Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ശനിജയന്തിയില്‍ 4 രാശിക്കാരില്‍ കണ്ടകശനിയും ഏഴരശനിയും ജന്മശനിയും ഒരുമിച്ച്: നിങ്ങളുടെ രാശി ഇതാണോ?
Shani Jayanti 2024: ശനിദേവന്റെ ജന്മദിനമായാണ് ശനിജയന്തി ആഘോഷിക്കപ്പെടുന്നത്. ഈ വര്‍ഷത്തെ ശനി ജയന്തി ജൂണ്‍ 6-നാണ് വരുന്നത്. ഈ സമയം ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു. അതില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ശനിഭഗവാന് ജനിച്ചത് വൈശാഖ മാസത്തില്‍ അമാവാസി നാളിലാണ് എന്നാണ് വിശ്വാസം. എന്നാല്‍ ശനി ജയന്തി ദിനത്തില്‍ ചില രാശിക്കാരില്‍ അവര്‍ വിചാരിക്കുന്നതിനേക്കാള്‍ വളരെ മോശമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. കാരണം ശനി എന്ന് പറയുമ്പോള്‍ തന്നെ പലരും മോശമായ ഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. എന്നാല്‍ നമ്മുടെ കര്മ്മത്തിന് അനുസരിച്ചാണ് ശനി എപ്പോഴും ഫലങ്ങള്‍ നല്‍കുന്നത്.
നീതിയുടെ ദേവനാണ് ശനിദേവന് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ശനിദേവനെ ആരും ഭയക്കേണ്ടതില്ല. പലപ്പോഴും തെറ്റ് ചെയ്യുന്ന വ്യക്തികളാണ് ശനിദേവനെ ഭയക്കേണ്ടത്. കാരണം നമ്മുടെ കര്മ്മത്തിന് അനുസരിച്ച് ഫലം തരുന്നതിനാല്‍ പരമാവധി സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. ശനി ഒരു രാശിയില്‍ ഏകദേശം രണ്ടരക്കൊല്ലത്തോളം സമയം നില്ക്കുന്നു. ഇപ്പോള്‍ ശനിദേവന് കുംഭം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്.

ശനിജയന്തിയും രാശിമാറ്റങ്ങളും
ജൂണ്‍ 6-ന് ശനി ജയന്തി ദിനത്തില്‍ ചില രാശിക്കാരെ ശനി വല്ലാതെ പരീക്ഷിക്കും. ഇതില്‍ ശനിദേവന്റെ കഠിനമായ ദോഷകരമായ മാറ്റങ്ങളും ഉള്‍പ്പെടുന്നു. ഇത് മൂലം ചില രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വളരെ ദോഷകരമായ ഫലങ്ങളുണ്ടാവുന്നു. ശനിയും രാഹുവും ഈ സമയം ഒരു വക്രത്തിലാണ് സഞ്ചരിക്കുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും ഈ രാശിക്കാര്‍ക്ക് ചെറിയ ചില പ്രശ്നങ്ങളും നേരിടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഈ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ ശനി ജയന്തി ദിനത്തില്‍ വളരെ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാരണം ഇവര്‍ക്ക് ശനിയുടേ ദോഷഫലങ്ങള്‍ വളരെയധികം ബാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയുടെ കാര്യത്തില്‍ ഇവര്‍ ശ്രദ്ധാലുക്കളായിരിക്കണം. കാരണം ചെറിയ തെറ്റ് പോലും പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അതീവശ്രദ്ധ വേണം. പണത്തിന്റെ കാര്യം കൈകാര്യം ചെയ്യുമ്പോള്‍ ഒരിക്കലും ശ്രദ്ധിക്കാതെ വിടരുത്. ജാഗ്രത ഏത് കാര്യത്തിനും അത്യാവശ്യമാണ്. പല കാര്യങ്ങളിലും അപകട സാധ്യത നിലനില്ക്കുന്നു. ശനി അതിന്റെ എല്ലാ ദോഷത്തേയും നിങ്ങളില്‍ കാണിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശനി ജയന്തി നല്കുന്ന മോശം ഫലങ്ങള്‍ നിസ്സാരമല്ല. കാരണം ജോലിയെയാണ് ആദ്യം പ്രതിസന്ധിയില്‍ ആക്കുന്നത്. ഇത് വഴി സാമ്പത്തിക നഷ്ടവും വര്‍ദ്ധിക്കുന്നു. തിരിച്ച് കയറാന്‍ സാധിക്കാത്ത തരത്തില്‍ സാമ്പത്തിക നഷ്ടം ഉണ്ടാവുന്നു. വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കണം. അത് നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. പല ജോലികളും തടസ്സപ്പെടുന്നതിനുള്ള സാധ്യത കാണുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതല്‍ അലട്ടുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.. പണം നിക്ഷേപിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമല്ല.
കന്നി രാശി
കന്നി രാശിക്കാരിലും ശനിയുടെ ദോഷഫലങ്ങള്‍ വളരെ അധികരിച്ച് നില്ക്കുന്ന സമയമാണ്. വളരെ വലിയ സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ഒരു തരത്തിലും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഒഴിഞ്ഞ് പോവുന്നില്ല. പലപ്പോഴും ആഗ്രഹങ്ങള്‍ക്കെല്ലാം തന്നെ തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിന് പറ്റിയ സമയമായിരിക്കില്ല എന്നത് ഓര്‍ക്കണം. കുടുംബത്തില്‍ വിടാതെ പ്രശ്നങ്ങളുണ്ടായേക്കാം. എല്ലാ കാര്യങ്ങളുും കുറച്ച് സമയത്തേക്ക് മാറ്റി വെക്കേണ്ടതാണ്.
വൃശ്ചികം രാശി
ശനി ജയന്തി ദിനത്തില്‍ വൃശ്ചിക രാശിക്കാര്‍ക്ക് പലപ്പോഴും ദോഷഫലങ്ങള്‍ അധികരിച്ച് നില്ക്കുന്നു. പ്രശ്നങ്ങളെ എപ്രകാരം കൈകാര്യം ചെയ്യണം എന്നറിയാതെ നില്ക്കുന്ന അവസ്ഥയായിരിക്കും. അതുകൊണ്ട് തന്നെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം അല്പം കൂടുതല്‍ ശ്രദ്ധ വേണം. വലിയ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കുന്നതിന് നാം വളരെയധികം ശ്രദ്ധിക്കണം. വാഹനം ഉപയോഗിക്കുമ്പോള്‍ അതില്‍ ശ്രദ്ധ നല്‍കണം. കാരണം അപക സാധ്യത വളരെ വര്‍ദ്ധിച്ച് നില്ക്കുന്ന ഒരു സമയമാണ്. കോടതി വ്യവഹാരങ്ങളിലെ ഫലങ്ങള്‍ അനുകൂലമാവാന്‍ ഇടയില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തിലും അതീവ ശ്രദ്ധ ചെലുത്താം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
