Latest Updates
-
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും? -
തടി കുറയ്ക്കാൻ ഒസെംപിക് മരുന്ന് തേടുകയാണോ? സോഷ്യൽ മീഡിയയിലെ ട്രെൻഡല്ല, ജീവൻ അപകടത്തിലാകും! -
2026 സെപ്റ്റംബർ 6: ഇന്നത്തെ രാഹുകാലം, ഗുളികകാലം, യമകണ്ടം സമയങ്ങൾ; പ്രധാന കാര്യങ്ങൾ തുടങ്ങും മുൻപ് ശ്രദ്ധിക്കൂ! -
ബുധൻ കന്നി രാശിയിലേക്ക്: ഈ 48 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ നിർണ്ണായകമാകും! -
സെപ്റ്റംബർ 7-ന് ചന്ദ്രൻ കർക്കടകത്തിലേക്ക്: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
ഉത്രട്ടാതിയില്‍ ശനി: ചവിട്ടി നില്ക്കുന്നിടം സ്വന്തമാക്കും, അത്രയധികം ശനി കനിയുന്ന ഭാഗ്യ രാശിക്കാര്‍
ശനിയുടെ ഓരോ മാറ്റവും പല വിധത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും കൊണ്ട് വരുന്നതാണ്. നിശ്ചിത കാലയളവിന് ശേഷം ശനി അതിന്റെ രാശിമാറി. മാര്‍ച്ച് 29-നാണ് ശനി മീനം രാശിയിലേക്ക് മാറിയത്. അതിന് ശേഷം ഗുണാനുഭവങ്ങളും ദോഷഫലങ്ങളും ഉണ്ടാവുന്ന തരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. രണ്ടര വര്‍ഷമാണ് ശനി ഒരു രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ശനി ഇനി അതിന്റെ രൂര്‍വ്വ രാശിയിലേക്ക് മടങ്ങി എത്തുന്നതിന് ഏകദേശം 27 വര്‍ഷത്തോളം സമയമെടുക്കുന്നു.
ഏപ്രില്‍ മാസത്തില്‍ ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് മാറി. എന്നാല്‍ ജൂണ്‍ മാസത്തില്‍ ശനി ഉത്രട്ടാതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിലേക്ക് എത്തുന്നു. ഇത് ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ 3 രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ നേട്ടങ്ങളെ കൊണ്ട് വരുന്നു. ജൂണ്‍ 7-ന് വൈകുന്നേരം 4.45 നാണ് ഉത്രട്ടാതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിലേക്ക് പ്രവേശിക്കുന്നത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലാണ് ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് മാറുന്നത്. ശനി കര്‍മ്മഭാവത്തില്‍ നില്ക്കുന്നതിനാല് ഇവര്‍ക്ക് ജോലിയിലും ബിസിനസിലും എല്ലാം നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് ഉയരത്തിലേക്ക് എത്തുന്നു.
മിഥുനം രാശി
അത്തരമൊരു സാഹചര്യത്തില്‍ ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് യോഗം കാണുന്നു. സമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ അയവുണ്ടാവുന്നു. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. കൂടാതെ ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായി മാറുന്നു. എല്ലാ ആഗ്രഹങ്ങളും നിങ്ങളുടെ നേട്ടങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഉത്രട്ടാതി നക്ഷത്രത്തിന്റെ ഏഴാം ഭാവത്തിലാണ് സംഭവിക്കുന്നത്. ഇത് നിങ്ങളുടെ നേട്ടങ്ങള്‍ തേടി എത്തുന്നു എന്നതാണ് സത്യം. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. പ്രണയിക്കുന്നവര്‍ക്ക് വിവാഹവും സന്തോഷകരമായ ദാമ്പത്യ ജീവിതവും കാത്തിരിക്കുന്നു എന്നതില്‍ സംശയം വേണ്ട. ബിസിനസില്‍ നിങ്ങള്‍ തേടി എത്തുന്ന മാറ്റങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. തന്ത്രങ്ങളെല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
കന്നി രാശി
വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. നിരവധി യാത്രകള്‍ നടത്തുന്നതിന്റെ ഫലമായി സാമ്പത്തിക മാറ്റങ്ങളുണ്ടാവുന്നു. എല്ലാ മേഖലയിലും വിജയം കണ്ടെത്തുന്നതിന് യോഗം കാണുന്നു. ക്ഷമയോടെ പ്രവര്‍ത്തിച്ചാല്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും പ്രമോഷനും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് രണ്ടാം ഭാവത്തിലാണ് ശനിയുടെ സ്ഥാനം നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ധാരാളം നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. കരിയറിലും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ നിങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കുംഭം രാശി
വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. നിരവധി വരുമാന സ്രോതസ്സുകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. കൂടാതെ സമ്പാദിക്കുന്നതില്‍ മികച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. വിദേശത്ത് നിന്ന് ജോലിയും വരുമാനവും ഈ സമയം നിങ്ങളെ തേടി എത്തുന്നു. ഭൂമി സ്വന്തമാക്കുന്നതിനും വാഹനയോഗത്തിനും അനുകൂല സമയമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
