Latest Updates
-
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ
നവംബര്‍ ആദ്യവാരത്തോടെ ശനി ദൃഷ്ടിമൂലം കഷ്ടകാലവും ദുരിതവും കാത്തിരിക്കുന്നത് ഈ രാശിക്കാരെ
വേദ ജ്യോതിഷപ്രകാരം, ശനി ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേയ്ക്ക് എത്താന്‍ ഏകദേശം പകുതി വര്‍ഷത്തോളമാണ് എടുക്കുന്നത്. നിലവില്‍ കുഭം രാശിയില്‍ തൃകോണാകൃതിയിലാണ് ശനി സ്ഥിതിചെയ്യുന്നത്. നവംബര്‍ മാസത്തോടെ ശനി കുഭത്തില്‍ വക്രഗതിയിലാകുന്നു. ശനിയിലുണ്ടാകുന്ന ഈ മാറ്റം ചില രാശിക്കാര്‍ക്ക് ദോഷം ചെയ്യുന്നു.

ശനിയിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും ഓരോ രാശിക്കാരെയും പലവിധത്തിലാണ് ബാധിക്കുക. ചിലര്‍ക്ക് ലാഭങ്ങളും നേട്ടങ്ങളും കൊടുക്കുമ്പോള്‍, ചില രാശിക്കാര്‍ക്ക് ദുരിതവും നല്കുന്നു. അത്തരത്തില്‍ നവംബര്‍ ആദ്യവാരത്തോടെ ശനിയുടെ സ്ഥാനമാറ്റത്താല് ദുരിതം നേരിടാന്‍ പോകുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
കന്നി
ശനിയുടെ വക്രദൃഷ്ടിയാല് പലവിധത്തിലുള്ള ദുരിതങ്ങളായിരിക്കും കന്നി രാശിക്കാര്‍ നേരിടാന്‍ പോകുന്നത്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പ്രതീക്ഷിച്ച രീതിയില്‍ ലാഭം ഉണ്ടാവുകയില്ല. കടം വാങ്ങി സ്റ്റോക്ക് വാങ്ങിയ പലര്‍ക്കും നഷ്ടം ഉണ്ടാകുന്നു. അതിനാല്‍ വിചാരിച്ച സമയത്ത് കടം തിരികെ നല്കാന് സാധിക്കാതെ വരുന്നു. കൂടാതെ, ബാങ്കില്‍ നിന്നും വായ്പ എടുത്തിട്ടുണ്ടെങ്കില്‍ വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുന്നതാണ്. ജോലി ചെയ്യുന്നവര്‍ക്ക് കിട്ടുന്ന സാലറി പല ബാധ്യതകളും തീര്‍ക്കാന്‍ തികയാതെ വന്നേക്കാം. ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് വളരെ നല്ലതാണ്. പുതിയ പ്രോജറ്റുകള്‍ ഏറ്റെടുത്ത് ചെയ്യുന്നതില്‍ പരാജയം നേരിട്ടേക്കാം. പല ബാധ്യതകളും സ്വയം ഏറ്റെടുക്കുന്നതിന് മുന്‍പ് കുറച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് നിരവധി പ്രശ്നങ്ങളായിരിക്കും ശനി മൂലം ഉണ്ടായിരിക്കുക. സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടുതല്‍ ലോണ്‍ എടുക്കാതിരിക്കുന്നത് വളരെ നല്ലതായിരിക്കും. അതുപോലെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം കടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇരു ചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. സ്ഥല കട്ടവടം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. വീട് പണി മുടങ്ങാന്‍ സാധ്യത. ജോലി സ്ഥലത്ത് പലവിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിട്ടേക്കാം. സഹപ്രവര്‍ത്തകരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. പല സുഹൃത്തുക്കളും ആവശ്യ സമയത്ത് നിങ്ങളെ കയ്യൊഴിയാം. വിദ്യാര്‍ത്ഥികളും കുറച്ചധികം ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും.
മേടം
മേടം രാശിക്കാര്‍ക്ക് സമ്മിശ്ര അനുഭവങ്ങളായിരിക്കും ഉണ്ടായിരിക്കുക. വീട്ടുകാരില്‍ നിന്നും പല കാര്യങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടതായി വന്നേക്കാം. മക്കളില്‍ നിന്നും ദുഃഖം ഉണ്ടാക്കുന്ന വിധത്തിലുള്ള സംഭവങ്ങള്‍ നേരിടാനുള്ള സാധ്യത വളരെ കൂടുതലാണ്. വിവാഹ കാര്യങ്ങളില്‍ തടസ്സം നേരിടാനുള്ള സാധ്യത വളരെ കൂടുതലാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് പലവിധത്തിലുള്ള പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതായി വന്നേക്കാം. ജോലി സ്ഥലത്ത് ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകാന്‍ സാധ്യത. ദമ്പതികള്‍ക്കിടയില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യത കൂടുതല്‍. വിദേശത്ത് ജോലി നോക്കുന്നവർ കടുത്ത പ്രതിസന്ധികൾ നേരിട്ടേക്കാം. അതുപോലെ, വിദ്യാർത്ഥികളും കുറച്ചധികം ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. പഠനത്തിൽ മികച്ച് നിൽക്കുന്നവർ പോലും ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
