Latest Updates
-
ശനി രേവതി നക്ഷത്രത്തിലേക്ക്: ഈ 4 രാശിക്കാർക്ക് വൻ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത! -
ശുക്ര മൗഢ്യം: വിവാഹങ്ങൾ മാറ്റിവെക്കണോ? ഈ കാലയളവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്, രാഹുകാലം ഒഴിവാക്കുക! -
വൃശ്ചിക രാശിയിലെ ചന്ദ്രമാറ്റം: അനിഴം നക്ഷത്രത്തിലേക്ക് ചന്ദ്രൻ എത്തുമ്പോൾ ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 20: സർവാർത്ഥ സിദ്ധി യോഗം; ഇന്നത്തെ രാജയോഗത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ കൊയ്യാം! -
ഈ വ്യാഴാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും നിങ്ങളെ തേടിയെത്തും! -
ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും: ഗ്രഹങ്ങളുടെ പ്രത്യേക വിന്യാസം നൽകുന്ന നേട്ടങ്ങൾ ഇവയാണ് -
ഓഗസ്റ്റ് 20 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശുഭമുഹൂർത്തങ്ങളും അറിയാം! -
ഓഗസ്റ്റ് 20 നക്ഷത്രഫലം: ചന്ദ്രൻ അനിഴം നക്ഷത്രത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും ഭാഗ്യവും!
30 വര്‍ഷത്തിന് ശേഷം ശനിയുടെ നക്ഷത്രമാറ്റം: ഇനിയൊരു തിരിഞ്ഞ് നോട്ടം വേണ്ട ഈ രാശിക്കാര്‍ക്ക്
വേദജ്യോതിഷ പ്രകാരം ശനിയുടെ മാറ്റങ്ങള്‍ ഓരോരുത്തരിലും അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ശനിയെ പൊതുവേ ദോഷഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. എന്നാല്‍ ചില അവസരങ്ങളിലെങ്കിലും ശനി അതിന്റെ അനുഗ്രഹഭാവത്തിലേക്ക് മാറുന്നുണ്ട്. ഇത്തരത്തില്‍ 30 വര്‍ഷത്തിന് ശേഷം അനുകൂല മാറ്റങ്ങളുമായി ശനി എത്തുന്ന സമയമാണ് ഇനി വരുന്നത്. ഏപ്രില്‍ 6-ന് ശനി അതിന്റെ നക്ഷത്രം മാറ്റുന്നുണ്ട്. പൂരുരുട്ടാതി നക്ഷത്രത്തിലേക്ക് ശനി സംക്രമിക്കുന്നു.
ഏറ്റവും വേഗത കുറഞ്ഞ് സഞ്ചരിക്കുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് ശനി. അതുകൊണ്ട് തന്നെ ശനിയുടെ പ്രഭാവം പല വിധത്തില്‍ ബാധിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ശനി അതിന്റെ സ്വന്തം രാശിയായ കുംഭത്തിലാണ് സഞ്ചരിക്കുന്നത്. എല്ലാ രാശിചിഹ്നങ്ങളില്‍ ഉള്ളവര്‍ക്കും ശനിയുടെ സ്വാധീനം ഉണ്ടാവുന്നുണ്ടെങ്കിലും ശനിയുടെ നക്ഷത്രമാറ്റം അനുകൂല ഫലങ്ങള്‍ നല്കുന്ന ചില രാശിക്കാരുണ്ട്. ഇത് വഴി ബിസിനസിനും ജോലിയിലും എല്ലാം പുരോഗതിയുണ്ടാവുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

കന്നി രാശി
ശനിയുടെ നക്ഷത്രമാറ്റം കന്നി രാശിക്കാര്‍ക്ക് ഗുണം ചെയ്യുന്നു. കന്നി രാശിയുടെ അധിപന് ബുധനാണ്. ബുധനും ശനിയും അടുത്ത സുഹൃത്തുക്കളായതിനാല്‍ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ഇത് മാത്രമല്ല ശനി ഇവിടെ ആറാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇതിന്റെ ഫലമായി കോടതി സംബന്ധമായ കാര്യങ്ങളില്‍ അനുകൂല മാറ്റം ഉണ്ടാവുന്നു. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും മാനസിക സന്തോഷം ഉണ്ടാവുകയും ചെയ്യും. ജോലി ചെയ്യുന്നവര്‍ക്ക് അത് വഴി അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാവുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ശനിയുടെ മാറ്റം അനുകൂലമായ പല മാറ്റങ്ങളും പ്രദാനം ചെയ്യുന്നു. ഇവരില്‍ നാലാം ഭാവത്തിലാണ് ശനി സഞ്ചരിക്കുന്നത്. എല്ലാ വിധത്തിലുള്ള ഭൗതിക സുഖങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. ജോലിയില്‍ പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അനുകൂലമായി മാറുന്നു. വാഹനമോ വസ്തുവോ സ്വന്തമാക്കുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ സാധിക്കും. സന്തോഷകരമായ പല വാര്‍ത്തകളും കേള്‍ക്കാന്‍ ഉള്ള സാധ്യതയുണ്ട്. അമ്മയോടുള്ള സ്നേഹം അതിതീവ്രമാവുന്നു. സാമ്പത്തികമായി മികച്ച സമയമായിരിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. നിങ്ങളുടെ രാശിയില്‍ ലഗ്നഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നതും സഞ്ചരിക്കുന്നതും. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഭാവിയില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിവാഹിതരുടെ ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. നിങ്ങള്‍ക്ക് സമൂഹത്തില്‍ ആദരവും ബഹുമാനവും ലഭിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications