Latest Updates
-
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍
2025 കഠിനമാകും; അടുത്ത വര്‍ഷം ഏഴരശനിയും കണ്ടകശനിയും ആരംഭിക്കുന്ന രാശികള്‍
വേദ ജ്യോതിഷത്തിലെ ഓരോ ഗ്രഹങ്ങളെ കുറിച്ചും പല കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. ഓരോ ഗ്രഹത്തിനും അവ നല്‍കുന്ന ഫലങ്ങളുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്. അതുപോലെ ശനിയ്ക്കും ഉണ്ട്. ആ കഥ അനുസരിച്ച് ഭഗവാന്‍ മഹാദേവന്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്ക് ഓരോ ഉത്തരവാദിത്തങ്ങള്‍ നല്‍കി. ശനിയ്ക്ക് നല്‍കിയ ഉത്തരവാദിത്തം പാപികളായവരെ ശിക്ഷിക്കുക എന്നതായിരുന്നു. ഒരു രാജാവിനെ യാചകനാക്കാനും യാചകനെ രാജാവാക്കാനും ശനിയ്ക്ക് കഴിവുണ്ട്. ഹരിശ്ചന്ദ്ര മഹരാജാവിനും രാമനും പാണ്ഡവര്‍ക്കും ശനിയുടെ ശക്തിയില്‍ നിന്ന് മോചിതരാകാന്‍ സാധിച്ചിട്ടില്ല. ഇവരെല്ലാം ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയവരാണ്. അതിനാലാണ് ആളുകളെ ശനിയെ ഇത്രയോറെ ഭയപ്പെടുന്നത്.

ഏഴരശനിയും കണ്ടകശനിയും
നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ് ശനി. രണ്ടര വര്‍ഷമാണ് ശനി ഒരു രാശിയില്‍ കഴിയുന്നത്. ശനി രാശി മാറുമ്പോള്‍ ആളുകളുടെ ജീവിതത്തില്‍ പല പ്രകാരമുള്ള മാറ്റങ്ങള്‍ പ്രകടമാകും. ചിലയാളുകള്‍ക്ക് ഏഴരശനിയും മറ്റുചിലര്‍ക്ക് കണ്ടകശനിയും ആരംഭിക്കും. ഒരു വ്യക്തിയുടെ ചന്ദ്രരാശിയില്‍ നിന്നും പന്ത്രണ്ട്, ഒന്ന്, രണ്ട് ഭാവങ്ങളിലൂടെ ശനി സഞ്ചരിച്ചാല്‍ അയാള്‍ക്ക് ഏഴരശനി ആയിരിക്കും. അതുപോലെ ഒരു വ്യക്തിയുടെ ചന്ദ്രരാശിയില്‍ നിന്നും നാല്, എട്ട് ഭാവങ്ങളില്‍ ശനി വന്നാല്‍ അയാള്‍ക്ക് കണ്ടകശനിക്കാലം ആയിരിക്കും. ഏഴരശനി ആയാലും കണ്ടകശനി ആയാലും പൊതുവേ ദോഷകാലമാണ്. പല അശുഭഫലങ്ങളും ഈ കാലയളവില്‍ ഉണ്ടാകും. 2025 തുടക്കത്തില്‍ ശനിദേവന്‍ തന്റെ മൂലത്രികോണ രാശിയായ കുംഭത്തില്‍ നിന്നും മീനത്തിലേക്ക് പ്രവേശിക്കും. ഈ രാശിമാറ്റത്തിലൂടെ ചില രാശികള്‍ക്ക് ഏഴരശനിയും കണ്ടകശനിയും ആരംഭിക്കും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഏഴരശനി ആരംഭിക്കുന്ന രാശികള്‍
ശനി മീനം രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍ മകരം രാശിയില്‍ ജനിച്ച ആളുകള്‍ ഏഴരശനിയില്‍ നിന്ന് മുക്തരാകും. എന്നാല്‍ മേടം രാശിയില്‍ ജനിച്ചവര്‍ക്ക് അതോടെ ഏഴരശനിയുടെ ആദ്യപാദം ആരംഭിക്കും. അതുപോലെ കുംഭം, മീനം രാശികള്‍ക്ക് മേലും ഏഴരശനിയുടെ പ്രഭാവം ഉണ്ടാകും. അതിനാല്‍ ഈ കാലയളവില്‍ ഈ രാശികള്‍ക്ക് ഭാഗ്യത്തിന്റെ തുണയുണ്ടാകുകയില്ല. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തടസ്സം നേരിടും. ബിസിനസില്‍ പ്രതീക്ഷിച്ച വളര്‍ച്ചയുണ്ടാകുകയില്ല. ഒപ്പം ജോലിസാധ്യതകള്‍ കുറയും. ആരോഗ്യസ്ഥിതിയും മോശമായിരിക്കും. ഉദ്യോഗസ്ഥര്‍ക്ക് ആഗ്രഹിച്ച പ്രമോഷന്‍ ലഭിക്കാനും സാധ്യതയില്ല.
കണ്ടകശനി ആരംഭിക്കുന്ന രാശികള്‍
ശനി മീനം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ കര്‍ക്കിടകം, വൃശ്ചികം രാശികളില്‍ പിറന്നവര്‍ക്ക് കണ്ടകശനിയില്‍ നിന്നും മുക്തി ലഭിക്കും. എന്നാല്‍ ധനു രാശിയില്‍ ജനിച്ചവര്‍ക്ക് കണ്ടകശനി ആരംഭിക്കും. ഈ രാശിയില്‍ ജനിച്ച ആളുകള്‍ പുതിയ ജോലി തിരഞ്ഞെടുക്കുമ്പോള്‍ വളരെധികം ശ്രദ്ധിക്കണം. ആരോഗ്യകാര്യത്തിലും വളരെ കരുതല്‍ വേണ്ടുന്ന സമയമാണ്. ജോലി മാറാന്‍ ആഗ്രഹിക്കുന്നവരും പുതിയ നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരും ശ്രദ്ധയോടുകൂടിയേ ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാവൂ. സാമ്പത്തികകാര്യങ്ങളിലും തികഞ്ഞ ജാഗ്രത പുലര്‍ത്തണം.
ദോഷപരിഹാരങ്ങള്‍
- *ശനിയാഴ്ചകളില്‍ നായ, കാക്ക, പശു, വികലാംഗര്‍, രോഗി എന്നിവര്‍ക്ക് അന്നം നല്‍കുക. രാവിലെ കുളിച്ച് ഓം ശനീശ്വര നമഃ എന്ന് 108 തവണ ജപിക്കുക.
- *എല്ലാ ശനിയാഴ്ചകളിലും അരയാലിനെ പ്രദക്ഷിണം വയ്ക്കുക.
- എല്ലാ ശനിയാഴ്ചകളിലും ചൊവ്വാഴ്ചകളിലും ശനിദേവനൊപ്പം ശിവ ഭഗവാനെയും ഹനുമാനെയും ആരാധിക്കുക. ഹനുമാന്‍ മന്ത്രങ്ങളോ സുന്ദരകാണ്ഡമോ ചൊല്ലുക. ഇത്തരത്തില്‍ ശനിയുടെ അപഹാരം കുറയ്ക്കാം.
- *ശനിയാഴ്ചകളില്‍ കറുത്ത വസ്ത്രം, കറുത്ത ചെരുപ്പ്, കറുത്ത പരിപ്പ് എന്നിവ ദാനം ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











