Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
Shani Jayanti 2024: ജൂണ്‍ 6 മുതല്‍ ശനി മാറി ചിന്തിക്കും: ദോഷമല്ല ഗുണങ്ങള്‍ നിരവധി
Shani Jayanti 2024: ഈ വര്‍ഷത്തെ ശനിജയന്തിയാണ് ജൂണ്‍ 6-ന് ആണ് വരുന്നത്. ഈ സമയം ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന ഗ്രഹമാണ് ശനി. കാരണം ശനിയെന്ന് പറയുമ്പോള്‍ തന്നെ ആളുകള്‍ പെട്ടെന്ന് മോശം ഫലങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത്. എന്നാല്‍ ശനി കടാക്ഷിച്ചാല് അത് നിങ്ങളുടെ ജീവിതത്തില്‍ നല്കുന്ന മാറ്റങ്ങള്‍ പറയാന്‍ സാധിക്കാത്തതാണ്. ശനിദേവന് ജനിച്ച ദിനമായാണ് ഈ ദിനത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ നല്ലതും മോശവുമായ പല ഫലങ്ങളും ഈ ദിനത്തില്‍ ശനി ദേവന് നല്കുന്നു.
ശനിദോഷങ്ങളെ അകറ്റുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശനിജയന്തി ദിനത്തില്‍ ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു ദിനമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ തരത്തിലും ജീവിതം മാറി മറിയുന്ന ഒരു അവസ്ഥയുണ്ടാവുന്നു. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ജീവിതത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവും.

ശനി ജയന്തി എപ്പോള്‍?
2024-ല്‍, 2024 ജൂണ്‍ 6-ന് ശനി ജയന്തി വരുന്നത്. ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന ദേവന്മാരില് ഒരാളാണ് ശനി എന്നത് കൊണ്ട് തന്നെ ആളുകള്‍ ഈ ദിവസം വളരെ ഭക്തിയോടും സന്തോഷത്തോടും കൂടി ആഘോഷിക്കുന്നു. ജ്യേഷ്ഠ മാസത്തിലെ അമാവാസി തിഥിയിലാണ് ശനി ജയന്തി ആഘോഷിക്കുന്നത്.
ശനി ജയന്തി 2024: തീയതിയും സമയവും
അമാവാസി തീയതി ആരംഭിക്കുന്നത് -ജൂണ്‍ 05, 2024 - 07:54 PM
അമാവാസി തീയതി അവസാനിക്കുന്നത് -ജൂണ്‍ 06, 2024 - 06:07 PM
ശനി ജയന്തി 2024: പ്രാധാന്യം
ശനി ജയന്തിക്ക് മതപരവും ആത്മീയവും ജ്യോതിഷപരവുമായ വലിയ പ്രാധാന്യമാണ് ഉള്ളത്. ശനിദേവന്റെ ജന്മദിനത്തിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്. കര്‍മ്മത്തിന്റെയും നീതിയുടെയും ഭരണാധികാരിയായാണ് ശനി കണക്കാക്കുന്നത്. ജീവിതത്തിലെ പ്രതികൂല സ്വാധീനം കുറക്കുന്നതിന് വേണ്ടി സഹായിക്കുന്നു ശനിയെ ആരാധിക്കുന്നത്. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുന്നതിന് ഈ ദിനം സഹായിക്കുന്നു. ഏഴരശനി, കണ്ടകശനി ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ശനിയെ ആരാധിക്കുന്നത്. ഭക്തരുടെ സ്നേഹവും സമാധാനവും എല്ലാം ശനി നല്‍കുന്നതാണ്.
സൂര്യ പുത്രന്
സൂര്യപുത്രനാണ് ശനി, എന്നാല്‍ ശനിയും സൂര്യനും ശത്രുക്കളാണ്. ശനിദേവന് ശിവഭക്തനാണ്. അതുകൊണ്ട് തന്നെ ശനിയുടെ എല്ലാ നേട്ടങ്ങളും നിങ്ങള്‍ക്ക് ശിവനെ ആരാധിക്കുന്നത് വഴിയും ലഭിക്കുന്നു. ശനിദേവന് നേരിട്ട് നോക്കുന്നത് അശുഭകരമായി കണക്കാക്കുകയും ആരാധകര്‍ ശനി ഭഗവാന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കരുതെന്നുമാണ് ശനിയെ ആരാധിക്കുന്നവര്‍ പറയുന്നത്. ശനി ജയന്തി ദിനത്തില്‍ ചില കാര്യങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്.
ശനിജയന്തിയില്‍ അറിയേണ്ടത്
1. ജ്യേഷ്ഠ അമാവാസിയിലും ശനി ജയന്തിയിലും ഗംഗാ നദിയില്‍ സ്നാനം ചെയ്യുന്നത് നല്ലതാണ്. ഇത് ശനിദോഷത്തെ ഇല്ലാതാക്കുന്നു
2. ശനിദേവനെ പ്രസാദിപ്പിക്കാന്‍ ഈ ദിനത്തില്‍ പ്രത്യേക പൂജകള്‍ നടത്തണം
3. ശനി ജയന്തി ദിനത്തില്‍ ഭക്തര്‍ ശനി ക്ഷേത്രം സന്ദര്‍ശിച്ച് നാളികേരം, കടുകെണ്ണ എന്നിവ സമര്‍പ്പിക്കണം. കൂടാതെ വിഗ്രഹത്തിന് മുന്നില്‍ ഒരു കടുകെണ്ണ വിളക്ക് കത്തിക്കുക.
4. പല ഭക്തരും ശനിയുടെ ഏഴരശനി, കണ്ടകശനി, ജന്മശനി എന്നിവയെ പ്രതിരോധിക്കാന്‍ ഈ ദിനത്തില്‍ ശനിയെ ആരാധിക്കേണ്ടതാണ്
5. ശനിജയന്തിയില്‍ കടുകെണ്ണ ഉപയോഗിച്ച് കറുത്ത എള്ള്, കറുവപ്പട്ട, കറുത്ത തുണി എന്നിവയ്ക്കൊപ്പം ആല്മരത്തിന് ചുവട്ടില്‍ വിളക്ക് കത്തിക്കുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
