Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശനി ചതയത്തിലെത്തുമ്പോള് 3 രാശിക്ക് ഗുണഫലം, പക്ഷേ മറ്റുള്ളവര്‍ ശ്രദ്ധിക്കണം
ശനിയുടെ നക്ഷത്രമാറ്റം സംഭവിക്കാന്‍ പോവുകയാണ്. ഈ സമയം ശനി ഗുണഫലങ്ങള്‍ മാത്രം പ്രദാനം ചെയ്യുന്ന ചില രാശിക്കാരുണ്ട്. പൊതുവേ ശനിയുടെ നക്ഷത്ര-രാശിമാറ്റം ദോഷകരമായ ഫലങ്ങളാണ് പ്രദാനം ചെയ്യുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും എന്നൊരു ധാരണയുണ്ട്. എന്നാല്‍ ശനി ചതയം നക്ഷത്രത്തിലേക്ക് മാറുമ്പോള്‍ പലപ്പോഴും അത് ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ചില രാശിക്കാരുണ്ട്.
ശനി വളരെ പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ്. രണ്ട് വര്‍ഷത്തോളം ഒരു രാശിയില്‍ തന്നെ തുടരുന്നതിന് ശനിക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ ശനിയുടെ ഫലങ്ങള്‍ രണ്ടര വര്‍ഷത്തോളം അനുഭവിക്കേണ്ടി വരുന്നു. എന്നാല്‍ ശനിയുടെ നക്ഷത്രമാറ്റം അതായത് ചതയം നക്ഷത്രത്തിലേക്കുള്ള മാറ്റം നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ചതയം നക്ഷത്രത്തിലെ ശനിയുടെ മാറ്റം ഗുണഫലങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശനി പതിനൊന്നാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ശനിയുടെ നക്ഷത്രമാറ്റം ജീവിതത്തെ മൊത്തത്തില്‍ മാറ്റുന്നു. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാവുന്നു. ഏറെ നാളായി തുടരുന്ന പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് അവസാനിപ്പിക്കാന്‍ സാധിക്കുന്നു. ജോലിയില്‍ സ്ഥിരമായി നേരിട്ട് കൊണ്ടിരുന്ന അരക്ഷിതാവസ്ഥ അവസാനിക്കുന്നു. ആത്മവിശ്വാസത്തോടെ ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. പണം കൈകാര്യം ചെയ്യുന്നതിന് ഒരു പ്രത്യേക കഴിവാണ് ഇവര്‍ക്കുള്ളത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശനിയുടെ ചതയം നക്ഷത്രത്തിലെ മാറ്റം അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. ഇടവരാശിയില്‍ പത്താം ഭാവത്തിലാണ് ശനി പ്രവേശിക്കുന്നത്. ഇതിലൂടെ ധാരാളം അനുകൂല ഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. എല്ലാ തരത്തിലും അനുകൂലമായ പല നേട്ടങ്ങളും തേടി വരുന്നു. കരിയറില്‍ മികച്ച മാറ്റങ്ങളും ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്കുണ്ടാവും. പല കോണില്‍ നിന്നും സമ്മാനങ്ങളും സാമ്പത്തിക നേട്ടങ്ങളും എത്തുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ മൂന്നാം ഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. ഇത് ഭൗതിക സന്തോഷത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും നില നില്ക്കുന്നു. മംഗള കര്‍മ്മങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ജോലി സ്ഥലത്ത് ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സഹപ്രവര്‍ത്തകരോടൊപ്പം കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും ബിസിനസില്‍ ലാഭം നേടിയെടുക്കുന്നതിനും സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്. ബിസിനസില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റം നിങ്ങളെ തേടി എത്തുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
