ശനിയുടെ നക്ഷത്രമാറ്റം: ഉത്രട്ടാതിയില്‍ എത്തിയ ശനി വെറുതെയല്ല, മേടം - മീനം വരെ നിര്‍ണായക മാറ്റങ്ങള്‍ 12 രാശി

പുതുവര്‍ഷത്തിലെ ആദ്യ മാസം അവസാനിക്കാനിരിക്കേ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ശനിയുടെ മാറ്റം. അതുകൊണ്ട് തന്നെ ശനിയുടെ ഓരോ മാറ്റവും പല വിധത്തിലാണ് നിങ്ങളെ സ്വാധീനിക്കുന്നത്. ശനി ജനുവരി 20-ന് ഉത്രട്ടാതി നക്ഷത്രത്തില്‍ പ്രവേശിച്ച് കഴിഞ്ഞു. ഇത് ചില രാശിക്കാരില്‍ ഗുണാനുഭവങ്ങളും ചിലരില്‍ സമ്മിശ്രഫലങ്ങളും ചിലരില്‍ ദോഷഫലങ്ങളും പ്രദാനം ചെയ്യുന്നു. മെയ് 17 വരെ നാല് മാസത്തോളമാണ് ശനി ഉത്രട്ടാതിയില്‍ സ്ഥിതി ചെയ്യുന്നത്. ഇത് പല രാശിക്കാരിലും ചെലുത്തുന്ന സ്വാധീനം മുന്നോട്ടുള്ള ജീവിതത്തിലും പ്രതിഫലിക്കുന്നു.

ജ്യോതിഷ പ്രകാരം പറയുകയാണെങ്കില്‍ പൊതുവേ ശനിയെ മോശം ഫലങ്ങള്‍ നല്‍കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. എന്നാല്‍ പലപ്പോഴും ശനി നമ്മുടെ കര്‍മ്മങ്ങള്‍ക്ക് അനുസരിച്ചാണ് ഫലം കൊണ്ട് വരുന്നത്. അതുകൊണ്ട് തന്നെ ശനിയുടെ മാറ്റം ചില രാശിക്കാരില്‍ നിര്‍ണായകമാണ്. ജീവിതത്തില്‍ സന്തുലിതാവസ്ഥ, ആത്മനിയന്ത്രണം, നിരന്തരമായ പ്രയത്‌നം എന്നിവയാണ് ഉത്രട്ടാതി നക്ഷത്രത്തിന്റെ പ്രത്യേകത. ഇത് ശനിയുമായി ചേരുമ്പോള്‍ എപ്രകാരം നിങ്ങളില്‍ മാറ്റം കൊണ്ട് വരുന്നു എന്ന് നമുക്ക് നോക്കാം.

Shani Gochar 2026

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സമയം കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. പലപ്പോഴും തൊഴില്‍ സംബന്ധമായി സംഭവിക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. എന്നാല്‍ സാമ്പത്തികമായി വളരെ വലിയ നഷ്ടം സംഭവിക്കാംയ ആരോഗ്യത്തെ നിസ്സാരമാക്കരുത്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ കാലയളവ് ശുഭകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് മാത്രമല്ല നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാവുന്നു. ജോലിയില്‍ സ്ഥിരതയും അതോടൊപ്പം തന്നെ ബിസിനസില്‍ മികച്ച ലാഭവും തേടി എത്തും. പല ആശങ്കകള്‍ക്കും അവസാനം കുറിയ്ക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ജോലിയുടെ കാര്യത്തില്‍ അനുകൂല സമയമാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശനിയുടെ ഉത്രട്ടാതി നക്ഷത്രത്തിലേക്കുള്ള മാറ്റം പുരോഗതിയും ഉയര്‍ച്ചയും കൊണ്ട് വരും. തൊഴില്‍ രംഗത്ത് മികച്ച മാറ്റങ്ങളും അതുപോലെ തന്നെ ധനപരമായ ഗുണാനുഭവങ്ങളും തേടി എത്തും. തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. എല്ലാ കാര്യത്തിലും നിയന്ത്രണം വരുത്തുന്നതിന് ശ്രദ്ധിക്കണം.

കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ഏത് സാഹചര്യത്തേയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കാം. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും ജീവിതത്തില്‍ അതെല്ലാം കൃത്യമായി നിറവേറ്റാന്‍ സാധിക്കുകയും ചെയ്യുന്നു. ഇവര്‍ ഈ സമയം ആരോഗ്യത്തില്‍ ശ്രദ്ധിക്കുക.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനം ഫലം കാണുന്ന സമയമാണ്. തൊഴില്‍ രംഗത്ത് കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തും. തിടുക്കപ്പെട്ട് ഒരു കാര്യവും ചെയ്യരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.

Shani Gochar 2026

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സമാധാനവും സ്ഥിരതയും തേടി എത്തും. അത് കൂടാതെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. മനസ്സിന് സന്തോഷവും സമാധാനവും തേടി എത്തും. തീരുമാനമെടുക്കുന്നതിനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. കുടുംബത്തില്‍ സ്ഥിരത നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ജോലിയില്‍ മികച്ച സമയമാണ് കാത്തിരിക്കുന്നത്. സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും അത് വഴി നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. നിയമപരമായ കാര്യങ്ങള്‍ എല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല കാര്യത്തിലും ആത്മപരിശോധന നടത്തുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുുള്ള സാധ്യതയുണ്ട്. ശത്രുക്കള്‍ വര്‍ദ്ധിക്കും, അതുകൊണ്ട് തന്നെ പല കാര്യത്തിലും ജാഗ്രത പാലിക്കുന്നതിന് ശ്രദ്ധിക്കേണ്ടി വരുന്നു. ധ്യാനം, യോഗ എന്നിവ ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് മാനസികാരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ശനി മാറ്റം വളരെയധികം നിര്‍ണായകമായിരിക്കും. അത് കൂടാതെ ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങളും അനുകൂലമായി വരുന്ന സമയമാണ് തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളില്‍ ശക്തിപ്പെടുന്ന അവസ്ഥയുണ്ടാവും. ആത്മവിശ്വാസത്തോടെ ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. വീട്ടില്‍ സന്തോഷവും സമാധാനവും തേടി എത്തും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ശനിയുടെ ഉത്രട്ടാതിയിലേക്കുള്ള മാറ്റം കഷ്ടപ്പാടില്‍ നിന്ന് മോചനം നല്‍കുന്നതിന് സഹായിക്കും. നിങ്ങള്‍ നേരിട്ടിരുന്ന പല പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. മാനസികാരോഗ്യം മികച്ചതായിരിക്കും. ധൈര്യവും കഠിനാധ്വാനവും നിങ്ങള്‍ക്ക് ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും നല്ല ഫലങ്ങള്‍ തേടി എത്തുന്ന സമയമാണ്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് കഠിനാധ്വാനം ചെയ്യുന്നത് വഴി പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. എല്ലാ മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. ഉത്തരവാദിത്വങ്ങള്‍ എല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ ജാഗ്രത എല്ലാ കാര്യത്തിലും സംഭവിക്കും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് പുരോഗതി എല്ലാ കാര്യത്തിലും സംഭവിക്കുന്നു. ആത്മവിശ്വാസത്തോടെ പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ജീവിതത്തില്‍ ഉന്‍മേഷവും സന്തോഷവും തേടി എത്തും. തൊഴില്‍ സംബന്ധമായി അനുകൂല മാറ്റങ്ങള്‍ തേടി എത്തും. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.

Story first published: Wednesday, January 21, 2026, 11:36 [IST]
X
Desktop Bottom Promotion