Latest Updates
-
ഇന്ദിരാ ഏകാദശി 2026: അജാ ഏകാദശിയെന്ന് തെറ്റിദ്ധരിക്കരുത്; കേരളത്തിലെ കൃത്യമായ സമയവും വ്രതാനുഷ്ഠാനങ്ങളും അറിയാം -
കേരളത്തിൽ ഇന്നും ശക്തമായ മഴയും ഇടിമിന്നലും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കുക! -
ഒക്ടോബർ 5, 6 രാത്രികളിൽ ജാഗ്രത! ജ്വാലാമുഖി യോഗവും ഗണ്ഡമൂല ദോഷവും; ഈ തെറ്റുകൾ വരുത്തരുത് -
വായുമലിനീകരണവും മഴയും ചർമ്മത്തെ തളർത്തുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
നവരാത്രി ഘടസ്ഥാപനം 2026: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
2026 ഒക്ടോബർ 5: ഇന്നത്തെ രാഹുകാലം, യമകണ്ടം, ഗുളികകാലം; പ്രധാന കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ഒക്ടോബർ 8-ന് ഗുരു പ്രദോഷവും മാസ ശിവരാത്രിയും ഒരുമിച്ച്; ഈ പുണ്യദിനത്തിൽ പൂജ ചെയ്യേണ്ടത് എങ്ങനെ? -
ഒക്ടോബർ 5: സർവ്വാർത്ഥ സിദ്ധി യോഗം; മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ വേഗത്തിൽ തീർക്കാൻ ഇന്നത്തെ ശുഭമുഹൂർത്തം ഇങ്ങനെ ഉപയോഗിക്കാം -
ആമസോൺ സെയിൽ: ബ്യൂട്ടി പ്രൊഡക്ടുകൾ വാങ്ങുമ്പോൾ ചതിയിൽ വീഴരുത്; ചർമ്മം സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ അറിയൂ -
ഒക്ടോബർ 5: കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമില്ല; ആശ്വാസ വാർത്തയുമായി എണ്ണക്കമ്പനികൾ
മഹാശനിമാറ്റം: മാര്‍ച്ച് 29-മുതല്‍ രണ്ടരവര്‍ഷം ശനിയുടെ ദോഷദൃഷ്ടിയുടെ ചുഴിയിലകപ്പെടുന്നവര്
മഹാശനിമാറ്റത്തിന് തുടക്കം കുറിയ്ക്കാന്‍ പോവുകയാണ്. മാര്‍ച്ച് 29-നാണ് മഹാശനിമാറ്റം സംഭവിക്കുന്നത്. 2025-ലെ ഏറ്റവും വലിയ ഗ്രഹമാറ്റത്തിനാണ് മാര്‍ച്ച് മാസത്തില്‍ നമ്മള് സാക്ഷിയാവുന്നത്. എന്നാല്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ഈ ഗ്രഹമാറ്റം വളരെയധികം ദോഷങ്ങള്‍ കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്. അതിലുപരി അവരുടെ ജീവിതം തന്നെ പ്രതിസന്ധിയിലാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നത്. പലപ്പോഴും വ്യാഴത്തിന്റേയും ശനിയുടേയും മാറ്റമാണ് 2025-ല്‍ ഏറ്റവും വലിയ ഗ്രഹമാറ്റങ്ങളായി സംഭവിക്കാന്‍ പോവുന്നത്. ചിലരില്‍ അത് ശുഭകരമായഫലങ്ങള് നല്കുമ്പോള് ചിലര്‍ക്ക് അത് ദോഷകരമായ ഫലങ്ങളാണ് നല്‍കുന്നത്.
ശനിയുടെ ഓരോ മാറ്റവും നമ്മളില്‍ ഓരോരുത്തരേയും സ്വാധീനിക്കുന്നുണ്ട്. പലപ്പോഴും ഇത്തരം മാറ്റങ്ങളെക്കുറിച്ച് നാം മനസ്സിലാക്കാത്തതാണ് കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിക്കുന്നത്. ശനി ശക്തനാണെങ്കില്‍ അത് ഗുണാനുഭവങ്ങളും ദോഷസ്ഥാനത്താണെങ്കില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിസന്ധികളും പ്രദാനം ചെയ്യുന്നു. മാര്‍ച്ച് 29-ന് നടക്കാന്‍ പോവുന്നത് ഏറ്റവും വലിയ ശനിമാറ്റമാണ്. രണ്ടരവര്ഷത്തിലാണ് ശനി അതിന്റെ രാശിമാറുന്നത്. കുംഭം രാശിയില്‍ നിന്ന് ശനി മീനം രാശിയിലേക്കാണ് ഈ മാസം അവസാനം സഞ്ചരിക്കുന്നത്.
ഈ കാലയളവില്‍ അതീവ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട ചില രാശിക്കാരുണ്ട്. മേടം ഉള്‍പ്പെടെയുള്ള രാശിക്കാരില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നവരുണ്ട്. ജീവിത പ്രശ്നങ്ങളാല്‍ ശനി ഇവരെ വട്ടം ചുറ്റിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇത്തരം മാറ്റങ്ങളെക്കുറിച്ച് പലരും ശ്രദ്ധിക്കുന്നത് അത് അനുഭവത്തില്‍ വരുമ്പോഴാണ്. ഏതൊക്കെയാണ് ശനിയുടെ രാശിമാറ്റത്തില്‍ നിര്‍ഭാഗ്യത്താല്‍ വട്ടം ചുറ്റുന്ന രാശിക്കാര്‍ എന്ന് നോക്കാം. കൂടാതെ ആര്‍ക്കൊക്കെയാണ് കണ്ടകശനി, ഏഴരശനി ബാധിക്കുന്നത് എന്നും നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ശനിയുടെ രാശിമാറ്റം ഏഴരശനിയിലേക്കാണ് എത്തിക്കുന്നത്. പലപ്പോഴും ഇത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഏഴരശനിയുടെ ആദ്യഘട്ടം ഇവര്‍ക്ക് തുടങ്ങുന്ന സമയം കൂടിയാണ്. ശാരീരികമായും സാമ്പത്തികമായും മാനസികമായും ഇവര്‍ക്ക് പ്രശ്നങ്ങള്‍ ധാരാളം നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ ദരിദ്രനാക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ജോലിയിലും ഇതേ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നു. വര്‍ഷം മുഴുവന്‍ ഈതേ പ്രതിസന്ധി മേടം രാശിക്കാര്‍ അനുഭവിക്കേണ്ടി വരും. കര്‍മ്മത്തിനനുസരിച്ചാണ് ശനി ഫലം നല്‍കുന്നത്. അതുകൊണ്ട് ഈ സമയം നല്ല കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. മേടം രാശിക്കാര്‍ക്ക് ശനിയുടെ മാറ്റങ്ങള്‍ പല വിധത്തിലാണ് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. പലപ്പോഴും മാനസികമായും സാമ്പത്തികമായും പല വിധത്തിലുള്ള വെല്ലുവിളികള്‍ ഓരോ ദിവസം കഴിയുന്തോറും ഇവര്‍ അനുഭവിക്കേണ്ടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ഇതേ പ്രശ്നങ്ങളുണ്ടാവുന്നു. ആരോഗ്യ പ്രതിസന്ധികള്‍ ഒരിക്കലും ഒഴിയാതെ കൂടെയുണ്ടാവുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ശനിയുടെ രാശിമാറ്റം സാമ്പത്തിക പ്രശ്നങ്ങള്‍ കഠിനമാക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. ഈ കാലയളവില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടായിരിക്കും എന്നതാണ് സത്യം . ദാമ്പത്യ ജീവിതത്തില്‍ വഴക്കുകളും വെല്ലുവിളികളും വര്‍ദ്ധിക്കുന്നു. ഒരിക്കലും അവസാനിക്കാത്ത ദുരിതത്തിലേക്കാണ് നിങ്ങള്‍ കാലെടുത്ത് വെക്കുന്നത്. പ്രശ്നങ്ങളുടെ കൊടുങ്കാറ്റില്‍ നിങ്ങള്‍ ആടിയുലയുന്നു. പലപ്പോഴും ജോലികള്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. നല്ല വാര്‍ത്തകള്‍ കേള്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ സ്ഥിതിയില്‍ മാറ്റങ്ങള്‍ സംഭവിക്കും. അനുകൂലാവസ്ഥകള്‍ സൃഷ്ടിക്കുന്നത് വഴി നിങ്ങള്‍ കൂടുതല്‍ പ്രശ്നത്തിലാവുകയാണ് ചെയ്യുന്നത്. പണച്ചിലവ് വര്‍ദ്ധിച്ചേക്കാം. അത് പല വിധത്തിലുള്ള പ്രതിസന്ധികളിലേക്കും കൂടുതല്‍ ദാരിദ്ര്യത്തിലേക്കും നിങ്ങളെ എത്തിക്കും. വാഹന ഉപയോഗം വളരെയധികം ശ്രദ്ധിക്കണം.
ധനു
ധനു രാശിക്കാര്‍ക്ക് മീനത്തിലേക്കുള്ള ശനിയുടെ രാശിമാറ്റം നാലാം ഭാവത്തിലാണ് സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ശനിയുടെ പ്രതികൂല സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും തെറ്റായകാര്യങ്ങളില് നിന്ന് വിട്ടു നില്ക്കാന് നിങ്ങള്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. വീട്ടില്‍ വഴക്കുകളും പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം അവസ്ഥകളില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. ആരോഗ്യത്തെ ഒരിക്കലും നിസ്സാരമാക്കരുത്. ചെറിയ പ്രശ്നം പോലും ശ്രദ്ധിക്കണം.
കുംഭം
ശനി മീനരാശിയില്‍ പ്രവേശിക്കുമ്പോള്‍, കുംഭം രാശിക്കാര്‍ ശനിയുടെ മൂന്നാം ഭാവത്തിലാണ് മാറ്റങ്ങളുണ്ടാവുന്നത്. പലപ്പോഴും ഏഴരശനിയുടെ തുടക്കത്തിനാണ് ഇത് കാരണമാകുന്നത്. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും ചെയ്താലും അത് പലപ്പോഴും കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അത് മാത്രമല്ല പല വിധത്തിലുള്ള പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണാന്‍ നിങ്ങള്‍ നട്ടം തിരിയേണ്ടി വരുന്നു. നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും പ്രതികൂലമായി മാറുന്നതിന് അധികം സമയം വേണ്ടി വരുന്നില്ല എന്നതാണ് സത്യം. സാമ്പത്തിക സ്ഥിതിയില്‍ പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരിക്കും. സാമ്പത്തികമായി നിങ്ങള്‍ തകര്‍ച്ചയിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മീനം
ശനിയുടെ രണ്ടാം ഭാവമായ ഏഴരശനിയുടെ ആരംഭം മീനം രാശിക്കാരില്‍ വളരെ കൂടുതലായിരിക്കും ഈ സമയം. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഇരുട്ടടികള്‍ അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. ജോലിയില്‍ പല വിധത്തിലുള്ള തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. സാമ്പത്തിക നഷ്ടങ്ങളില്‍ പലതും അപ്രതീക്ഷിതമായിരിക്കും. അതെല്ലാം നിങ്ങളുടെ അടിത്തറ ഇളക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രൊഫഷണല്‍ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ അത് പ്രതികൂലാവസ്ഥകളിലേക്ക് എത്തുന്നു. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. വളരെയധികം വെല്ലുവിളികള്‍ നിങ്ങള്‍ നേരിടേണ്ടി വരും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
