Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
2025 മാര്‍ച്ച് 29-ന് മഹാശനിമാറ്റം: സമ്പൂര്‍ണം, സമഗ്രം, കൃത്യം 27 നാളിന്റേയും ഫലം, കരുതലോടെ നീങ്ങണം ഇവര്‍
മാര്‍ച്ച് 29-ന് മഹാശനിമാറ്റം സംഭവിക്കാന്‍ പോവുകയാണ്. കര്‍മ്മകാരകനായ ശനി വളരെയധികം മാറ്റങ്ങളാണ് ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ രാശിക്കാര്‍ക്കും നല്‍കുന്നത്. ഇതില്‍ തന്നെ നമ്മള് ചെയ്ത കര്മ്മത്തിന് അനുസരിച്ചാണ് ഫലം ലഭിക്കുന്നതും. ഒരു രാശിയില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം നില്ക്കുന്ന ഗ്രഹമാണ് ശനി എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ശനിയുടെ ഫലങ്ങള്‍ അത്രത്തോളം തന്നെ നിങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു.
പലപ്പോഴും ശനിയുടെ ബലാബലവും അതുപോലെ തന്നെ ജാതകാല്‍ ബലവും ദശാപഹാരവും എല്ലാം കണക്കാക്കിയാണ് ശനിയുടെ ഫലങ്ങളെ നിശ്ചയിക്കുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷമായി കുംഭം രാശിയിലാണ് ശനി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കാന്‍ പോവുന്ന ശനിമാറ്റം വളരെ വലിയ തോതില്‍ ഓരോ നക്ഷത്രക്കാരിലും സ്വാധീനം ചെലുത്തുന്നു. രണ്ടര വര്‍ഷത്തോളം ശനി മീനം രാശിയില്‍ സഞ്ചരിക്കുന്നു. 2025 മാര്‍ച്ച് 29-നാണ് ശനി മീനം രാശിയിലേക്ക് സഞ്ചരിക്കുന്നത്. കൂടുതല്‍ അറിയുന്നതിന് വായിക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക1/4):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിയുടെ സഞ്ചാരം അനുകൂലമായ പല മാറ്റങ്ങളും പ്രദാനം ചെയ്യുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം, വരുമാനത്തില്‍ വര്‍ദ്ധനവ്, ജീവിത വിജയം എന്നിവയെല്ലാം തന്നെ ശനി ഇവര്‍ക്ക് നല്കുന്നു. കൂടാതെ ചില സാഹചര്യങ്ങളില്‍ അത് പക്ഷേ അല്പം മോശം ഫലങ്ങളും നല്‍കാം. അതിന് കാരണം ശനി ധനു രാശിയിലൂടെ സഞ്ചരിക്കുന്നതാണ്. ഇത് നിങ്ങള്‍ക്ക് ജീവന് ഭീഷണി, തെറ്റായ തീരുമാനങ്ങള്‍, സ്വത്ത് നഷ്ടം, അപ്രതീക്ഷിത ചെലവുകള്‍ എന്നിവയിലേക്ക് എത്തിക്കും. അതുകൊണ്ട് അല്പം കരുതലോടെ മുന്നോട്ട് പോവണം.
ഇടവക്കൂറ്(കാർത്തിക 3/4, രോഹിണി, മകയിരം 1/2 ):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിയുടെ സ്ഥാനചലനം വളരെയധികം ഗുണപ്രദമായ മാറ്റങ്ങള്‍ നല്കുന്നു. പുതിയ തൊഴിലവസരങ്ങള്‍, അതോടൊപ്പം പെട്ടെന്നുള്ള സാമ്പത്തിക നേട്ടം, കുടുംബത്തിന്റെ പിന്തുണ എന്നിവയെല്ലാം ലഭിക്കുന്നു. എന്നാല്‍ ശനി മേടം, ഇടവം എന്നീ രാശികളിലേക്ക് കടക്കുമ്പോള്‍ അത് പലപ്പോഴും അപ്രതീക്ഷിത പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. സ്ത്രീകള്‍ക്ക് സാമ്പത്തിക പ്രതിസന്ധികളുണ്ടാവാം. എന്നാല്‍ അതിന് ശേഷമുള്ള കാലയളവ് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കും.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ശനി നല്‍കുന്നത്. ശനിയുടെ മീനം രാശിയിലേക്കുള്ള മാറ്റം സാമ്പത്തിക നേട്ടങ്ങള്‍, ജോലിയില്‍ പുരോഗതി, ഉന്നത ഉദ്യോഗസ്ഥരുമായുള്ള സമ്പര്‍ക്കം എന്നിവക്ക് യോഗം കാണിക്കുന്നു. എന്നാല്‍ കുംഭം രാശിയിലേക്ക് ശനി കടക്കുമ്പോള്‍ അത് ചെറിയ വൈഷമ്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കും. എന്നാല്‍ പീന്നീടങ്ങോട്ടുള്ള സമയം അനുകൂലമായിരിക്കും എന്നതാണ് സത്യം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ വര്‍ഷം ശനി നല്കുന്നു.
കര്‍ക്കിടകക്കൂറ് (പുണർതം, പൂയം, ആയില്യം):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ നേട്ടങ്ങളും മാറ്റങ്ങളും സംഭവിക്കുന്നു. എങ്കിലും ചെയ്യുന്ന കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. പലപ്പോഴും കുടുംബത്തില്‍ സമ്മര്‍ദ്ദം നിലനില്ക്കും. എന്നാല്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യുന്നു എന്നതിന് അനുസിച്ചാണ് പരിഹാരം ഉണ്ടാവുന്നത്. ശനി ധനു രാശിയിലൂടെ കടന്ന് പോവുമ്പോള്‍ അത് പക്ഷേ ഗുണാനുഭവങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. സാമ്പത്തിക നേട്ടവും ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും ശനി നല്‍കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിയുടെ മീനം രാശിയിലേക്കുള്ള സംക്രമണ ഫലമായി പലപ്പോഴും ഗുണാനുഭവങ്ങള്‍ ഉണ്ടാവാം. എന്നാല്‍ അതെല്ലാം തന്നെ ഗുണദോഷ സമ്മിശ്രമായിരിക്കും എന്നതാണ് സത്യം. പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ പ്രശ്നങ്ങള്‍, പ്രതിസന്ധികള്‍ എന്നിവക്കെല്ലാം പരിഹാരം കാണാന്‍ ശ്രമിക്കണം. എന്നാല്‍ ശനിമീനം രാശിയിലേക്ക് കടക്കുമ്പോള്‍ ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ കുടുംബത്തില്‍ കലഹവും ഉണ്ടാവാം.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബിസിനസില്‍ വളര്‍ച്ചയുണ്ടാവുന്നു. വിദേശത്ത് ജോലിക്കായി പോവുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ്. പലപ്പോഴും കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. എങ്കിലും അല്പം ശ്രദ്ധിച്ച് വേണം വര്‍ഷം മുഴുവന്‍ മുന്നോട്ട് പോവുന്നതിന്. ശനിയുടെ മാറ്റം അത്രയധികം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു. പക്ഷേ ചിങ്ങം രാശിയിലേക്ക് ശനി സഞ്ചരിക്കുമ്പോള്‍ അത് അല്പം കൂടുതല്‍ പ്രശ്നങ്ങള്‍ ജീവിതത്തിലുണ്ടാക്കുന്നു. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിയുടെ മീനം രാശി സംക്രമണം സുഖപ്രദമായ ജീവിതവും സാമ്പത്തിക നേട്ടവും നല്‍കും. എന്നാല്‍ ശനി പതിയേ മിഥുനം രാശിയിലേക്ക് എത്തുമ്പോള്‍ വീട്ടില്‍ നിന്ന് മാറി ജീവിക്കാന്‍ നിര്‍ബന്ധിതരാകും. പല കാര്യങ്ങളിലും ലക്ഷ്യബോധമില്ലാതെ നടക്കേണ്ടി വരുന്നു. കൂടാതെ അല്പം കഠിനമായ സമയത്തിലൂടെ കടന്ന് പോവേണ്ടി വരും. അനുഭവങ്ങള്‍ പക്ഷേ നിങ്ങളെ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥകളിലേക്ക് എത്തിക്കുന്നു.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടമാണ് ശനി നല്‍കുന്നത്. ആത്മനിയന്ത്രണത്തോടേയും ആത്മവിശ്വാസത്തോടേയും എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ശനിയുടെ നിയന്ത്രണങ്ങള്‍ നല്ലതെന്ന് വരെ നിങ്ങള്‍ക്ക് തോന്നു. പലപ്പോഴും ദൈനംദിന ജീവിത ശൈലിയില്‍ അനുകൂലമായ പല മാറ്റങ്ങളും വരുന്നു. സന്തോഷകരമായ മാറ്റങ്ങളിലേക്ക് നിങ്ങളെത്തും എന്നതില്‍ സംശയം വേണ്ട. വലിയ സാമ്പത്തിക മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്ന സമയമാണ് ശനിയുടെ രാശിമാറ്റം. മാത്രമല്ല സന്തോഷം പോലെ തന്നെ സങ്കടത്തിലേക്കും ഉള്ള കാര്യങ്ങള്‍ ജീവിതത്തില്‍ നടക്കുന്നു. എങ്കിലും ശ്രദ്ധയോടെയുള്ള ഓരോ ചുവടും നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. അനുകൂലമായ നേട്ടങ്ങള്‍ തേടി എത്തും. എങ്കിലും ശനി കുംഭം രാശിയിലൂടെ സഞ്ചരിക്കേണ്ടി വരുന്ന ഘട്ടത്തില്‍ സാമ്പത്തിക നഷ്ടത്തിനും താമസസ്ഥലം മാറ്റുന്നതിനും കാരണമാകുന്നു.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സാമ്പത്തിക നേട്ടം ബിസിനസ് മുഖേന ഉണ്ടാവാന്‍ ശനി കാരണമാകുന്നു. കൂടാടെ സന്തോഷകരമായ പല മാറ്റങ്ങളും ശനി നല്‍കുകയും ചെയ്യുന്നു. ശനിയുടെ യാത്ര വിവിധഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ പലപ്പോഴും അത് നേട്ടങ്ങള്‍ കൈവരിക്കുന്നതിലേക്ക് എത്തും. എന്നാല്‍ പിന്നീടങ്ങോട്ട് ശനിയുടെസ യാത്ര സാമ്പത്തിക നഷ്ടം, വായ്പകളുടെ സമ്മര്‍ദ്ദം, മാനസിക വിഷമം എന്നിവയിലേക്ക് നിങ്ങളെ എത്തിക്കും. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):
കുംഭക്കൂറില്‍ വരുന്നവരെങ്കില്‍ ഇവര്‍ക്ക് മീനം രാശിയിലേക്കുള്ള ശനിയുടെസംക്രമണം സാമ്പത്തികമായും സാമൂഹികമായും ഉയര്‍ച്ച നല്കുന്നു. കൂടാതെ പല കാര്യങ്ങളും നിങ്ങളെ ചുറ്റിപ്പറ്റി മാത്രം ഉള്ളതായി മാറുകയും ചെയ്യുന്നു. സാമ്പത്തികമായി മികച്ച നേട്ടവും സന്തോഷവും ശനി നല്കുന്ന സമയമാണ്. പക്ഷേ ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ കരുതുന്നത് പോലെ സന്തോഷം നിലനില്‍ക്കണം എന്നില്ല. ബന്ധം വരെ വേര്‍പെടുത്തുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നത്.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജോലിയില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഉയരത്തിലേക്കാണ് എത്തുന്നത്. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സുഖമുള്ളതാക്കുന്നു. മാത്രമല്ല സമൂഹ സേവനത്തിന് ഏറ്റവും അനുകൂലമായ ഒരു ഘട്ടത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. ജീവിതത്തില്‍ സാമ്പത്തിക നേട്ടത്തിലേക്കും നിങ്ങള്‍ എത്തുന്നു. കൂടാതെ കുടുംബ ജീവിതത്തിലും ഇത് നല്ലത് നല്‍കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications