Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
2025-ലും ദോഷങ്ങള്‍ കടുപ്പിച്ച് ഏഴരശനി- കണ്ടകശനി: ശനിയുടെ ദോഷദൃഷ്ടി ഈ രാശിക്കാര്‍ക്കൊപ്പം നിഴല്‍ പോലെ
Shani Gochar 2025: പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ എല്ലാവരും ആഗ്രഹിക്കുന്നത് എപ്പോഴും അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കണം എന്നത് തന്നെയാണ്. സാമ്പത്തികം, കരിയര്‍, ജോലി, ദാമ്പത്യം എന്നിവയെല്ലാം തന്നെ മികച്ച രീതിയില്‍ മുന്നോട്ട് പോവണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ അതിന് തടയിടുന്ന ചില ദോഷങ്ങള്‍ ഗ്രഹ-ജാതക ദോഷത്താല്‍ പലരും അനുഭവിക്കേണ്ടി വരുന്നു. അതില്‍ ഒന്നാണ് ശനിദോഷം. ശനി കണ്ടകശനിയും, ഏഴരശനിയും ജന്മശനിയുമായി ദോഷങ്ങള്‍ വാരിവിതറുന്ന ചില രാശിക്കാരുണ്ട്.
ഏഴരശനിയും കണ്ടകശനിയും വിടാതെ പിന്തുടരുന്ന ചില രാശിക്കാരുണ്ട്. എന്തൊക്കെ ചെയ്താലും അതിലെല്ലാം ദോഷഫലങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രതിസന്ധികളും ഈ സമയം നമ്മള് അനുഭവിക്കേണ്ടി വരുന്നു. കണ്ടകശനിയും ഏഴരശനിയും കൊണ്ട് 2025-ലും വട്ടം ചുറ്റുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. അതിന് നിങ്ങളെ ഈ ലേഖനം സഹായിക്കും.

ശനി നല്കുന്ന ഫലങ്ങള്‍
വേദജ്യോതിഷ പ്രകാരം ശനി എപ്പോഴും പ്രായാധിക്യം, ദു:ഖം, രോഗങ്ങള്‍, വേദന, ജയില്‍, ആയുസ്സ്, ജോലി എന്നിവയെയാണ് പ്രതിനിധീകരിക്കുന്നത്. പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ശനിദോഷമുള്ള രാശിക്കാര്‍ അനുഭവിക്കേണ്ടി വരുന്നു. മകരം രാശിയുടെ അധിപനും ശനിദേവനാണ്. എന്നാല്‍ കുംഭം, തുലാം എന്നീ രാശിയില്‍ ശനി നില്ക്കുമ്പോള് അത് ഗുണപ്രദമായ ഫലങ്ങള്‍ നല്കുന്നു എന്നാണ് പറയുന്നത്. രണ്ടര വര്‍ഷത്തോളം ശനി ഒരു രാശിയില്‍ തന്നെ തുടരുന്നു. എങ്കിലും 2025-ല്‍ ശനി ദോഷഫലങ്ങള്‍ പ്രകടിപ്പിക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നതാണ് ഈ ലേഖനത്തില്‍. കൂടാതെ എന്തൊക്കെ ദോഷഫലങ്ങളാണ് ശനി നല്‍കുന്നത് എന്ന് നോക്കാം.
ശനിയുടെ സംക്രമണം
ശനിയുടെ സംക്രമണം സംഭവിക്കുമ്പോഴെല്ലാം ചില രാശിക്കാരില്‍ ഏഴരശനി ആരംഭിക്കുകയും ചിലര്‍ക്ക് ദോഷഫലങ്ങള്‍ അവസാനിക്കുകയും ചെയ്യുന്നു. എന്നാല്‍ 2025 തുടങ്ങുമ്പോള്‍ ശനി കുംഭം രാശിയില്‍ നിന്ന് മീനത്തിലക്ക് പ്രവേശിക്കുന്നു. ഈ സമയമാണ് 12 രാശിക്കാരില്‍ ചിലരില്‍ ഏഴരശനിയും കണ്ടകശനിയും ആരംഭിക്കുന്നത്. ഏഴരശനിയായാലും കണ്ടകശനിയായാലും അതിന്റെ ഏറ്റവും കൂടിയ ദോഷദൃഷ്ടിയാണ് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. അതിനുള്ള പരിഹാരവും ഈ ലേഖനത്തില്‍ വായിക്കാം.
ഏഴരശനി ആര്‍ക്കെല്ലാം?
വേദ ജ്യോതിഷം അനുസരിച്ച് 2025-ല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഏഴരശനി ആരംഭം എന്ന് നോക്കാം. 2025 മാര്‍ച്ചിലാണ് ശനി കുംഭം രാശിയില്‍ നിന്ന് മീനത്തിലേക്ക് പ്രവേശിക്കുന്നത്. ഈ സമയം വ്യാഴത്തിന്റെ സംക്രമണം കൂടി വരുന്നതിനാല്‍ മകരം രാശിക്കാരില്‍ അവരുടെ ഏഴര ശനിക്ക് അവസാനമാവും. എന്നാല്‍ ഇതോടെ മേടം രാശിക്കാരില്‍ ഏഴരശനിക്ക് തുടക്കമാവുന്നു. മീനം രാശിക്കാരില്‍ യഥാക്രമം ഏഴരശനിയുടെ രണ്ടാം ദശയും കുംഭം രാശിക്കാരില്‍ ഏഴരശനി അതിന്റെ അവസാന ഘട്ടത്തിലേക്കും കടക്കുന്നു. ഇതില്‍ മീനം രാശിക്കാര്‍ അല്പം കൂടുതല്‍ തീവ്രമായ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. അത് അവരുടെ ജീവിതത്തെ തന്നെ താളം തെറ്റിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
കണ്ടകശനി
ഏഴരശനിയോടൊപ്പം കണ്ടകശനിയും ആരംഭിക്കുന്ന ചില രാശിക്കാരുണ്ട്. ശനി മീനം രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍ പലപ്പോഴും വൃശ്ചികം രാശിയില്‍ ശനിയുടെ ദോഷം അതായത് കണ്ടകശനി അനസാനിക്കുന്നു. എന്നാല്‍ അതേ സമയം ധനു രാശിക്കാരില്‍ കണ്ടകശനിയുടെ ആരംഭമായിരിക്കും. പക്ഷേ കര്‍ക്കടകം രാശിക്കാരുടെ കാര്യമെടുക്കുമ്പോള്‍ അവര്‍ക്ക് കണ്ടകശനിയുടെ പ്രഭാവം അവസാനിക്കുന്ന സമയമാണ്. പക്ഷേ ചിങ്ങം രാശിയില്‍ കണ്ടകശനി ആരംഭിക്കുകയും ചെയ്യും. ഒരു രാശിക്ക് അവരുടെ ദോഷഫലങ്ങള്‍ അവസാനിക്കുകയും മറ്റൊരു കൂട്ടര്‍ക്ക് അവരുടെ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുകയുമാണ് ചെയ്യുന്നത്.
മേടം രാശിയിലെ ശനിദോഷം
മേടം രാശിയില്‍ ശനിദോഷത്തിന്റെ ഫലമായി പലപ്പോഴും ദോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നത്. മേടത്തില് ഏഴരശനിയുടെ ആരംഭമാണ് ഈ സമയം. ഇത് കൂടാതെ ശനി മേടം രാശിക്കാരില്‍ പത്ത്, പതിനൊന്ന് ഭാവങ്ങളുടെ അധിപനും ആയിരിക്കും. അതോടൊപ്പം പന്ത്രണ്ടാം രാശിയില്‍ സഞ്ചരിക്കുന്നതിന്റെ ഫലമായാണ് ഏഴരശനി സംഭവിക്കുന്നത്. ഇവര്‍ ദീര്‍ഘദൂര യാത്ര നടത്തേണ്ടതായി വരുന്നു. കൂടാതെ കാലുകള്‍, കണ്ണ് എന്നിവയുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള രോഗാവസ്ഥയും ഉണ്ടാവാം. അത് മാത്രമല്ല സാമ്പത്തികമായി പല വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടി വരും. രോഗാവസ്ഥയില്‍ നിങ്ങള്‍ നട്ടം തിരിയും. ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ് ഏറ്റവും കൂടുതല്‍ കണ്ടകശനിയും ഏഴരശനിയും ഉള്ള വ്യക്തികള്‍ ശ്രദ്ധിക്കേണ്ടത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
