Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
Shani Gochar 2024: ചതയത്തിലെത്തുന്ന ശനി വെറുതെ നില്‍ക്കില്ല, 12 രാശിക്കും ഗുണദോഷഫലങ്ങളിങ്ങനെ
നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. അതുകൊണ്ട് തന്നെ ശനിയുടെ ഏറ്റവും പതുക്കെയുള്ള സഞ്ചാരം ആ രാശിയിലെ എല്ലാ ഗുണദോഷങ്ങളും മനസ്സിലാക്കി മാത്രമേ ശനി തന്റെ നക്ഷത്രമോ രാശിയോ മാറ്റുകയുള്ളൂ. ജ്യോതിഷപ്രകാരം ശനിയുടെ രാശിമാറ്റങ്ങള്‍ പോലെ തന്നെ നക്ഷത്രമാറ്റവും വളരെ പ്രധാനപ്പെട്ടതാണ്. ഒക്ടോബര്‍ മാസത്തില്‍ ഇത്തരം ഒരു മാറ്റം 12 രാശിക്കാരിലും സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.
ജ്യോതിഷ പ്രകാരം ശനിയുടെ ചതയം നക്ഷത്രത്തിലേക്കുള്ള മാറ്റം എത്രത്തോളം ഓരോ രാശിക്കാരേയും ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം. 2024 ഒക്ടോബര്‍ 3-നാണ് ശനി ചതയം നക്ഷത്രത്തിലേക്ക് മാറുന്നത്. ഇത് 12 രാശിക്കാരിലും എപ്രകാരം സ്വാധീനം ചെലുത്തുന്നു എന്ന് നമുക്ക് നോക്കാം. ഡിസംബര്‍ 27 വരെ ചതയം നക്ഷത്രത്തില്‍ തന്നെ ശനി സ്ഥ്ിതി ചെയ്യുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശനിയുടെ ചതയം നക്ഷത്രത്തിലേക്കുള്ള മാറ്റം പലപ്പോഴും ദോഷം ഫലം നല്കുന്നു. എങ്കിലും ചില കാര്യങ്ങളില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും നടക്കും. എന്നാല്‍ പ്രിയപ്പെട്ടവരെ പിരിയേണ്ട അവസ്ഥ ചിലരിലെങ്കിലും ഉണ്ടാവാം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണഫലങ്ങളാണ് ശനിയുടെ നക്ഷത്രമാറ്റം നല്‍കുന്നത്. എല്ലാ തരത്തിലും മാറി മറിയുന്ന നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തികമായി ഇവര്‍ പ്രതീക്ഷിക്കാത്ത വരുമാനം ഉണ്ടാവുന്നു. ജീവിതത്തില്‍ അനുഗ്രഹിക്കപ്പെട്ട പല സാഹചര്യങ്ങളും ഈ സമയം ഉണ്ടാവുന്നു. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശനിയുടെ ചതയം നക്ഷത്രത്തിലേക്കുള്ള മാറ്റം അത്ഭുതപ്പെടുത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. കാലങ്ങളായി പൂര്‍ത്തിയാക്കാതെ കിടന്നിരുന്ന പല ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാം ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കും. ജീവിതം മാറി മറിയുന്ന അത്ഭുതകരമായ പല കാര്യങ്ങളും ജീവിതത്തിലുണ്ടാവുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതം സ്വന്തമാക്കാന്‍ ശനി അനുഗ്രഹിക്കുന്നു. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവും. എന്നാല്‍ ദാമ്പത്യജീവിതത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് പലപ്പോഴും പ്രതിസന്ധികള്‍ വലുതാക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശനി ദോഷഫലങ്ങള്‍ ധാരാളം നല്കുന്ന ഒരു സമയമാണ്. പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിങ്ങളെ വലക്കുന്നു. അതില്‍ നിന്നും രക്ഷനെടുന്നതിനുള്ള പെടാപാടിലായിരിക്കും പലപ്പോഴും നിങ്ങള്‍. എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും അതിജീവിക്കേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ കരുതലോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ശനിയുടെ നക്ഷത്രമാറ്റം ഗുണഫലങ്ങളേക്കാള്‍ ദോഷഫലങ്ങളാണ് നല്‍കുന്നത്. പലപ്പോഴും ഇത് തിരിച്ചറിയാന്‍ വൈകുന്നതാണ് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നത്. നിങ്ങളുടെ ജീവിതത്തിലെ പ്രധാന കാര്യങ്ങളിലെല്ലാം തന്നെ തടസ്സം നേരിടേണ്ടി വരുന്നു. പലപ്പോഴും ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ആകസ്മികമായുണ്ടാവുന്ന പ്രതിസന്ധികളില്‍ തളര്‍ന്ന് പോവുന്നതിനുള്ള സാധ്യതയുണ്ട്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ചതയത്തിലെ ശനി നല്കുന്നു. ജീവിതത്തില്‍ പകുതിയില്‍ നിന്ന് പോയ പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ്. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കും. പഠനാവശ്യങ്ങള്‍ക്കായി വിദേശത്ത് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. കഠിനാധ്വാനത്തിന്റെ ഫലം ശനി നല്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ശനി കൊണ്ട് വരുന്നു. എന്നാല്‍ ചെറിയ അശ്രദ്ധ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. പലപ്പോഴും എല്ലാ തരം പ്രതിസന്ധികളില്‍ നിന്നും കരകയറുന്നതിന് സാധിക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ ജീവിതത്തിന്റെ കര ചേരുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണ് എന്നതാണ് സത്യം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ജീവിതത്തില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു സമയമാണ്. ശനി ചതയം നക്ഷത്രത്തിലേക്ക് നീങ്ങുമ്പോള്‍ ഇവരുടെ ജീവിതം പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും കൊണ്ട് തരുന്നു. അതില്‍ സാമ്പത്തിക നേട്ടവും ഉണ്ടാവും. എന്നാല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ധനനേട്ടം ധനനഷ്ടത്തിലേക്ക് എത്താന്‍ അധികം സമയം വേണ്ട എന്നതാണ് സത്യം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ശനിയുടെ നക്ഷത്രമാറ്റം പ്രതീക്ഷിക്കുന്നതിനേക്കാള്‍ മോശം ഫലമാണ് നല്‍കുക. കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം ലഭിക്കാതെ പോവുന്നു. ജീവിതം പലപ്പോഴും നഷ്ടങ്ങളിലേക്ക് പോവും. ദാമ്പത്യത്തില്‍ പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല. പക്ഷേ ചെറിയൊരു അശ്രദ്ധ ജീവിതം തകര്‍ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാന്‍ അതികഠിന പ്രയത്നം ആവശ്യമായി വരും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അനുകൂലമല്ലാത്ത പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. അതിനെല്ലാം കാരണം ശനിയുടെ നക്ഷത്രമാറ്റമാണ് എന്നതാണ് . വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ ജീവിതത്തില്‍ കരസ്ഥമാക്കാം, ശനി അനുഗ്രഹഭാവത്തിലാണ് ഇവരെ പിന്തുടരുന്നത്. പലപ്പോഴും ജീവിതം തന്നെ മാറി മറിയുന്ന മാറ്റങ്ങള്‍ കുംഭം രാശിക്കാര്‍ക്കുണ്ടാവും. ശനിയുടെ അനുകൂല ഭാവം തന്നെയാണ് ഇതെല്ലാം സാധിക്കുന്നതിന് പിന്നില്‍.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ജീവിതത്തിലുണ്ടാവുന്നു. പക്ഷേ സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാവണം എന്നില്ല. ജീവിതത്തില്‍ വളരെക്കാലമായി ആഗ്രഹിച്ചിരുന്നവ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നു. എല്ലാ നേട്ടങ്ങളും നിങ്ങള്‍ക്ക് സ്വന്തമായിരിക്കും എന്നത് തന്നെയാണ് ശനി നല്കുന്ന കാര്യം. എല്ലാ മാറ്റങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവാന്‍ ശനി നിങ്ങളെ അനുഗ്രഹിക്കുന്നു
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications