Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പുതുവര്‍ഷം ഏഴരശനിയില്‍ ഗതിമുട്ടുന്നവര്: ഇരുട്ടടി പോലെ ശനിദശയും 2026-ല്‍ ഈ രാശിക്കാര്‍ക്ക്
പുതുവര്‍ഷത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് ഓരോ ശനി മാറ്റത്തേയും എപ്രകാരമാണ് നിങ്ങളെ ബാധിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും തുടക്കമിടുന്ന പല മാറ്റങ്ങളും ശനിയുടെ മാറ്റത്തോടെ നിങ്ങളെ ബാധിക്കുന്നു. എന്നാല്‍ എല്ലാവരിലും ശനി മാറ്റം എപ്രകാരം ബാധിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. കാരണം പൊതുവേ ശനി അല്പം പ്രശ്നക്കാരനായി മാറുന്നു. എന്നാല്‍ പ്രധാന ഗ്രഹമാറ്റങ്ങളില് കൃത്യമായി കരുതലോടെ മുന്നോട്ട് പോവേണ്ടതാണ് ശനിയുടെ മാറ്റം.
കാരണം നവഗ്രഹങ്ങളില്‍ ശനിയുടെ സ്ഥാനം ഒട്ടും നിസ്സാരമല്ല. ഏകദേശം രണ്ടര വര്‍ഷം ഒരു രാശിയില്‍ തന്നെ ശനി സഞ്ചരിക്കുന്നു. എന്നാല്‍ ഈ വര്‍ഷം ശനി വക്രഗതിയിലും നേര്‍രേഖയിലും സഞ്ചരിക്കുന്നു. 2026-ല്‍ ശനിയുടെ ഏഴരശനിയും അതുപോലെ തന്നെ ശനിദോഷവും ഏതൊക്കെ രാശിക്കാരെയാണ് ബാധിക്കുന്നതെന്ന് നമുക്ക് നോക്കാം. 2025 മാര്‍ച്ചില്‍ മീനം രാശിയില്‍ പ്രവേശിച്ച ശനി 2027 ജൂണ്‍ വരെ അതേ രാശിയില്‍ തുടരും. അതിനാല്‍ 2026-ല്‍ ശനിയുടെ രാശിമാറ്റം സംഭവിക്കുകയില്ല. ഇത് ചില രാശിക്കാര്‍ക്ക് അതേ അവസ്ഥ തന്നെ കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാരിലാണ് ഏഴരശനി അല്ലെങ്കില്‍ ശനിദോഷം എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഏഴരശനി ആരംഭം പലപ്പോഴും മാനസികമായി പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. കുടുംബത്തില്‍ പ്രതിസന്ധികളും ബുദ്ധിമുട്ടും തേടി എത്തുന്നു. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വളരെയധികം ബുദ്ധിമുട്ടുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ വലക്കും. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയും അല്പം ശ്രദ്ധിക്കേണ്ടതാണ്. മുന്നോട്ട് പോവുന്നതോടെ പല പ്രശ്നങ്ങളും സങ്കീര്‍ണമായി വരുന്നു. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും നിരവധി അവസരങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. ചെയ്യുന്ന പല കാര്യങ്ങളും പ്രശ്നത്തിലേക്ക് എത്തുകയും ചെയ്യുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഏറെ വെല്ലുവിളി നിറഞ്ഞ സമയമാണ് പുതുവര്‍ഷം നല്‍കുന്നത്. കാരണം ഏഴരശനി ഇവരില്‍ കഠിനമായി പിടിമുറുക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയിലും ഏറ്റക്കുറച്ചിലുകളും പ്രതീക്ഷിക്കാവുന്നതാണ്. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. ആത്മവിശ്വാസം കുറയുകയും അത് വഴി സന്തോഷകരമായ മാറ്റങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. ജോലിയില്‍ പല അവസരങ്ങളും നഷ്ടപ്പെടുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഏഴരശനിയുടെ സ്വാധീനം അവസാന ഘട്ടത്തിലാണ് സംഭവിക്കുന്നത്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികളിലേക്കാണ് എത്തിക്കുന്നത്. എന്നാല്‍ നിങ്ങളുടെ കഠിനാധ്വാനവും വിജയവും എല്ലാം പലപ്പോഴും നിങ്ങളെ സംരക്ഷിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ എല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം ദൈനംദിന മാറ്റങ്ങള്‍ നിങ്ങളില്‍ കഠിനമായി മാറുന്നു. കൂടുതല്‍ ക്ഷമ പല കാര്യങ്ങളിലും നിങ്ങള്‍ക്ക് ആവശ്യമായി വന്നേക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശനിദോഷം പല വിധത്തിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. അതില്‍ തന്നെ രാശിമാറ്റത്തോടെ ചെയ്യുന്ന പല കാര്യങ്ങളും അനാവശ്യ പ്രതിസന്ധികളുണ്ടാക്കും. പലപ്പോഴും ചിലവുകള്‍ വര്‍ദ്ധിക്കുകയും യാത്രകള്‍, ക്ഷീണം എന്നിവ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ആരോഗ്യ കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. കാരണം അവ പിന്നീട് ഗുരുതരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ശനിയുടെ ദോഷങ്ങള്‍ രണ്ടാം വര്‍ഷത്തിലേക്കാണ് കടക്കുന്നത്. ധാരാളം വെല്ലുവിളികളും പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നു. കൂടാതെ കുടുംബ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. സ്വത്ത് സംബന്ധമായി പ്രശ്നങ്ങള്‍ വിടാതെ പിന്തുടരേണ്ടി വരുന്നു. പലതിലും കാലതാമസവും പ്രതിസന്ധികളും വര്‍ദ്ധിക്കും. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്.



Click it and Unblock the Notifications
