനിജയന്തി. ഈ ദിനത്തില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

സൂര്യപുത്രനായ ശനി
സൂര്യപുത്രനായ ശനി വൈഖാഖമാസത്തിലെ അമാവാസി നാളിലാണ് ജനിച്ചതെന്ന് നമുക്കറിയാം. ഈ ദിനത്തെ ശനിജയന്തിയായി ആഘോഷിക്കുമ്പോള്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ശനിയെ എത്രത്തോളം നമ്മള്‍ ശ്രദ്ധിക്കണം എന്നത് കൂടിയാണ്. ശനിദോഷത്തിന് ഏറ്റവും അത്യുത്തമ ദിനങ്ങളില്‍ ഒന്നാണ് ശനിജയന്തി എന്ന കാര്യത്തില്‍ സംശയം വേണ്ട. ആയുസ്സിന്റെ കാരകനായാണ് ശനിയെ കണക്കാക്കുന്നത്. നമ്മുടെ ജീവിതത്തെ അപ്പാടെ മാറ്റി മറിയ്ക്കുന്നതിന് ശനിക്ക് നിഷ്പ്രയാസം സാധിക്കുന്നു. ശനിദോഷം എല്ലാ മനുഷ്യരേയും ബാധിക്കും എന്നതാണ് സത്യം. മാത്രമല്ല സാക്ഷാല്‍ മഹാദേവന് പോലും ശനിയുടെ മുന്നില്‍ മുട്ട് മടക്കേണ്ടി വന്നു എന്നതാണ് സത്യം.
ശനിബാധിച്ചാല്‍
ഒരു വ്യക്തിയെ ശനി ബാധിക്കുകയാണെങ്കില്‍ അത് പല വിധത്തിലുള്ള ദു:ഖു ദുരിതങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും മന:പ്രയാസം, കടബാധ്യത, രോഗം, ദുരിതം, ആയുസ്സിന് നഷ്ടം എന്നിങ്ങനെ നിരവധി ദുര്‍ഘടങ്ങള്‍ താണ്ടി വേണം ഒരു വ്യക്തി ശനിയെ നേരിടുന്നതിന്. പലപ്പോഴും അനിഷ്ടസ്ഥാനങ്ങളില്‍ ശനി സഞ്ചരിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ശനിപ്രീതി വരുത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതിനാകട്ടെ ശനിജയന്തിയോളം മികച്ച മറ്റൊരു ദിനമില്ലെന്ന് തന്നെ പറയാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സമയം തൊഴില്‍ രംഗത്ത് വളരെയധികം ശ്രദ്ധയും അച്ചടക്കവും പാലിക്കേണ്ടതായി വരുന്നു. ചില കാര്യങ്ങളില്‍ കാലതാമസം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ദീര്‍ഘകാലത്തേക്കുള്ള ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സമയം ആരംഭിച്ചു. കഠിനാധ്വാനത്തിന്റെ ഫലം ഉടന്‍ തന്നെ ലഭിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കം ഉടന്‍ അവസാനിപ്പിക്കുന്നതിന് ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശനിജയന്തിയോട് അനുബന്ധിച്ച് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിച്ചേക്കാം. പലപ്പോഴും ആത്മീയമായ പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. യാത്രകള്‍ എല്ലാം തന്നെ സഫലമാവുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂല സമയമാണ്. മാനസികാരോഗ്യവും സമാധാനവും തേടി എത്തുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക അച്ചടക്കം ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല കടങ്ങള്‍ ഇല്ലാതാവുകയും നിക്ഷേപവും ധനമാറ്റങ്ങളും സംഭവിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പ്ത്തികമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും ബിസിനസില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങളുണ്ടാവുന്നു. ശനി ഇവരെ വളരെയധിക ഗുണപരമായി തന്നെ ബാധിക്കുന്നു. നിങ്ങളുടെ സാമ്പത്തിക നേട്ടം ഇരട്ടിയാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സംഘര്‍ഷങ്ങളെ അല്‍പം കരുതിയിരിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ശനിജയന്തിയില്‍ നിങ്ങളുടെ ജീവിതം മികച്ച മാറ്റങ്ങളിലേക്ക് എത്തുന്നു. ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ജോലി ഒഴിവാക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതമായി ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൂടുതല്‍ അനുകൂല മാറ്റങ്ങളുണ്ടാക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ശനിജയന്തി വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. ശനിദേവന്റെ അനുഗ്രഹം ജീവിതത്തില്‍ അങ്ങോളമിങ്ങോളമുണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ശനി നിങ്ങളെ കൂടുതല്‍ സന്തോഷത്തിലേക്കും പോസിറ്റീവ് മാറ്റങ്ങളിലേക്കും എത്തിക്കുന്നു. എല്ലാ തടസ്സങ്ങളും അകറ്റി ജീവിതം മികച്ചതായി മാറുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ ശനിജയന്തിയില്‍ മികച്ച മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ കൃത്യമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്ന സമയമാണ് ശനിജയന്തി. ആരോഗ്യപരമായ എല്ലാ പ്രതിസന്ധികളും ഇല്ലാതാവുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ശനി നല്‍കുന്ന അനുഗ്രഹം നിസ്സാരമല്ലെന്ന് അനുഭവത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ജീവിതത്തിലെ മികച്ച സമയമാണ് ശനിജയന്തി ദിനത്തില്‍ എന്നതില്‍ സംശയം വേണ്ട. ആശയവിനിമയം കൃത്യമായിരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് തെറ്റിദ്ധാരണകള്‍ വര്‍ദ്ധിപ്പിക്കുന്നു. ക്ഷമയോടെ വേണം എല്ലാ കാര്യങ്ങളേയും കൈകാര്യം ചെയ്യുന്നതിന്. അല്ലെങ്കില്‍ അത് കൂടുതല്‍ ആശയക്കുഴപ്പം ജീവിതത്തില്‍ സൃഷ്ടിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ശനിജയന്തി ദിനം വളരെയധികം മികച്ച മാറ്റങ്ങളുണ്ടാവുന്നു. പലപ്പോവും പണവും ധനവരുമാനവും വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആത്മാഭിമാനം നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സമ്പാദ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ മുന്നിലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്കിലും ഒരു നാണയം പോലും ചിലവാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സ്വന്തം കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാം അറിഞ്ഞ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ഭാവിയില്‍ പ്രതിസന്ധികളുണ്ടാക്കുന്നു. ബുദ്ധിപൂര്‍വ്വം വേണം ഓരോ കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ സമയം രോഗശാന്തി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഈ സമയം ഒന്ന് ആത്മപരിശോധന നടത്തേണ്ടത് നല്ലതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും അടുപ്പമുള്ള ബന്ധങ്ങളില്‍ പോലും ഇത് പ്രശ്‌നങ്ങളുണ്ടാക്കുന്നു. രോഗാവസ്ഥകളെ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടുന്നു. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ശനിജയന്തിയോട് അനുബന്ധിച്ച് ഉണ്ടാവുന്നു. ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം പുനര്‍വിചിന്തനം നടത്തേണ്ടതാണ്. ആരോഗ്യത്തെ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. നിസ്സാരമെന്ന് കരുതുന്ന പ്രശ്‌നങ്ങള്‍ ശനിജയന്തിയില്‍ പൂര്‍ണമായും പരിഹരിക്കപ്പെടുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











