Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
30 വര്‍ഷത്തിന് ശേഷം കുംഭം രാശിയില്‍ മഹാരാജയോഗം: ശനിയുടെ ശക്തി ഇരട്ടിയാവും
ശനിയെ പൊതുവേ ദോഷഫലങ്ങള്‍ കൂടുതല്‍ പ്രദാനം ചെയ്യുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. പലപ്പോഴും അനുഭവത്തില്‍ ദോഷഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ശനി നല്കുന്ന മാറ്റങ്ങളില്‍ ഗുണഫലങ്ങള്‍ വളരെ കുറവായിരിക്കും. ഒരു രാശിയില്‍ ശനിക്ക് സഞ്ചരിക്കാന്‍ ഏകദേശം രണ്ടര വര്‍ഷത്തോളം സമയം വേണം. അതുകൊണ്ട് തന്നെ ശനിയെ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹങ്ങളില്‍ മുന്പന്തിയിലായാണ് കണക്കാക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ ശനിയുടെ മാറ്റങ്ങള്‍ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നത് ജ്യോതിഷം ഉറ്റു നോക്കുന്നതാണ്.
ശനിയുടെ മാറ്റങ്ങളിലൂടെ പലപ്പോഴും സൃഷ്ടിക്കപ്പെടുന്ന രാജയോഗങ്ങളില്‍ പ്രധാനമാണ് ശശമഹാരാജയോഗം. ഏകദേശം 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശനി മാറുന്നത്. അതുകൊണ്ട് തന്നെ കുംഭം രാശിയില്‍ സൃഷ്ടിക്കപ്പെടുന്ന പഞ്ചമഹാപുരുഷ യോഗങ്ങളില്‍ ഒന്നാണ് ശശരാജയോഗം. ഇത്തരമൊരു സാഹചര്യത്തില്‍ ചില രാശിക്കാരുടെ ഭാഗ്യം ശോഭിക്കും. നാളുകളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാകുന്നതിനൊപ്പം തന്നെ സാമ്പത്തിക കാര്യങ്ങളിലും നേട്ടങ്ങളുണ്ടാവും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്ന് നോക്കാം.

കുംഭം രാശി
ശനിയുടെ രാശിയാണ് കുംഭം രാശി, ഈ രാശിയില്‍ തന്നെ ശശരാജയോഗം സൃഷ്ടിക്കപ്പെടുന്നതിനാല്‍ അത് ഗുണഫലങ്ങളും വര്‍ദ്ധിപ്പിക്കുന്നു. ഇവര്‍ക്ക് കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സാധിക്കുന്നു. കൂടാതെ ആത്മീയമായ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. അതോടൊപ്പം തന്നെ പുതിയ ജോലിക്ക് അവസരം ലഭിക്കുകയും നല്ല വാര്‍ത്തകള്‍ കൂടുതല്‍ കേള്‍ക്കാന്‍ ഇടയാവുകയും ചെയ്യുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും ജോലിയില്‍ നിങ്ങളെ തേടി എത്തുന്നു. കൂടാതെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ലാഭം ഇരട്ടിയായി തിരിച്ച് കിട്ടുന്നു. ലക്ഷ്മി ദേവിയുടെ സാന്നിധ്യവും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശനിയുടെ മാറ്റം സൃഷ്ടിക്കുന്ന ശശരാജയോഗം ഗുണഫലങ്ങളില്‍ മുന്നില്‍ നില്ക്കുന്നു. എല്ലാ സ്ഥാനങ്ങളും നിങ്ങളെ തേടി എത്തുന്നു. വിജയ സാധ്യതകള്‍ പലതും നിങ്ങള്‍ക്ക് ഈ സമയം ഉണ്ടാവുന്നു. കൂടാതെ ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വളരെ കൂടുതലായിരിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാം നേടിയെടുക്കുന്നു. കൂടാതെ ജോലിയില്‍ മികച്ച അവസരങ്ങള്‍ തേടി എത്തുന്നു. അതോടൊപ്പം തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിങ്ങളുടെ പെര്‍ഫോമന്‍സില്‍ സന്തുഷ്ടനായിരിക്കും. ജോലിയില്‍ പലപ്പോഴും ഉന്നത ഉദ്യോഗസ്ഥര്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നിങ്ങളെ അഭിനന്ദിക്കാം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ഏത് വലിയ ഉത്തരവാദിത്വത്തേയും കൃത്യമായി കൈകാര്യം ചെയ്യുന്നതിനും അതില്‍ വിജയിക്കുന്നതിനും സാധിക്കുന്നു. കൂടാതെ ബിസിനസ് ചെയ്യുന്നവര്‍ക്കും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പണം ധാരാളം സമ്പാദിക്കുന്നതിനുള്ള സാധ്യതയുണ്ട്. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. നാളുകളായി നിലനിന്നിരുന്ന എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ ശനിയുടെ രാജയോഗം നിങ്ങളെ സഹായിക്കുന്നു. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് ശനി അനുഗ്രഹിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
