Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മഹാശനിമാറ്റം: ഏഴരശനി തുടക്കം 2 1/2 വര്‍ഷത്തെ ഫലം മേടത്തിനെ മുട്ടുകുത്തിക്കും, നിങ്ങള്‍ക്കെങ്ങനെ?
Shani Gochar 2025: മീനത്തിലേക്കുള്ള മേടം രാശിയുടെ സംക്രമണം ഓരോ രാശിക്കാര്‍ക്കും എപ്രകാരമെന്ന് നമ്മള് വായിച്ചു കഴിഞ്ഞു. ഇത് പക്ഷേ ഓരോ രാശിക്കാരിലും എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു, ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ നല്കുന്നു എന്നതിന്റെ വിശദാംശങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം. മാര്‍ച്ച് 26-നാണ് ശനി മീനം രാശിയിലേക്ക് സംക്രമിക്കുന്നത്. എന്നാല്‍ ഇത് 12 രാശിക്കാരില്‍ ആദ്യ രാശിയായ മേടം രാശിക്കാര്‍ക്ക് എപ്രകാരമാണ് ഫലങ്ങള്‍ നല്‍കുന്നതെന്ന് നോക്കാം.
മേടം രാശിയില്‍ അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് ശനി സംക്രമിക്കുന്നത്. ഏഴരശനിയുടെ ആദ്യ ഘട്ടത്തിലാണ് മേടം രാശിക്കാര്‍. അതുകൊണ്ട് തന്നെ ശനി കര്മ്മത്തിന് അനുസരിച്ച് ഫലം നല്കുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസരിച്ചാണ് ശനിയുടെ ഫലങ്ങള്‍. കരിയര്‍, ധനം, ആരോഗ്യം, ബന്ധം, വിദ്യാഭ്യാസം, ജോലി എന്നീ മേഖലകളിലും നിങ്ങള്‍ ചെയ്യുന്നതിന് അനുസരിച്ചായിരിക്കും ശനി ഫലം നല്‍കുന്നത്. മേടം രാശിക്കാര്‍ക്ക് ശനി എപ്രകാരം ജീവിതത്തില്‍ മാറ്റം വരുത്തുന്നു എന്ന് നോക്കാം.

കുടുംബം
മീനം രാശിയില്‍ സംക്രമിക്കുന്ന ശനി കുടുംബ ജീവിതത്തില്‍ പലപ്പോഴും മോശംഫലങ്ങളാണ് നല്‍കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സംഘര്‍ഷവും പ്രതിസന്ധികളും ഉണ്ടാവാം. മാത്രമല്ല ബന്ധങ്ങള്‍ പലതും പല വഴിക്കാകും. അമിത ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കും. ശക്തമായ വാദപ്രതിവാദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണം. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. പോസിറ്റീവ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.
ആരോഗ്യം
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ വലിയ വെല്ലുവിളികള്‍ ശനിയുടെ രാശിമാറ്റം നിമിത്തം മേടം രാശിക്കാര്‍ക്ക് ഉണ്ടാവും. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടി വരുന്നു. പ്രധാനപ്പെട്ട പല കാര്യങ്ങളും നിങ്ങള്‍ വിട്ടു പോവുന്നു. സമ്മര്‍ദ്ദം വര്‍ദ്ധിക്കാം, അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം. യോഗ, ധ്യാനം എന്നിവ സ്ഥിരമായി ചെയ്യാന്‍ ശ്രദ്ധിക്കണം. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് നിങ്ങള്‍ തന്നെ മുന്നോട്ട് വരണം. മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് നല്ലതാണ്.
പ്രണയവും വിവാഹവും
വിവാഹത്തിന്റേയും പ്രണയത്തിന്റേയും കാര്യത്തില്‍ ഏഴരശനിയായത് കൊണ്ട് തന്നെ അത്ര നല്ല ഫലങ്ങളല്ല ലഭിക്കുന്നത്. പലപ്പോഴും ഇത് വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒരു സമയമാണ്. പല വിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ജീവിതത്തിലുണ്ടാവും. ഇത് നിങ്ങളുടെ പ്രണയത്തെ പ്രതികൂലമായി തന്നെ ബാധിക്കും. കൂടാതെ സംസാരിക്കുന്ന ഓരോ വാക്കിലും അതീവശ്രദ്ധ ചെലുത്തണം. അനാവശ്യ കാര്യങ്ങളില്‍ ആശങ്കയുണ്ടാവുന്നത് അപ്പോള്‍ തന്നെ പരിഹരിക്കണം. വിവാഹത്തിനും അത്ര നല്ല സമയമായിരിക്കില്ല. കാരണം ശനി ദോഷകരമായ ഫലങ്ങളാണ് ഇവര്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ അല്പം കാലം ശാന്തത പാലിക്കേണ്ടത് അത്യാവശ്യമാണ്.
സാമ്പത്തികം
സാമ്പത്തിക കാര്യങ്ങളിലും ശനിയുടെ മാറ്റം ഗുണാനുഭവങ്ങള്‍ നല്‍കുന്നില്ല. പലപ്പോഴും എടുക്കുന്ന തീരുമാനം വളരെയധികം ശ്രദ്ധിക്കണം. വായ്പയും കടം വാങ്ങുന്നതും കൊടുക്കുന്നതും ബിസിനസും എല്ലാം വളരെയധികം ശ്രദ്ധിച്ച് വേണം.അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരും. പലപ്പോഴും മറ്റുള്ളവരെ ഈ സമയം പണം കടം കൊടുക്കാതിരിക്കുകയും കൊടുത്തത് തിരിച്ച് കിട്ടാന്‍ ശ്രമിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പ്രശ്നത്തിലേക്ക് എത്തിക്കും.
കരിയര്‍
കരിയറിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ തീരുമാനവും എടുക്കുന്നതിന്. എങ്കിലും പുരോഗതിയ്ക്കുള്ള സാധ്യതയുണ്ട്.. ജോലി ഭാരം വര്ദ്ധിക്കാമെങ്കിലും കൂടുതല്‍ ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. സന്തോഷകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും അല്പം കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരും. കൂടാതെ നിങ്ങളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരം തേടി എത്തും. എന്നാല്‍ ദോഷഫലങ്ങളില്‍ മടുത്ത് നിങ്ങള്‍ക്ക് കരിയര്‍ മാറ്റുന്നതിനുള്ള ആലോചനയുണ്ടാവും. പക്ഷേ അതിനുള്ള അനുകൂല സമയമല്ല ഇപ്പോള്‍ എന്നതാണ് സത്യം.
പരിഹാരം
ശനിയുടെ കഠിനമായ ദോഷഫലങ്ങളില്‍ നിന്ന് രക്ഷനേടുന്നതിന് വേണ്ടി മേടം രാശിക്കാര്‍ ചില പരിഹാരങ്ങള്‍ ചെയ്യണം. അതില്‍ ശനിയാഴ്ചകളില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ദാനം ചെയ്യുക. കൂടാതെ എല്ലാ ശനിയാഴ്ചയും ഗണപതി, ഹനുമാന്, ശനി എന്നിവരെ പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്. ഇത് കൂടാതെ എല്ലാ ദിവസവും ശനിദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഹനുമാന് ചാലിസ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുക. വസ്ത്രങ്ങള്‍ ദാനം ചെയ്യുന്നതും നല്ലതാണ്. ശനിയാഴ്ച വ്രതം എടുക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
