Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Shani Gochar 2025: മീനത്തില്‍ മഹാശനിമാറ്റം ഇടവം രാശിക്കാര്‍ക്ക് മേല്‍ഗതി ഉറപ്പ് മേടം കഷ്ടപ്പെടും, നിങ്ങളോ?
Shani Gochar 2028: മാര്‍ച്ച് മാസത്തില്‍ മഹാശനിമാറ്റം സംഭവിക്കാന്‍ പോവുകയാണ്. മീനം രാശിയിലേക്കാണ് ശനി മാറുന്നത്. അതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഓരോ രാശിക്കാര്‍ക്കും സംഭവിക്കുന്നു. 2025 മാര്‍ച്ച് 29 മുതല്‍ 2027 ജൂണ്‍ 3 വരെയാണ് ശനി മീനം രാശിയില്‍ സ്ഥിതി ചെയ്യുന്നത്. രണ്ടര വര്‍ഷമാണ് ശനി മീനം രാശിയില്‍ സ്ഥിതി ചെയ്യുന്നത്. ഏകദേശം 26 മാസത്തോളം ശനി മീനം രാശിയില്‍ നില്ക്കും.
മേടം രാശിക്കാര്‍ക്ക് ശനി ദോഷം നല്കുന്ന സമയമാണെങ്കില്‍ ഇടവത്തിന് അത് ഗുണാനുഭവങ്ങളാണ് നല്‍കുന്നത്. 11-ാം ഭാവത്തിലാണ് ശനി പ്രവേശിക്കുന്നത്. ഈ സമയം പല വിധത്തിലുള്ള അനുകൂല ഫലങ്ങളാണ് ശനി നല്‍കുന്നത്. പലപ്പോഴും ശനി നിങ്ങളെ എപ്രകാരം ബാധിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇടവം രാശിക്കാര്‍ക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

കുടുംബം
കുടുംബത്തിന്റെ കാര്യത്തില്‍ നോക്കുകയാണെങ്കില്‍ ഇവര്‍ക്ക് അനുകൂലമായ സമയമാണ് ശനിയുടെ രാശിമാറ്റം നല്‍കുന്നത്. പുതിയ ബന്ധത്തിലേക്ക് കടക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. പ്രണയിക്കുന്നവര്‍ക്ക് വിവാഹിതരാവാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കും അനുകൂല സമയമാണ്. ശനിയുടെ അശുഭ സ്വാധീനം നിങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ടെങ്കിലും അല്പം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. സമ്മര്‍ദ്ദം വര്‍ദ്ധിക്കാം. എങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു.
ആരോഗ്യം
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് വളരെ മികച്ച സമയമാണ് ഉണ്ടാവുന്നത്. കൂടാതെ ഒരു കാര്യത്തേയും നിസ്സാരമാക്കി വിടരുത്. അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. ചെറിയ രോഗാവസ്ഥകള്‍ പിന്നീട് വിദഗ്ധ പരിശോധന നടത്തേണ്ട അവസ്ഥയിലേക്ക് എത്തുന്നു. അരമണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. ്അനാരോഗ്യകരമായ ഭക്ഷണം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. കൂടാതെ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. സമ്മര്‍ദ്ദത്തെ കരുതിയിരിക്കണം. അത് കുറയ്ക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം. മെഡിറ്റേഷന്‍, യോഗ എന്നിവ ചെയ്യുന്നതിന് ശ്രദ്ധിക്കണം.
പ്രണയവും വിവാഹവും
ശനിയുടെ മാറ്റം സംഭവിക്കുന്ന ഈ സമയം നിങ്ങള്‍ക്ക് അനുകൂലമായ ചില കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. അതില്‍ വിവാഹവും പ്രണയവും അനുകൂലമായിരിക്കും. പലപ്പോഴും ബന്ധത്തില്‍ കൂടുതല്‍ സന്തോഷവും ആഴവും കൊണ്ട് വരാന്‍ സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള വ്യത്യാസങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാം. എങ്കിലും അതിനെല്ലാം ബന്ധുക്കളുടെ സഹായം ഉണ്ടായിരിക്കും എന്നതാണ് സത്യം. സഹോദരിയുടെ ജീവിതത്തിലും നല്ല മികച്ച ഇടപെടലുകള്‍ നടത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. എല്ലാ ബന്ധങ്ങളെയും കൂടുതല്‍ ശക്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയും.
സാമ്പത്തിക സ്ഥിതി
മീനത്തിലേക്കുള്ള ശനിയുടെ മാറ്റം പലപ്പോഴും സാമ്പത്തിക സ്ഥിതിയിലും മാറ്റങ്ങള്‍ വരുത്തുന്നു. ശനി പതിനൊന്നാം ഭാവത്തില്‍ സഞ്ചരിക്കുന്നത് കൊണ്ട് തന്നെ അനുകൂലമായ പല മാറ്റങ്ങളും സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്കുണ്ടാവും. പല വിധത്തിലുള്ള മികച്ച പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും അത് നടപ്പിലാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഇടപാടുകള്‍ എല്ലാം തന്നെ വളരെയധികം സുതാര്യമായിരിക്കും എന്നതാണ് സത്യം. ഉത്സാഹത്തോടെ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും അതിന് നേതൃത്വം നല്‍കുന്നതിനും സാധിക്കുന്നു. ഉത്തരവാദിത്തത്തോടെയുള്ള നിക്ഷേപങ്ങള്‍ നടത്തി മികച്ച ലാഭം നേടുന്നതിന് നിങ്ങള്‍ക്ക് സാധിക്കും.
കരിയര്‍ സാധ്യതകള്‍
സ്വന്തം കഠിനാധ്വാനം കാരണം, ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് അവരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ ശനിയുടെ മാറ്റത്തിലൂടെ നേട്ടങ്ങള്‍ കരസ്ഥമാക്കാം. കൂടാതെ ജോലിയില്‍ കൂടുതല്‍ അനുകൂലമായ അവസരങ്ങള്‍ ലഭിക്കുന്നു. ഏര്‍പ്പെടുന്ന എല്ലാ മേഖലയിലും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കും. എല്ലാ കാര്യങ്ങളിലും പരമാവധി അനുകൂല സമയമായിരിക്കും.വെല്ലുവിളികളും തടസ്സങ്ങളും ഉണ്ടാവാം. എങ്കിലും അതിനെയെല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കഠിനാധ്വാനത്തിലൂടെ ഉയര്‍ന്ന് വരുന്നതിന് സാധിക്കും. ആഗ്രഹങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുവന്നു. പരാജയങ്ങള്‍ വിജയങ്ങളിലേക്ക് എത്തുന്നു. വിജയത്തിന്െ പാതയിലൂടെ മുന്നേറാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications