Latest Updates
-
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി
ശനിയുടെ നക്ഷത്രമാറ്റം: 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷ ഫലങ്ങള്‍ ഒറ്റനോട്ടത്തില്‍
നവഗ്രഹങ്ങളില്‍ ശനിയുടെ മാറ്റം പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങളെ കാണിക്കുന്നുണ്ട്. പൊതുവേ ശനി എന്ന് പറയുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ദോഷം കൊണ്ട് വരുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. എന്നാല്‍ ശനിയുടെ മാറ്റങ്ങളെ വളരെ ഗുണപരമായും നമുക്ക് കണക്കാക്കാവുന്നതാണ.് ശനി അതിന്റെ സ്വന്തം രാശിയായ കുംഭത്തിലാണ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. പൂരുരുട്ടാതി നക്ഷത്രത്തിലേക്കാണ് ശനി സ്ഥാനം മാറുന്നത്. ഇത് 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നുണ്ട്. രണ്ടര വര്‍ഷത്തോളം ഒരു രാശിയില്‍ തന്നെയാണ് ശനി സ്ഥിതി ചെയ്യുന്നതും.
ഏപ്രില്‍ 6-നാണ് ശനി പൂരുരുട്ടാതി നക്ഷത്രത്തില്‍ പ്രവേശിച്ചത്. അതിന്റെ ഫലമായി അനുകൂലവും പ്രതികുലവുമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ശനിയുടെ പ്രവേശനം ചില രാശിക്കാരില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ ചില രാശിക്കാരില്‍ പ്രതികൂലമായ ഫലങ്ങളും നല്‍കുന്നു. ശനിദേവന്‍ അവുഗ്രഹഭാവത്തില്‍ അനുകൂലമായിരിക്കുമ്പോള്‍ ആ വ്യക്തിയുടെ ജീവിതം ഒരു രാജാവിനെപ്പോലെയാകും. എന്നാല്‍ ശനി ചില അവസരങ്ങളില്‍ ദോഷകരമായും ബാധിക്കുന്നു. കൂടുതല്‍ വിശദമായി നമുക്ക് വായിക്കാം....

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശനിയുടെ മാറ്റം ഗുണദോഷ സമ്മിശ്രമായ ഫലമാണ് നല്‍കുന്നത്. പലപ്പോഴും കരിയറിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ലക്ഷ്യങ്ങളെല്ലാം തന്നെ പൂര്‍ത്തീതരിക്കപ്പെടുന്നു. ക്ഷമയും അച്ചടക്കവുമാണ് പ്രധാനം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് എവിടേയും വിജയിക്കാന്‍ സാധിക്കുകയില്ല.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വ്യക്തിഗതമായ പല മാറ്റങ്ങളും ശനി നല്‍കുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളെ അനുഗ്രഹിക്കുന്ന തരത്തിലുള്ളതായിരിക്കും. ബിസിനസ് നേട്ടങ്ങള്‍, വിദ്യാഭ്യാസം, യാത്ര തുടങ്ങിയ കാര്യങ്ങളില്‍ ശനിയുടെ സ്വാധീനം അനുഭവപ്പെടാം. ഇതെല്ലാം തന്നെ അനുകൂലവുമാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശനിയുടെ മാറ്റം പല വിധത്തില്‍ ബാധിക്കുന്നു. ഒരു തരത്തില്‍ അനുകൂലഫലങ്ങളുണ്ടാവുമ്പോള്‍ മറ്റൊരു തരത്തില്‍ പ്രതികൂലമായ ഫലങ്ങളായിരിക്കും ഉണ്ടാവുന്നത്. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച നേട്ടങ്ങളുണ്ടാവുന്നു. ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലിയിലും ആരോഗ്യത്തിലും ആണ് ശനി നേട്ടങ്ങള്‍ നല്‍കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുമെങ്കിലും അതിനെയെല്ലാം പ്രതിരോധിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു എന്നതാണ് സത്യം. പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും ഒരുപോലെ നിലനില്‍ക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശനിയുടെ നക്ഷത്രമാറ്റം അനുകൂലമായ പലഫലങ്ങളും നല്‍കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ശനിയുടെ സ്വാധീനഫലമായി മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.
കന്നിരാശി
ശനി സംക്രമണം കന്നിരാശിക്കാരുടെ വീട്, കുടുംബം, വൈകാരികത എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ഏത് പ്രതിസന്ധിയേയും ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് എന്നതാണ് സത്യം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശനിയുടെ നക്ഷത്രമാറ്റം അത്ര നല്ല ഗുണങ്ങളല്ല നല്‍കുന്നത്. പലപ്പോഴും നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ പ്രയാസം ഇവര്‍ അനുഭവിക്കേണ്ടി വരുന്നു. പൊതുവേ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന അവസ്ഥയാണ്. ദൂരയാത്രകള്‍ ആവശ്യമായി വരാം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ശനിയുട സംക്രമണം പലപ്പോഴും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു. ആത്മാഭിമാനത്തിന്റെ കാര്യത്തില്‍ പോലും പ്രശ്‌നങ്ങള്‍ ഉണ്ടാവാം. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് സാധിക്കും.
ധനു രാശി
വ്യക്തിപരമായ കാര്യങ്ങള്‍ പോലും അനുകൂലാവസ്ഥയില്‍ എത്തുന്നില്ല. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും എല്ലാ തരത്തിലുള്ള പ്രതിസന്ധികളും അകലുകയും ചെയ്യുന്നു. നിങ്ങളുടെ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. ജീവിതവിജയം നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ഉണ്ടായിരിക്കണം എന്നില്ല, സാമ്പത്തിക സ്ഥിതിയില്‍ വലിയ രീതിയില്‍ മാറ്റങ്ങള്‍ വരണം എന്നില്ല.
മകരം രാശി
മകരം രാശിക്കാരുടെ ഭരണഗ്രഹഹമാണ് ശനി.. അതുകൊണ്ട് തന്നെ ശനിയുടെ പരിവര്‍ത്തനത്തില്‍ നിരവധി മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ദീര്‍ഘകാലമായി സംഭവിക്കുന്ന മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് വൈബ് കൊണ്ട് വരുന്നു. കൃത്യമായി ആസൂത്രണം ചെയ്ത് വേമം എന്ത് കാര്യവും ചെയ്യുന്നതിന്.
കുംഭം രാശി
കുംഭം രാശിയിലാണ് ഇപ്പോള്‍ ശനി സ്ഥിതി ചെയ്യുന്നത്. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആത്മപരിശോധന നടത്തുകയും ജീവിതം സന്തോഷത്തിന്റേതായി മാറുകയും ചെയ്യുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും ആസ്വദിക്കുന്ന ഒരു സമയമാണ്. ജീവിതം തന്നെ മറ്റൊരു ദിശയിലേക്ക് മാറിപ്പോവുന്നു.
മീനം രാശി
മീനം രാശിക്കാര്ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്നു. ശനിയുടെ നക്ഷത്രമാറ്റത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു ജീവിതം ലഭിക്കുന്നു. എല്ലാ തരത്തിലും സാമ്പത്തിക ക്ലേശങ്ങള്‍ ഇല്ലാതാവുകയും ജീവിതം സമാധാനത്തിന്റേതാവുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











