Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Shani Jayanti 2024: ജൂണ്‍ 6-ന് ശനിയുടെ കോപം ശമിക്കും, 3 രാശിക്കാര്‍ നേടേണ്ടതെല്ലാം നേടും
Shani Jayanti 2024: ശനിജയന്തി ഈ വര്‍ഷം വരുന്നത് ജൂണ്‍ 6-നാണ്. ഈ സമയം നിങ്ങള്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ശനിയുടെ പ്രാധാന്യം ജ്യോതിഷ പ്രകാരം വളരെ വലുതാണ് എന്ന് നമുക്കറിയാം. അത്ര തന്നെ മാറ്റങ്ങള്‍ ശനി ജീവിതത്തില്‍ നല്കുന്നു. കര്‍മ്മങ്ങള്‍ക്ക് അനുസരിച്ച് ഫലങ്ങള്‍ നല്കുന്ന ഗ്രഹമാണ് ശനി. അത് മാത്രമല്ല നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹവും ശനി തന്നെയാണ്. അതുകൊണ്ട് തന്നെ ശനിയുടെ മാറ്റം പല വിധത്തില്‍ ജീവിതത്തില്‍ വെല്ലുവിളിയും നന്മയും നല്കുന്നു. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് ശനി സഞ്ചരിക്കുന്നതിന് രണ്ടര വര്‍ഷം സമയമെടുക്കുന്നു.
വൈശാഖ അമാവാസിയിലാണ് ശനി ജയന്തി ആഘോഷിക്കപ്പെടുന്നത്. സൂര്യന്റെ പുത്രനാണ് ശനിയെങ്കിലും പലപ്പോഴും ശനിയും സൂര്യനും തമ്മില്‍ ശത്രുതയിലാണ്. ശനി ജീവിതത്തെ ബാധിക്കുന്നത് തന്നെ നമ്മുടെ ജീവിതത്തില്‍ ദോഷഫലങ്ങള്‍ കൊണ്ട് വരുന്നുണ്ട് എന്നതാണ് സത്യം. ജൂണ്‍ ആറിന് ശനിജയന്തി ദിനത്തില്‍ ശനി അനുഗ്രഹങ്ങള്‍ നല്കുന്ന ചില രാശിക്കാരുണ്ട്. ജാതകത്തില്‍ ശനിയുടെ സ്ഥാനം ദുര്‍ബലമാണെങ്കില്‍ അത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ദോഷഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. ജൂണ്‍ മാസത്തില്‍ ശനിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ചില രാശിക്കാര്‍ക്ക് ശനിദേവന് പ്രത്യേകം അനുഗ്രഹങ്ങള്‍ ചൊരിയുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശനിജയന്തി ദിനത്തില്‍ ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നു. വരുമാനം വര്‍ദ്ധിക്കുകയും അത് വഴി നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി വര്‍ദ്ധിക്കുന്നതിന്റെ ഫലമായി പലപ്പോഴും ബിസിനസ് പുനരാരംഭിക്കുന്നതിന് സാധ്യതയുണ്ട്. ലോണ്‍ എടുത്തവര്‍ക്ക് വായ്പ തിരിച്ചടക്കുന്നതിന് ഉള്ള സമയമാണ്. ഇത് കൂടാതെ സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും ശനിദേവന് അനുഗ്രഹിക്കുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. കൂടാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ശമ്പളത്തില്‍ വര്‍ദ്ധനവും ഉണ്ടാവുന്നു. പ്രമോഷനും സ്ഥാനമാനങ്ങളും നിങ്ങളെ തേടി എത്തുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശനി ജയന്തി ദിനത്തില്‍ ശനിദേവന് അനുഗ്രഹം ചൊരിയുന്നു. അത് മാത്രമല്ല ഇവര്‍ക്ക് ശനിദേവന്റെ അനുഗ്രഹത്താല്‍ പ്രത്യേക നേട്ടങ്ങളും ഗുണങ്ങളും ലഭിക്കുന്നു. ബുദ്ധിമുട്ടുള്ള എല്ലാ സാഹചര്യത്തേയും പ്രതിരോധിക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. എപ്പോഴും ഏത് കാര്യത്തിനും ധീരമായ ചുവട് വെപ്പ് നടത്തുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ്. ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഏത് കാര്യവും ശനിദേവന് നടത്തി തരുന്നു. ഒരു തരത്തിലും പ്രതിസന്ധികള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നില്ല. സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നു മിഥുനം രാശിക്കാര്‍ക്ക് ശനിജയന്തി.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ഇതെല്ലാം അനുകൂല ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പുതിയ ബിസിനസ് ആരംഭിക്കുന്നതിനും അത് വഴി ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. എന്ത് ചെറിയ പ്രശ്നമാണെങ്കിലും വലിയ പ്രശ്നമാണെങ്കിലും അതില്‍ നിന്നെല്ലാം നിങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി ശനിദേവന് ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. രാജാവിനെപ്പോലെ നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കുന്ന സമയമാണ്.
ശനിയുടെ ദോഷഫലങ്ങള്‍ക്ക് പരിഹാരം
ശനിയുടെ ദോഷഫലങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഏഴ് മുഖമുള്ള രുദ്രാക്ഷം ധരിക്കാവുന്നതാണ്. കൂടാതെ ആല്‍മരത്തെ ആരാധിക്കുന്നതും നല്ലതാണ്. ഇത് കൂടാതെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം അടക്കം ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ശനി ജയന്തി ദിനത്തില്‍ കാക്കക്ക് ഭക്ഷണം നല്‍കുന്നത് ദോഷഫലങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ശനിഗ്രഹവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ദാനം ചെയ്യുന്നതും നല്ലതാണ്. കടുകെണ്ണ ദാനം ചെയ്യുന്നത് വഴി ജീവിതത്തില്‍ നിന്ന് ശനി ദോഷം മാറുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications