Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
30 വര്‍ഷങ്ങള്‍ക്കപ്പുറം മീനത്തില്‍ ശനി: ബിസിനസും വരുമാനവും ഇരട്ടി, വെള്ളിക്കരണ്ടിയുമായി ശനി ഇവര്‍ക്കൊപ്പം
ജ്യോതിഷ പ്രകാരം ശനിയുടെ മാറ്റങ്ങള്‍ പല വിധത്തിലുള്ള സ്വാധീനമാണ് ജീവിതത്തില്‍ ചെലുത്തുന്നത്. ശനി മുപ്പത് വര്‍ഷത്തിന് ശേഷമാണ് മീനം രാശിയിലേക്ക് വീണ്ടും എത്തുന്നത്. മാര്‍ച്ച് 29-ന് ശനി മീനം രാശിയിലേക്ക് എത്തുന്നത് പല വിധത്തിലുള്ള ഗുണാനുഭവങ്ങളും ദോഷഫലങ്ങളും കൊണ്ട് വരുന്നു. രണ്ടര വര്‍ഷത്തിന് ശേഷമാണ് കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് ശനി മാറുന്നത്. എന്നാല്‍ ശനി ദേവന് മീനം രാശിയില്‍ പ്രവേശിക്കുമ്പോള്‍ അത് ചില രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
യഥാര്‍ത്ഥത്തില്‍ സ്വര്‍ണം, വെള്ളി, ചെമ്പ്, ഇരുമ്പ് എന്നിങ്ങനെയുള്ള പാദങ്ങളോടെയാണ് സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ മാറ്റങ്ങള്‍ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ശനിദേവന് വെള്ളിപ്പാദത്തില് സഞ്ചരിക്കുന്ന ചില രാശിക്കാരുണ്ട്. അതിന്റെ ഫലമായി കരിയറും, വരുമാനവും സന്തോഷവും ബിസിനസും എല്ലാം ഉയര്‍ച്ചയിലേക്ക് എത്തുന്നു. ഏകൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ശനി അവരുടെ എല്ലാ ഗുണാനുഭവങ്ങളും നല്കുന്ന സമയമാണ് ശനിമാറ്റത്തിന്റെ സമയം. അതായത് മാര്‍ച്ച് 29-ന് ശേഷം ഇവരുടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നത് മാത്രമല്ല ജോലിയുടെ കാര്യത്തിലും ഗുണാനുഭവങ്ങളും ഉണ്ടാവുന്നു. ജോലിയുടെ കാര്യത്തിനായി നിരവധി അവസരങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതും നിക്ഷേപങ്ങള്‍ ഇരട്ടിയാവുന്നതും ശനിയുടെ അനുഗ്രഹത്താല്‍ സംഭവിക്കുന്നതാണ്. അത് മാത്രമല്ല നിങ്ങള്‍ വര്‍ഷങ്ങളോളം കിട്ടാതിരുന്നതെന്ന് കരുതിയ പണം ലഭിക്കുന്നതിന് സാധ്യതയുണ്ട്. മാനസിക സമ്മര്‍ദ്ദം എന്നന്നേക്കുമായി കുറയുന്നു. ശാരീരികാരോഗ്യത്തിന്റെ കാര്യത്തിലും മികച്ചതാണ്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നത് തന്നെയാണ് ഏറ്റവും മികച്ച കാര്യം. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് എല്ലാ വിധത്തിലുള്ള നേട്ടങ്ങളും ലാഭവും ലഭിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
കന്നി
കന്നി രാശിക്കാര്‍ക്ക് മുപ്പത് വര്‍ഷത്തിനപ്പുറം ഉണ്ടാവുന്ന ശനിയുടെ മീനം രാശിയിലേക്കുള്ള സംക്രമണം ഒട്ടും പ്രതീക്ഷിക്കാത്ത തരത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. പണത്തിന്റെ കാര്യത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് എല്ലാ വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു. ജോലി ചെയ്യുന്നവര്‍ക്ക് അത് വഴി നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് മറ്റുള്ളവരെ സഹായിക്കുന്നതിന് വരെ നിങ്ങള്‍ തയ്യാറാവുന്ന സമയമാണ്. ശനി തലയില്‍ കൈവച്ചനുഗ്രഹിക്കുന്നതിന് അനുസരിച്ച് ജീവിതത്തില്‍ വെച്ചടി വെച്ചടി ഉയര്‍ച്ചയുണ്ടാവുന്നു. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ വിജയം കരസ്ഥമാക്കുന്നതിന് സഹായിക്കുന്നു. നിരവധി അവസരങ്ങള്‍ കരിയറില്‍ തേടി എത്തുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് മാര്‍ച്ച് 29-ന് ശേഷം. ഇത് ശുഭകരമായ മാറ്റങ്ങളിലേക്കുള്ള തിളക്കമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള സാധ്യത കാണുന്നു. ബിസിനസില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. നിക്ഷേപങ്ങള്‍ നിങ്ങളെ കൂടുതല്‍ മികച്ച മാറ്റങ്ങളിലേക്കും സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും എത്തിക്കും.ജോലിയില്‍ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. അതോടൊപ്പം തന്നെ സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. സ്വത്ത് സമ്പാദനത്തിന് ഏറ്റവും മികച്ച സമയമാണ് മീനം രാശിയിലേക്കുള്ള ശനിയുടെ മാറ്റം നല്‍കുന്നത്. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ഓഹരി വിപണിയിലെ നിക്ഷേപം മികച്ച നേട്ടങ്ങള്‍ സൃഷ്ടിക്കുന്നു. കോടതിയില്‍ ന്ടക്കുന്ന കേസില്‍ നിന്ന് നിങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
