Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ശനിയും സൂര്യനും ഏഴാം ഭാവത്തില്‍: ഭാഗ്യശാലികള്‍ ഈ രാശിക്കാര്‍, അതിഗംഭീരം വരും ദിനങ്ങള്‍
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോരുത്തരുടേയും ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ഗ്രഹപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും സമ്പത്തും എല്ലാം നല്കുന്നതില് ശനിയും സൂര്യനും യഥാക്രമം സഹായിക്കുന്നു. ശനിയുടെ സ്ഥാനം ജാതകത്തില്‍ ശക്തമെങ്കില്‍ പലപ്പോഴും അത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ പ്രദാനം ചെയ്യുന്നു. അത് മാത്രമല്ല അച്ചടക്കം, ക്ഷമ, കഠിനാധ്വാനം എന്നിവയെല്ലാം തന്നെ നിങ്ങള്‍ക്ക് ലഭിക്കുന്നു ശനിയുടെ ഗുണഫലങ്ങള്‍ നിമിത്തം.
സൂര്യന്റെ സ്ഥാനവും ജാതകത്തില്‍ വളരെയധികം ശക്തിയുള്ളതായിരുന്നാല് അത് ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. ശനിയൂടേയും സൂര്യന്റേയും സംക്രമണം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തെയാണ് സൂചിപ്പിക്കുന്നത്. ഈ സമയം ശനി വക്രഗതിയില്‍ മീനം രാശിയിലാണ്. സൂര്യന് കന്നി രാശിയിലും സ്ഥിതി ചെയ്യുന്നു. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉയര്‍ച്ചയും തേടി എത്തുന്നു. ഈ സമയം ശനിയും സൂര്യനും അവരുടെ ഏഴാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. അതിന്റെ ഫലമായി ചില ഭാഗ്യ രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മകരം രാശി
മകരം രാശിയുടെ അധിപന് എന്ന് പറയുന്നത് ശനിയാണ്. അതുകൊണ്ട് തന്നെ ശനിയുടെ സംക്രമണം മകരം രാശിക്കാര്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ നല്കുന്നു. അത് മാത്രമല്ല ഇവര്‍ക്ക് സമ്പത്തും, ബഹുമാനവും, വിജയവും അപ്രതീക്ഷിതമായ ധനലാഭവും തേടി എത്തുന്നു. അത് കൂടാതെ വീടും വസ്തുവും വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. മകരം രാശിയുടെ മൂന്നാം ഭാവത്തിലാണ് ശനിയും ഒന്‍പതാം ഭാവത്തിലാണ് സൂര്യനും സഞ്ചരിക്കുന്നത്. ഇത് നിങ്ങളുടെ ദീര്‍ഘകാല മാറ്റങ്ങളിലേക്കാണ് വിജയം കണ്ടെത്തുന്നത്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും സമാധാനവും തേടി എത്തും. എല്ലാ പദ്ധതികളും വജയിക്കുന്നതിലേക്ക് എത്തും. സന്തോഷകരമായ പല മാറ്റങ്ങളും ഈ സമയം നിങ്ങളെ തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഈ സമയം സാധിക്കും.
കുംഭം രാശി
ശനിയുടെ അധിപനാണ് കുംഭം രാശി. അതുകൊണ്ട് തന്നെ ഏഴാം ഭാവത്തിലേക്ക് സംക്രമണം നടത്തുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. സമൂഹത്തില്‍ നിങ്ങള്‍ക്ക് അംഗീകാരവും സ്ഥാനവും തേടി എത്തുന്നു. ബഹുമാനവും പ്രശസ്തിയും തേടി എത്തും. സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. ആഗ്രഹിച്ച കാര്യങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് നേടിയെടുക്കുന്നതിനുള്ള യോഗം കാണുന്നു. അച്ചടക്കവും, ഏകാഗ്രതയും നിങ്ങള്‍ക്കുണ്ടാവുന്നു. ശനിയുടെ പ്രത്യേക അനുഗ്രഹം നിങ്ങളെ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ശനിയുടെ ഈ സംക്രമണം തൊഴില്‍ സംബന്ധമായ മാറ്റങ്ങളും അനുകൂല നേട്ടങ്ങളും കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നു എന്നതില്‍ സംശയം വേണ്ട. സ്ഥിരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് ഈ സമയമാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ രണ്ട് ഗ്രഹങ്ങളുടെ സംക്രമണം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല സുഖം, സമ്പത്ത്, ആഢംബരം എന്നിവ കൊണ്ട് വരുന്നതിന് അനുകൂല സമയമാണ് കാത്തിരിക്കുന്നത്. മാത്രമല്ല തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. സന്തോഷകരമായ നേട്ടങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കും. ദൈനംദിന ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. തൊഴില്‍ നേട്ടങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടും. ആരോഗ്യ കാര്യത്തില്‍ പുരോഗതിയും സന്തോഷവും തേടി എത്തുന്നു. വ്യക്തിപരമായി നോക്കുകയാണെങ്കില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ശത്രുക്കളെ കീഴടക്കുന്നതിനും ശത്രുദോഷത്തിന് പരിഹാരം കാണുന്നതിനും അനുകൂല സമയമാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ആറാം ഭാവത്തില്‍ ശനിയും പന്ത്രണ്ടാം ഭാവത്തില്‍ സൂര്യനും സഞ്ചരിക്കുന്നു. ഇത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നതിന് സഹായിക്കും. കൂടാതെ ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണുന്നു. വ്യക്തിപരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു. സാമ്പത്തിക ലാഭം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. നിയമപരമായ കാര്യങ്ങളില്‍ വിജയം നിങ്ങള്‍ക്കുണ്ടാവുന്നു. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറുന്നു. അത് മാത്രമല്ല വലിയ ബിസിനസ് സാധ്യതകളും നിങ്ങള്‍ക്ക് മുന്നിലുണ്ടായിരിക്കും. ആരോഗ്യത്തിന് ഏറ്റവും അനുകൂല സമയമാണ്.



Click it and Unblock the Notifications
