Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
സര്‍വാര്‍ത്തസിദ്ധി യോഗത്തില്‍ ശനി ജയന്തി; ശനിപ്രീതിയാല് തലവര തെളിയുന്ന 3 രാശി
Shani Jayanti 2024: വൈശാഖ മാസത്തിലെ അമാവാസി നാളിലാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ഈ ദിവസമാണ് സൂര്യദേവന്റെയും ഛായാ ദേവിയുടെയും മകനായി ശനിദേവന് ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ശനിദേവനെ നീതിയുടെ ദൈവമായി കണക്കാക്കപ്പെടുന്നു. ഓരോ വ്യക്തിക്കും അവന്റെ കര്‍മ്മത്തിനനുസരിച്ച് ശനിദേവന് ഫലം നല്കുന്നു. ഈ വര്‍ഷം വൈശാഖ മാസത്തിലെ ശനി ജയന്തി മെയ് 8 നാണ് വരുന്നത്. ഈ ദിവസം സര്‍വാര്‍ത്ത സിദ്ധി യോഗവും രൂപപ്പെടുന്നു.
ശനി ദേവന് തന്റെ യഥാര്‍ത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ് ഈ സമയം നിലകൊള്ളുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ശനിജയന്തിയില്‍ ശനിദേവന്റെ അനുഗ്രഹം ലഭിക്കുന്ന ചില രാശിക്കാരുണ്ട്. ഇവരുടെ ജീവിതം ഈ സമയം ഐശ്വര്യം നിറഞ്ഞതായിരിക്കും. ശനി ജയന്തിയില്‍ ശനിദേവന് അനുഗ്രഹിക്കുന്ന ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ശനിദേവന് ധാരാളം അനുഗ്രഹങ്ങള്‍ ചൊരിയും. ഈ രാശിക്കാര്‍ക്ക് വളരെയധികം സമ്പത്ത് കൈവരും. പണത്തിന്റെ ഭവനത്തില്‍ ശനിയുടെ സാന്നിധ്യം മൂലം ഈ സമയം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കടക്കെണിയില്‍ നിന്നും നിങ്ങള്‍ക്ക് മോചനം ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാനാകും. മേടം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. ജോലിക്കാര്‍ക്ക് അവരുടെ ജോലിയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് ഈ സമയം പ്രമോഷനും ഇന്‍ക്രിമെന്റും ലഭിച്ചേക്കാം. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്.
മിഥുനം
മിഥുനം രാശിക്കാര്‍ക്കും ശനിദേവന്റെ പ്രത്യേക അനുഗ്രഹം ഈ സമയം ഉണ്ടാകും. മിഥുനം രാശിക്കാര്‍ ആത്മീയതയിലേക്ക് കൂടുതല്‍ ചായ്വുള്ളവരായിരിക്കും. ഈ സമയം നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കത്തില്‍ നിന്ന് അല്പം ആശ്വാസം ലഭിക്കും. പോസിറ്റീവ് ചിന്തയാല്‍ നിങ്ങള്‍ എന്തെങ്കിലും നല്ലത് ചെയ്യാന്‍ ശ്രമിക്കും. ഒന്നിനെക്കുറിച്ചും അധികം ആകുലപ്പെടേണ്ടതില്ല, മറിച്ച് നിങ്ങളുടെ ബുദ്ധിയും ക്ഷമയും കൊണ്ട് എല്ലാ വെല്ലുവിളികളെ മറികടക്കാനാകുമെന്ന് ഓര്‍മ്മിക്കുക. ഈ സമയം നിങ്ങള്‍ക്ക് പുതിയ എന്തെങ്കിലും പഠിക്കാനാകും. ഇതിലൂടെ നിങ്ങള്‍ക്ക് ഭാവിയില്‍ വിജയവും പ്രശസ്തിയും ലഭിക്കും. വിദ്യാഭ്യാസ രംഗത്ത് വിജയം കൈവരിക്കാനാകും. സാമ്പത്തിക നേട്ടങ്ങളും പ്രശസ്തിയും ലഭിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്കും ശനി ദേവന് അനുഗ്രഹങ്ങള്‍ നല്‍കും. ഈ രാശിക്കാര്‍ക്ക് പുതിയ എന്തെങ്കിലും ചെയ്യാന്‍ അവസരം ലഭിച്ചേക്കാം. ശനി ദേവന് കുംഭ രാശിയില്‍ നില്ക്കുന്നതിനാല് നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം ഐശ്വര്യം ഉണ്ടാകും. ശനിയുടെ ഏഴരശനിയുടെ അവസാന ഘട്ടമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ചില പ്രശ്നങ്ങള്‍ ഉടലെടുക്കുമെങ്കിലും ശനിദേവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് അവയെ എളുപ്പത്തില്‍ തരണം ചെയ്യാനാകും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. ജീവിതത്തില്‍ സന്തോഷം ഉണ്ടാകും.
ശനി ജയന്തി 2024
നവ ഗ്രഹങ്ങളില്‍ വച്ച് ശനിക്ക് പ്രത്യേക സ്ഥാനമുണ്ട്. സനാതന ധര്‍മ്മത്തില്‍ ശനി ദേവനെ നീതിയുടെ ദൈവമായി ആരാധിക്കുന്നു. എല്ലാ വര്‍ഷവും വൈശാഖ മാസത്തിലെ അമാവാസി ദിനത്തിലാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ഈ ദിവസമാണ് ശനിദേവന് ജനിച്ചതെന്നാണ് വിശ്വാസം. ഈ വര്‍ഷം ശനി ജയന്തി വരുന്നത് മെയ് 8 ബുധനാഴ്ചയാണ്. സൂര്യദേവന്റെയും ഛായയുടെയും മകനാണ് ശനി. ശനിയെ വിധിപ്രകാരം ആരാധിക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് എല്ലാത്തരം രോഗങ്ങളില്‍ നിന്നും വൈകല്യങ്ങളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നു. ജാതകത്തില്‍ ശനിയുടെയോ മഹാദശ, ഏഴര ശനി, കണ്ടകശനി എന്നീ ദോഷഫലങ്ങള്‍ ഉള്ളവര്‍ ശനി ജയന്തി ദിനത്തില്‍ ആചാരപ്രകാരം ശനിദേവനെ പൂജിക്കുകയും ദാനം ചെയ്യുകയും ചെയ്താല്‍ ദുരിതങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നതായിരിക്കും.
ശനി ജയന്തിയുടെ പ്രാധാന്യം
ശനിദേവനെ നീതിയുടെ ദൈവമായി കണക്കാക്കുന്നു. ഒരു വ്യക്തിയുടെ കര്‍മ്മത്തിനനുസരിച്ച് ശനി അവര്‍ക്ക് ഫലം നല്കുന്നു. നവഗ്രഹങ്ങളില്‍ ഏറ്റവും സാവധാനത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. ജ്യോതിഷത്തില്‍ ശനിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെ ശനിയുടെ മഹാദശയോ ഏഴരശനിയോ കണ്ടകശനിയോ ഉള്ളവര്‍ ശനി ജയന്തി ദിനത്തില്‍ തീര്‍ച്ചയായും ആരാധന നടത്തണം. ശനി ജയന്തി ദിനത്തില്‍ ശനി ദേവനെ ആരാധിക്കുന്നതിലൂടെ എല്ലാ പ്രശ്നങ്ങളും മാറുമെന്നും ശനിദേവന്റെ അനുഗ്രഹം നിലനില്‍ക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications