Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
ശശമഹാപുരുഷ രാജയോഗം: 30 വര്‍ഷത്തെ ഫലങ്ങള്‍ ദീപാവലിയില്‍ ഒന്നിച്ച് നല്‍കും ശനി, കൈനിറയെ നേട്ടങ്ങള്‍
ജ്യോതിഷത്തില്‍ ശനിയുടെ രാശിമാറ്റങ്ങള്‍ ഗ്രഹമാറ്റങ്ങള്‍ എല്ലാം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. പലപ്പോഴും ശനിയെ കര്‍മ്മദാതാവായും ദോഷഫലം നല്കുന്ന ഗ്രഹങ്ങളില്‍ ഒന്നായും കണക്കാക്കുന്നു. ഇത്തരം സാഹചര്യത്തില്‍ ശനിയുടെ രാശിമാറ്റവും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. എന്നാല്‍ മുപ്പത് വര്‍ഷത്തിന് ശേഷം ശനി കുംഭം രാശിയിലേക്ക് മാറുന്നത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തുന്നു. പ്രത്യേകിച്ച് ദീപാവലി ദിനത്തില്‍ സംഭവിക്കുന്ന ശശമഹാപുരുഷ രാജയോഗം ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു.
ശനി കുംഭം രാശിയില്‍ ആണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലാണ് പ്രതിസന്ധികളുണ്ടാക്കുന്നത്. ഏഴരശനിയും മഹാദശയും എല്ലാം ശനിയുടെ ദോഷഫലങ്ങളെ പ്രതിനിധീകരിക്കുന്നതാണ്. എന്നാല്‍ ഇതിനെയെല്ലാം നിഷ്പ്രഭമാക്കുന്നതാണ് ശശമഹാപുരുഷ രാജയോഗം. കുംഭം രാശിയില്‍ രൂപം കൊള്ളുന്ന ശശമഹാപുരുഷ രാജയോഗം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഗുണഫലങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശശമഹാപുരുഷ രാജയോഗം ഗുണഫലങ്ങള്‍ നല്‍കുന്നതെന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മിഥുനം രാശി
മിഥുന രാശിക്കാര്‍ക്ക് ശശമഹാപുരുഷ രാജയോഗം ഗുണഫലങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. ഇവര്‍ക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ നല്ല സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. കൂടാതെ സാമ്പത്തികമായി മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. കരിയറിന്റെ കാര്യത്തിലും അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളുണ്ടാവുന്നു. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ഇരട്ടി ലാഭം കൊയ്യുന്നതിന് സാധിക്കുന്നു. പണം സമ്പാദിക്കുന്നതിനുള്ള അവസരം നിങ്ങളെ തേടി എത്തും. മാനസികമായും ശാരീരികമായും വളരെയധികം ശക്തരാവുന്ന ഒരു സമയം കൂടിയാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശനി ലഗ്നത്തില്‍ നില്ക്കുന്നതിനാല് അത് ശുഭഫലങ്ങള്‍ ധാരാളം നല്കുന്നു. മാത്രമല്ല ജീവിതത്തില്‍ വിജയവും പുരോഗതിയും ഉണ്ടാവുന്നു. ഇതിനെല്ലാം കാരണം ശശമഹാപുരുഷ രാജയോഗമാണ് എന്നതില്‍ സംശയം വേണ്ട. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നു. പലപ്പോഴും കാണുന്ന സ്വപ്നങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്ന ഒരു സമയം കൂടിയാണ്. വിദ്യാഭ്യാസത്തിനായി വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കുന്നു. ജോലിസ്ഥലത്തെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ഒരിക്കലും ജീവിതത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല. അത്രയധികം ഗുണഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. മാനസികമായി ശക്തരാവുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
കന്നി രാശി
കന്നി രാശിക്കാര്‍ക്കും ശശമഹാപുരുഷ രാജയോഗം പലവിധത്തിലുള്ള മാറ്റങ്ങളിലേക്ക് എത്തുന്നു. ജോലിയില്‍ വിജയം കൈവരിക്കുന്നതിലേക്ക് കാര്യങ്ങളെത്തുന്നു. പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നാല്‍ അതിനെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. കരിയറില്‍ പുരോഗതിയുണ്ടാവുന്നു. നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് വഴി ജീവിതം തന്നെ മാറി മറിയുന്നു. എന്നാല്‍ എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ അതിനും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിരത എല്ലാ കാര്യത്തിലും കരസ്ഥമാക്കുന്നതിന് സാധിക്കും. ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
