Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ജ്യോതിഷത്തില്‍ ഏറ്റവും ശക്തനായ ശനി: 30 വര്‍ഷം കഴിഞ്ഞുള്ള മാറ്റം ഈ നാളുകാരുടെ വിധിമാറ്റും
ജ്യോതിഷത്തില്‍ ശനി എന്നത് പലപ്പോഴും പലരും ഭയക്കുന്ന ഒരു ഗ്രഹമാണ്. എന്നാല്‍ ശനിയുടെ മാറ്റങ്ങള്‍ എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത് എന്നത് പലര്‍ക്കും അറിയില്ല. ശക്തനും വളരെയധികം സ്വാധീനം ചെലുത്തുന്നതുമായ ശനി നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും ശനിയുടെ ബലം കുറയുന്നത് അല്ലെങ്കില്‍ പിന്നോക്കം നില്‍ക്കുന്നത് ഒരിക്കലും ഗുണഫലങ്ങള്‍ നല്‍കില്ല. കര്മ്മത്തിന് അനുസരിച്ച് ഫലം നല്കുന്നതിനാല് ശനിയെ പലരും കര്‍മ്മത്തിന്റെ അധിപനായി കണക്കാക്കുന്നു.
എന്നാല്‍ 2024 നവംബര്‍ 15-ന് ശനി നേര്‍രേഖയില്‍ സഞ്ചരിക്കുന്നു. ഇത് ചില നക്ഷത്രക്കാരില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഈ നക്ഷത്രക്കാര്‍ക്ക് നല്കുന്നു. ശുഭകരവും അശുഭകരവുമായ പല മാറ്റങ്ങളും സംഭവിക്കുമെങ്കിലും പലപ്പോഴും ജീവിതത്തില്‍ ഗുണഫലങ്ങള്‍ നല്‍കുന്നുണ്ട് ശനി എന്നതാണ് സത്യം. ആഗ്രഹിക്കുന്നത് പോലെ ഇവരുടെ ജീവിതം മാറി മറിയും എന്നതാണ് 30 വര്‍ഷത്തിന് ശേഷമുള്ള ശനിയുടെ മാറ്റം സൂചിപ്പിക്കുന്നത്. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ശനി ഗുണാനുഭവങ്ങള്‍ നല്‍കുന്നതെന്ന് നോക്കാം.

കര്‍ക്കടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ശനി അവരുടെ ഭാഗ്യം ഇരട്ടിയാക്കുന്നു. കൂടാതെ ഇവരുടെ ജോലിയും കരിയറും ബിസിനസും എല്ലാം മാറ്റങ്ങളിലേക്ക് എത്തുന്നു. കൂടാതെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും സാധിക്കുന്നു. അതിന്റെയെല്ലാം ഫലമായി അനുകൂലമായ പല നേട്ടങ്ങളും ഇവരെ തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. നിങ്ങളുടെ ജോലിയില്‍ അഭിനന്ദന പ്രവാഹം തേടി എത്തുന്നു. ചെയ്യുന്നതെല്ലാം തന്നെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും എന്നതാണ് മറ്റൊരു കാര്യം. ആരോഗ്യം മെച്ചപ്പെടുകയും ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുകയും ചെയ്യുന്നതിന് സാധിക്കും.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിയുടെ നേര്‍രേഖ മാറ്റം പലപ്പോഴും ഗുണഫലങ്ങള്‍ നല്കുന്നു. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും ചെയ്യുന്നതിന് സാധിക്കും. വിജയം നിങ്ങളോടൊപ്പം തന്നെ എല്ലാ കാര്യത്തിലും ഉണ്ടാവുന്നു. വരുമാനം വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അപ്രതീക്ഷിത സൗഭാഗ്യം നല്കുന്നു. വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തിക നേട്ടങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. ബിസിനസില്‍ ലാഭം തേടി എത്തുന്നതോടൊപ്പം പുതിയ ബിസിനസ് നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധ്യതയുണ്ട്.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ഓഹരിവിപണിയുമായി ബന്ധപ്പെട്ട് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. ദാമ്പത്യ ജീവിതത്തിലെ സന്തോഷത്തിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. പങ്കാളിയുമായുള്ള ബന്ധം ശക്തമായിരിക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജോലിയില്‍ ഉണ്ടാവുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരു സമയമാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന് പ്രതിഫലം നിങ്ങള്‍ക്ക് ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. രാജകീയ ജീവിതമാണ് നിങ്ങള്‍ക്ക് ഉണ്ടാവുന്നത്.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ക്ക് വിധേയമാവുന്ന ഒരു സമയമാണ് ശനിയുടെ നേര്‍രേഖ സഞ്ചാരം. പലപ്പോഴും ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തും. വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് പരിഹാരം കാണുന്നു. നിക്ഷേപത്തിന് അനുകൂല സാഹചര്യമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ശനിയുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് മാറ്റങ്ങളുണ്ടാവുന്നു. നിക്ഷേപത്തിന് ശ്രമിക്കുന്നവര്‍ കൃത്യമായ രീതിയില്‍ മുന്നോട്ട് പോയാല്‍ നേട്ടങ്ങളുണ്ടാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications