Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
വരാനിരിക്കുന്നത് മഹാരാജയോഗം: കുഭത്തില്‍ നിന്നകലും മുന്‍പ് ശനി നല്കുന്ന സര്‍വ്വസൗഭാഗ്യം 4 രാശിക്ക്
Shash Rajayog 2024: നവഗ്രഹങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഗ്രഹമാണ് ശനി എന്ന് നമുക്കറിയാം. വളരെ പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമായതിനാല്‍ ശനിയുടെ ഫലങ്ങളും അത്ര തന്നെ സമയം നമ്മുടെ രാശിയില്‍ പ്രതിഫലിക്കുന്നു. രണ്ടര വര്‍ഷത്തോളമാണ് ശനി ഒരു രാശിയില്‍ സ്ഥിതി ചെയ്യുന്നത്. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കും. 2025- മാര്‍ച്ച് 29-ന് ശനി മീനം രാശിയിലേക്ക് മാറുകയാണ്. അത് വരെ ശനി കുംഭം രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നു. അതുകൊണ്ട് തന്നെ ശനിയുടെ ഓരോ മാറ്റങ്ങളും ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തുന്നുമുണ്ട്.
ശനി ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ ഏകദേശം 30 വര്‍ഷത്തോളം സമയമെടുക്കും. ശനി ഇപ്പോള്‍ കുംഭം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ ചില രാജയോഗങ്ങള്‍ രൂപപ്പെടുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് ശശമഹാപുരുഷ രാജയോഗം. പഞ്ചമഹായോഗങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ രാജയോഗമാണ് ഇത്. എന്നാല്‍ മീനം രാശിയിലേക്ക് ശനി മാറുന്നതോടെ ഈ രാജയോഗം അവസാനിക്കുകയും ചെയ്യുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനി ഗുണഫലങ്ങള്‍ നല്‍കുന്നതെന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശനി പത്താം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ശശമഹാപുരുഷ രാജയോഗം വളരെയധികം നേട്ടങ്ങള്‍ നല്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കാം. കൂടാതെ വാഹനയോഗവും ഭൂമി സംബന്ധമായ മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. പെട്ടെന്നുള്ള ധനലാഭവും ഇവരെ തേടി വരുന്നു. കൂടാതെ കരിയറില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി വരുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും വരുമാനത്തില്‍ നേട്ടങ്ങളുണ്ടാവാം. പണം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്താം. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തെ തേടി എത്തും.
തുലാം രാശി
തുലാം രാശിക്കാരില്‍ അഞ്ചാം ഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. ഇവര്‍ക്ക് കൈവെക്കുന്ന മേഖലകളില്‍ എല്ലാം തന്നെ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുന്നു. സമൂഹത്തില്‍ നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കുന്നു. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുകയും അതനുസരിച്ച് മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. സ്ഥാനമാനങ്ങള്‍ തേടി എത്തും. സ്ഥാനക്കയറ്റവും ജോലിയുടെ കാര്യത്തില്‍ ഉണ്ടാവുന്നു. കൂടാതെ 2025 മാര്‍ച്ചിന് മുന്‍പായി ജീവിതത്തില്‍ എല്ലാ നേട്ടങ്ങളും സ്വന്തമാക്കുന്നതിനും സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും ഏത് പരീക്ഷയിലും അനായാസം വിജയം കരസ്ഥമാക്കാന്‍ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ സമയം ശനി അതിന്റെ മൂന്നാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും ചെറിയ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുമെങ്കിലും അത് പലപ്പോഴും രാജയോഗഫലമായി മാറുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും ശനി തന്നെയാണ് തുടക്കമാവുന്നതും. വിദേശയാത്രക്ക് പോവുന്നവരെങ്കില്‍ അവര്‍ക്ക് അത് വഴി സാമ്പത്തികമായി പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലിസ്ഥലത്ത് നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും. കൂടാതെ ഏറെ നാളായി മുടങ്ങിക്കിടന്ന ജോലി ചെയ്യുന്നതിനും അത് വഴി ജീവിതം മാറി മറിയുന്നതിനും സാധ്യതയുണ്ട്. എല്ലാ വിധത്തിലുള്ള തടസ്സങ്ങളും അവസാനിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട പലപ്പോഴും നിങ്ങളെ രാജയോഗത്തിലേക്ക് അടുപ്പിക്കുന്ന സമയമാണ് വരുന്ന ദിവസങ്ങള്‍.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ശശമഹാരാജയോഗം അവരുടെ രണ്ടാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. മാത്രമല്ല ഇവയെല്ലാം തന്നെ ജീവിതത്തില്‍ നിങ്ങള്‍ക്കൊരു മുതല്‍ക്കൂട്ടാവും എന്ന കാര്യത്തിലും സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന എല്ലാ വെല്ലുവിളികളും ഇല്ലാതാവുന്ന സമയം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് നിങ്ങള്‍ എത്തുന്നു. സാമ്പത്തിക സ്ഥിതി പതിവിലും വിപരീതമായി ഉയരത്തിലെത്തും. ജീവിത സാഹചര്യം തന്നെ മാറ്റങ്ങളിലേക്ക് എത്തും. അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തും എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
