Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ?
2025ല്‍ ശനീശ്വരന്റെ അനുഗ്രഹം ഇവര്‍ക്ക്; രാശിമാറ്റവും വക്രഗതിയും അവിചാരിത ഭാഗ്യങ്ങളേകും
നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണല്ലോ ശനി. രണ്ടരവര്‍ഷമാണ് ശനി ഒരു രാശിയില്‍ സ്ഥിതി ചെയ്യുക. പക്ഷേ അടുത്ത വര്‍ഷം ശനിക്ക് രണ്ട് പ്രധാന മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഒന്ന് ശനി തന്റെ മൂലത്രികോണ രാശിയായ കുഭത്തില്‍ നിന്നും മീനത്തിലേക്ക് പ്രവേശിക്കും. രണ്ടാമതായി മീനത്തില്‍ വക്രഗതിയില്‍ സഞ്ചരിക്കുകയും ചെയ്യും. ഇങ്ങനെ അടുത്ത വര്‍ഷം രണ്ട് പ്രധാന മാറ്റങ്ങള്‍ ശനിക്ക് സംഭവിക്കുന്നു. ഈ മാറ്റങ്ങള്‍ ജനജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. ശനി ഗ്രഹത്തിനുണ്ടാകുന്ന ഈ മാറ്റങ്ങള്‍ ഏതെല്ലാം രാശികള്‍ക്കാണ് നേട്ടങ്ങളേകുക എന്നറിയാം.

കുംഭം
ശനിയുടെ മൂലത്രികോണ രാശിയായ കുംഭത്തില്‍ ജനിച്ച ആളുകള്‍ക്ക് അടുത്ത വര്‍ഷം ശനിയുടെ അനുഗ്രഹം ഉണ്ടാകും. കാരണം ഈ രാശിയുടെ ധന ഭാവത്തിലും ഭാഷണവുമായി ബന്ധപ്പെട്ട ഭാവത്തിലുമാണ് ശനി നിലകൊള്ളുന്നത്. മാത്രമല്ല ഈ ഊാവത്തില് ശനി വക്രഗതിയിലും ആയിരിക്കും. ഇതുമൂലം അടുത്ത വര്‍ഷം ആകസ്മികമായ സാമ്പത്തികനേട്ടങ്ങളും ധനലാഭവും ഇവര്‍ക്കുണ്ടാകും. കൂടാതെ ഏറെക്കാലമായി ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് ജോലിയില്‍ നിന്ന് അവിചാരിതമായ സാമ്പത്തികനേട്ടമുണ്ടാകും. തൊഴില്രഹിതരായിട്ടുള്ളവര്ക്ക് നല്ല ജോലി ലഭിക്കും. ഏറെക്കാലമത്തിന് ശേഷം കരിയറില്‍ തിളങ്ങാന്‍ കഴിയുന്ന കാലമായിരിക്കും ഇത്. ഈ കാലയളവില്‍ കുംഭം രാശിക്കാര്‍ സാമ്പത്തികമായി ഏറെ മുന്നേറും. മാത്രമല്ല ആളുകളില്‍ മതിപ്പുണ്ടാകുന്ന രീതിയില്‍ സംസാരിക്കാനും ഇവര്‍ക്ക് സാധിക്കും.
തുലാം
2025ലെ ശനിയുടെ മാറ്റങ്ങള്‍ ശുഭഫലങ്ങള്‍ നല്കുന്ന അടുത്ത രാശി തുലാമാണ്. ഈ രാശിയുടെ ആറാം ഭാവത്തിലേക്കാണ് ശനീശ്വരന് എത്തുന്നത്. അതുകൊണ്ട് നിയമപരമായ കാര്യങ്ങളിലും കോടതി നടപടികളിലും ഇവര്‍ക്ക് അനുകൂല സമയമായിരിക്കും. ബിസിനസുകാര്‍ക്ക് 2025 ലാഭത്തിന്റെ വര്‍ഷമായിരിക്കും. ഇവര്‍ക്ക് ശത്രുക്കളുടെ മേല്‍ വിജയം നേടാന്‍ കഴിയും. തുലാം രാശിയുടെ അഞ്ചാമത്തെ ഭാവാധിപന് കൂടിയാണ് ശനി. മക്കളുമായി ബന്ധപ്പെട്ട ഭാവമാണ് അതെന്നതിനാല്‍ ഈ കാലയളവില്‍ സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. പ്രണയമുള്ളവര്‍ക്ക് അത് വിവാഹത്തിലെത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശനിയുടെ രാശിമാറ്റവും വക്രഗതിയിലുള്ള സഞ്ചാരവും കൊണ്ട് കരിയറിലും ബിസിനസിലും കാര്യമായ പുരോഗതി കാണാന്‍ കഴിയും. കാരണം ഈ രാശിയുടെ കര്‍മ്മ ഭാവത്തിലേക്കാണ് ശനി സംക്രമണം നടത്തുന്നത്. ഉദ്യോഗസ്ഥരായവര്‍ക്ക് അടുത്ത വര്‍ഷം വളരെ ഗുണകരമായിരിക്കും. തൊഴിലന്വേഷകരായ മിഥുനം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ നല്ല ജോലി അവസരങ്ങള്‍ വന്നുചേരും. കരിയറിലെ ഏറ്റവും നല്ല കാലയളവ് ആയിരിക്കും മുന്നലുള്ളത്. സാമ്പത്തികമായി സ്ഥിരത മനേടാന് കരിയര്‍ വളര്‍ച്ച സഹായിക്കും. ഈ കാലയളവില്‍ പിതാവുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകും. ചെയ്യുന്ന കാര്യങ്ങളില്‍ സഫലതയും വിജയവും ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
