Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
2026-ല്‍ ശനി ഉത്രട്ടാതിയില്‍: വളരെ പ്രധാനം ഈ നക്ഷത്രമാറ്റം, കാരണം പടി കയറുന്നത് 365 ദിനവും നില്ക്കും ഭാഗ്യം
ശനിയുടെ മാറ്റത്തെ എപ്പോഴും വളരെയധികം പ്രാധാന്യത്തോടെയാണ് ജ്യോതിഷലോകം വീക്ഷിക്കുന്നത്. കാരണം ശനി പൊതുവേ ദോഷഫലങ്ങളെ കൂടുതല്‍ പ്രദാനം ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ശനിയുടെ ഓരോ മാറ്റവും അത്രയധികം പ്രാധാന്യം അര്‍ഹിക്കുകയും ചെയ്യുന്നു. ആരോഗ്യ പ്രശ്നങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍, ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ എന്ന് വേണ്ട എല്ലാ പ്രതിസന്ധികളും ഒരുമിക്കുന്ന ഒന്ന് തന്നെയാണ് എപ്പോഴും ശനി. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങളാണ് പലരും ചിന്തിക്കുന്നത്.
നമ്മുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് ഫലം നല്കുന്ന ശനി എപ്രകാരമാണ് മാറ്റങ്ങള്‍ക്ക് വിധേയമായി ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം. കാരണം പുതുവര്‍ഷത്തില്‍ ഗ്രഹങ്ങളുടെ നക്ഷത്രമാറ്റവും രാശിമാറ്റവും അത്രയേറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കര്‍മ്മരംഗത്തെ ഫലം നല്കുന്നതിനാല് ശനിയെ പലരും ഭയക്കുന്നു. സാമ്പത്തിക ഭദ്രത, ഉയര്‍ന്ന മാറ്റങ്ങള്‍, ജീവിതത്തില്‍ വിജയം, സന്തോഷകരമായ പല മാറ്റങ്ങള്‍ എന്നിവ പക്ഷേ ഈ ശനിയുടെ ഉത്രട്ടാതിയിലേക്കുള്ള മാറ്റത്തിലൂടെ ലഭിക്കുന്നു. ഈ അവസരത്തില്‍ ഏതാക്കെ നക്ഷത്രക്കാര്‍ക്കും രാശിക്കാര്ക്കുമാണ് ശനി അനുകൂല ഫലം നല്‍കുന്നത് എന്ന് നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ശനിയുടെ അനുഗ്രഹം മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. അത് മാത്രമല്ല സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളില്‍ അനുകൂലമായി വരുന്നു. സ്ഥാനമാനങ്ങളും കീര്‍ത്തിയും നിങ്ങളെ തേടി എത്തും. പല കാര്യങ്ങളിലും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക വളര്‍ച്ച നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. അതില്‍ തന്നെ ഇവരെ ഭാഗ്യം കടാക്ഷിക്കും എന്നതില്‍ സംശയം വേണ്ട. വിദേശയാത്രക്കുള്ള സാധ്യതയുണ്ട്. അച്ഛനില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. അത് മാത്രമല്ല അച്ഛനില്‍ നിന്ന് പൂര്‍വ്വിക സ്വത്ത് ലഭിക്കുന്നതിനും യോഗം കാണുന്നു. ഉന്നതപദവികള്‍ എല്ലാം തന്നെ നിങ്ങളെ തേടി എത്തുന്നു. ശുഭകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം തേടി എത്തുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഭാഗ്യകരമായ പല മാറ്റങ്ങളും ഈ സമയം തേടി എത്തുന്നു. ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടി ജീവിതത്തില്‍ അനുകൂല സമയമാണ്. എന്ന് മാത്രമല്ല ആഗ്രഹങ്ങള്‍ പലതും സഫലമായിരിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പൈതൃക സ്വത്ത് നിങ്ങള്‍ക്ക് തേടി എത്തും. ഉന്നത പദവികള്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് തേടി എത്തുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി എല്ലാം തന്നെ നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. ഉന്നതമായ പദവികള്‍ ജോലിയിലും നിങ്ങള്‍ക്ക് കരസ്ഥമാക്കാന്‍ സാധിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തുലാക്കുറില് വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ശനിയുടെ നക്ഷത്രമാറ്റം നിമിത്തം സംഭവിക്കുന്നു. കല, സാഹിത്യം, മത്സര പരീക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട് മികച്ച പ്രൊജക്റ്റുകള്‍ ചെയ്യുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. അതെല്ലാം തന്നെ ജീവിതത്തില്‍ ഉയര്‍ച്ചയും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നു. അത് കൂടാതെ മുടങ്ങിക്കിടന്ന ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനു രാശിക്കാര്‍ക്ക് ഉത്രട്ടാതി നക്ഷത്രത്തിലേക്കുള്ള മാറ്റം അനുകൂലമായി വരുന്നു. സുഖത്തിലും സമൃദ്ധിയിലും ആഢംബര ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് വഴി ജീവിതത്തില്‍ സന്തോഷവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടാതെ 2026-ന്റെ തുടക്കത്തില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. കൂടാതെ വലിയ മാറ്റങ്ങള്‍ക്കുള്ള തുടക്കം കൂടിയാണ് ഇത് വഴി സംഭവിക്കുന്നത്.



Click it and Unblock the Notifications
